1 GBP = 92.00INR                       

BREAKING NEWS

പത്തു ദിവസത്തെ ഇടവേളയില്‍ യുകെ മലയാളികളായ ദമ്പതികള്‍ക്ക് ജീവിതാന്ത്യം; അര നൂറ്റാണ്ടു മുന്‍പ് യുകെയില്‍ എത്തിയ ഇരുവര്‍ക്കും ഇന്ന് അന്ത്യയാത്ര; യുകെ മലയാളികള്‍ക്കിടയില്‍ സംഭവിച്ച അപൂര്‍വതക്ക് മുന്നില്‍ നിറകണ്ണുകളോടെ ബന്ധുക്കളും മിത്രങ്ങളും; മുത്തച്ഛനും മുത്തശ്ശിക്കും അന്ത്യനിദ്രയും ഒന്നിച്ചു തന്നെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ചെല്‍റ്റനാമിലെ ആദ്യ മലയാളി കുടുംബം എന്ന വിശേഷണമുള്ള വൃദ്ധദമ്പതികള്‍ ഓര്‍മ്മയിലേക്ക്. അരനൂറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ആന്റണി റാഫേലും പത്നി സാറാമ്മ റാഫേലുമാണ് മരണത്തിനും തങ്ങളുടെ സ്നേഹയാത്രയെ വേര്‍പിരിയിക്കാന്‍ സാധിക്കില്ലെന്ന് തെളിയിച്ചു ഇന്ന് ഒന്നിച്ചു അന്ത്യയാത്രയാവുന്നത്. വെറും പത്തു ദിവസത്തെ ഇടവേളയില്‍ ജീവന്‍ വെടിഞ്ഞ മുത്തച്ഛനും മുത്തശ്ശിക്കും ഒന്നിച്ചു തന്നെ അന്ത്യയാത്ര ആകട്ടെ എന്ന് മക്കളും ചെറുമക്കളും അടക്കമുള്ള മൂന്നു തലമുറകള്‍ തീരുമാനമെടുത്തപ്പോള്‍ യുകെ മലയാളികള്‍ക്കിടയിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരേടാണ് ഇന്ന് എഴുതിച്ചേര്‍ക്കപ്പെടുന്നത്. പ്രവാസ ജീവിതത്തിലെ വിഷമതകളും പ്രയാസങ്ങളും ഒന്നിച്ചു തരണം ചെയ്ത ദമ്പതികള്‍ ജീവിതയാത്രയും ഒന്നിച്ചു അവസാനിപ്പിക്കുവാന്‍ വിധി അവസരമൊരുക്കുന്നു എന്നതും ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. തൊടുപുഴക്കു അടുത്ത കാളിയാര്‍ എന്ന ഗ്രാമത്തില്‍ നിന്നും യുകെയില്‍ എത്തി ജീവിതത്തിന്റെ സ്നേഹഗാഥ പാടിയ കാര്യമാണ് ഈ ദമ്പതികളുടെ ജീവിതം പുതുതലമുറയോട് പങ്കിടുന്നത്.
അറുപതുകളുടെ ഒടുവിലാണ് ആന്റണി റാഫേല്‍ ചെല്‍ട്ടണ്‍മിന് അടുത്തുള്ള ബെറ്റ്ഫോഡ് എന്ന ചെറുപട്ടണത്തില്‍ എത്തുന്നത്. പിന്നീടാണ് അദ്ദേഹത്തിന്റെ കുടുംബവും യുകെയില്‍ എത്തിച്ചരുന്നത്. ഡല്‍ഹിയില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന റാഫേലിനെ അക്കാലത്തു അവിടെ റേഡിയോ പ്രസെന്റര്‍ ആയി ജോലി ചെയ്തിരുന്ന ഇംഗ്ലീഷുകാരന്‍ മാല്‍നര്‍ ആണ് യുകെയില്‍ എത്തിക്കുന്നത്. മല്‍നാര്‍ കുടുംബത്തിന് ഡല്‍ഹിയില്‍ രുചികരമായ ഭക്ഷണം തയ്യാറാക്കി നല്‍കുന്നത് റാഫേലിന് ഇഷ്ടമുള്ള കാര്യം കൂടിയായിരുന്നു. ആ സൗഹൃദം വളര്‍ന്നാണ് മല്‍നാര്‍ കുടുംബം യുകെയില്‍ എത്തിയപ്പോള്‍ പിന്നാലെ റാഫേലിനെയും ചെല്‍ട്ടണ്‍മില്‍ എത്തിക്കുന്നത്. യുകെയില്‍ എത്തിയ ശേഷം അദ്ദേഹം ഷെഫ് ആയി ജോലി ചെയ്യുക ആയിരുന്നു. എന്നാല്‍ മക്കളുടെ തലമുറ എത്തിയപ്പോള്‍ ചെല്‍റ്റനാമില്‍ സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങുവാനും ഈ മലയാളി കുടുംബത്തിന് സാധിക്കുക ആയിരുന്നു. പ്രദേശത്തെ ആദ്യ ഇന്ത്യന്‍ റെസ്റ്റോറന്റും ഈ കുടുംബത്തിന്റേതാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ പത്താം തിയതിയാണ് വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് റാഫേല്‍ മരിക്കുന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്നത്തേക്ക് കുടുംബം നിശ്ചയിക്കുക ആയിരുന്നു. പതിനെട്ടു വര്‍ഷം മുന്‍പ് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചെറിയ നിലയില്‍ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നെകിലും സ്വന്തം കാര്യങ്ങള്‍ക്കൊപ്പം ഭാര്യ സാറാമ്മയുടെ കാര്യങ്ങള്‍ക്കും അദ്ദേഹം തന്നെ ആയിരുന്നു തുണ. ചെറുമകള്‍ക്കു മൂന്നു വയസുള്ളപ്പോള്‍ അകാലത്തില്‍ മകള്‍ മോളി മരിച്ചതിനെ തുടര്‍ന്നു റാഫേലും സാറാമ്മയും പേരക്കുട്ടിക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്. മറ്റുമക്കളായ വത്സമ്മയും തങ്കച്ചനും എല്ലാക്കാര്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്നതും ഇരുവര്‍ക്കും ആശ്വാസമായിരുന്നു. അവസാന നാളുകളില്‍ മകന്‍ തങ്കച്ചനും മരുമകള്‍ റോസിലിനും സദാ സമയം ഇരുവര്‍ക്കും സഹായവുമായി കൂടെ നിന്നിരുന്നു.

