1 GBP = 92.00 INR                       

BREAKING NEWS

പ്രായം കാണിക്കുന്നതില്‍ കൃത്രിമം: ഡല്‍ഹി ടീമില്‍ ധവാന് പകരകാരനായി ആദ്യ രഞ്ജി മത്സരം; വിരമിക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ കല്‍റക്കെതിരായ വിലക്കില്‍ ഒപ്പിട്ട് ഓംബുഡുസ്മാന്‍; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് താരമായ മന്‍ജോത് കല്‍റക്ക് രഞ്ജിയില്‍ ഒരു വര്‍ഷം വിലക്ക്

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ സെഞ്ച്വറിയുമായി ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ച ഡല്‍ഹി ഓപ്പണര്‍ മന്‍ജോത് കല്‍റക്ക് ക്രിക്കറ്റില്‍ നിന്ന് വിലക്ക്. സ്ഥാനമൊഴിയുന്ന ദിവസം ഡിഡിസിഎ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് ബാദ്ര്‍ ദുരെസ് അഹമ്മദാണ് കല്‍റയെ ഒരു വര്‍ഷത്തേക്ക് വിലക്കുന്നതായി പ്രഖ്യാപിച്ചത്. വിലക്ക് വരുന്നതോടെ വരുന്ന സീസണില്‍ കല്‍റക്ക് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സാധിക്കില്ല

വയസ്സ് മാനദണ്ഡമാവുന്ന മത്സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്കും കല്‍റയെ വിലക്കിയിട്ടുണ്ട്. പ്രായം കാണിക്കുന്നതില്‍ കൃത്രിമം കാണിച്ചതിനാണ് യുവതാരത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. അണ്ടര്‍ 16, അണ്ടര്‍ 19 ടീമുകളില്‍ കളിക്കുമ്പോള്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഡല്‍ഹി ഉപനായകന്‍ നിധീഷ് റാണ, ശിവം മാവി എന്നിവര്‍ക്കെതിരെയും ഇതേ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല. ശിവം മാവി നിലവില്‍ ഉത്തര്‍പ്രദേശിന് വേണ്ടിയാണ് കളിക്കുന്നത്. അതിനാല്‍ താരത്തിനെതിരായ പരാതി ബിസിസിഐക്ക് കൈമാറിയിരിക്കുകയാണ്. നിധീഷ് റാണയുടെ കാര്യത്തില്‍ പ്രായം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിസിഐയുടെ കയ്യിലെ കണക്കുകള്‍ പ്രകാരം കല്‍റക്ക് ഇപ്പോള്‍ 20 വയസ്സും 351 ദിവസവുമാണ് പ്രായം. രഞ്ജി ട്രോഫിയില്‍ ശിഖര്‍ ധവാന് പകരം ഓപ്പണറായി ഇറങ്ങേണ്ടിയിരുന്ന താരമാണ് കല്‍റ. എന്നാല്‍ വിലക്ക് വന്നതോടെ താരത്തിന്റെ കരിയറിന് തന്നെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category