ക്യാന്‍സര്‍ ബാധിതയായ സാറാമ്മയുടെ രോഗവിവരം തങ്ങളുടെ അപ്പച്ചനെ മാനസികമായി ഏറെ പ്രയാസപ്പെടുത്തിയിരുന്നു എന്ന് റോസ്ലിന്‍ ഓര്‍മ്മിക്കുന്നു. തീരെ പ്രതീക്ഷികാതെയാണ് റാഫേല്‍ രോഗശയ്യയില്‍ ആകുന്നത് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ഒടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുക ആയിരുന്നു. ഈ വിവരം അറിഞ്ഞു വെറും പത്തു ദിവസം മാത്രമാണ് ഭാര്യ സാറാമ്മ ജീവിച്ചിരുന്നത്. ഒടുവില്‍ പ്രിയതമന്റെ മൃതദേഹം മണ്ണിലേക്ക് എടുക്കും മുന്നേ ക്രിസ്മസ് നാളില്‍ തന്നെ സ്നേഹവതിയായ ഭാര്യയും അന്ത്യശ്വാസം വലിക്കുക ആയിരുന്നു. ഈ സാഹചര്യത്തിലാണ് റാഫലിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ തന്നെ ഭാര്യയുടെയും അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കുടുംബം തീരുമാനിച്ചത്. മരണത്തിലും ജീവിത യാത്രയിലേതു പോലെ ഒന്നിച്ചവരെ വേര്‍പിരിക്കാന്‍ കുടുംബവും തയ്യാറല്ല.
ഇതോടെയാണ് ഇരുവര്‍ക്കുമായി ഇന്ന് സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ ഒന്നിച്ചു അന്ത്യയാത്ര മൊഴി നല്‍കുവാന്‍ തീരുമാനമായത്. മാത്രമല്ല, ചെല്‍റ്റനാം സെമിത്തേരിയില്‍ ഒരേ കുഴിയിലാണ് കുടുംബം ഇരുവര്‍ക്കുമായി അന്ത്യ നിദ്ര ഒരുക്കുന്നതും. ഇങ്ങനെ ഒരു മരണം യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായെന്നു കരുതപ്പെടുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചെല്‍റ്റണം സെന്റ് ഗ്രിഗറോയോസ് പള്ളിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മൂന്നു മലയാളി വൈദികര്‍ നേതൃത്വം നല്‍കും. റാഫേലിന്റെയും സാറാമ്മയുടെയും ആദ്യകാല പരിചയക്കാരായ ഇംഗ്ലീഷുകാര്‍ അടക്കമുള്ളവര്‍ അന്ത്യമൊഴി ചൊല്ലാനെത്തും. അടുത്തകാലത്ത് യുകെയില്‍ കുടിയേറിയ മലയാളി സമൂഹവുമായി റാഫേല്‍ ആന്റണിയും സാറാമ്മയും നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ശാരീരിക അവശതകള്‍ കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലയാളി പൊതുപരിപാടിയില്‍ പങ്കെടുക്കാറില്ലെന്നു കുടുംബം വ്യക്തമാക്കി. എന്നാല്‍ ഇരുവരുടെയും മക്കള്‍ ചെല്‍ട്ടണ്‍മില്‍ ഉള്ള മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. റാഫേലിന്റെ ഇറ്റലിയില്‍ ഉള്ള ഇളയ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ സംസ്‌ക്കാര ചടങ്ങുകള്‍ക്കായി യുകെയില്‍ എത്തിയിട്ടുണ്ട്. പോര്‍ട്സ്മൗത്തില്‍ ഉള്ള റിച്ചാര്‍ഡും ഷൈനിയും ഇവരുടെ അകന്ന ബന്ധുക്കള്‍ കൂടിയാണ്. റാഫേല്‍ ആന്റണിയുടെയും സാറാമ്മയുടെയും മരണത്തോടെ യുകെ മലയാളി കുടിയേറ്റത്തിലെ ഒരപൂര്‍വ എട് കൂടിയാണ് മറിയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category