1 GBP = 92.30 INR                       

BREAKING NEWS

തെരുവുപട്ടി കുരച്ചത് ഡിവൈഎഫ്‌ഐ നേതാവിനത്ര പിടിച്ചില്ല: അടുത്ത വീട്ടുകാരനോട് തന്റെയാണോ പട്ടി മര്യാദയ്ക്ക് വളര്‍ത്തണമെന്ന് ഭീഷണി: വാക്കേറ്റമായപ്പോള്‍ കാണിച്ചു തരാമെന്ന് ഭീഷണി: മടങ്ങിയെത്തിയ പത്തംഗം സംഘം വീട് അടിച്ചു തകര്‍ത്തു: അക്രമം നടത്തിയത് സ്‌മോക്ക് പാര്‍ട്ടിക്ക് പോയവര്‍; ഡിവൈഎഫ്‌ഐ നേതാവ് ഉള്ളതിനാല്‍ പൊലീസിനും കേസെടുക്കാന്‍ താല്‍പര്യമില്ല

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: പുതുവര്‍ഷം സ്‌മോക്ക് പാര്‍ട്ടിക്കൊപ്പം ആഘോഷിക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാവിനും കൂട്ടര്‍ക്കും പട്ടി കുരച്ചത് അത്ര പിടിച്ചില്ല. പട്ടി നിന്ന് കുരച്ചത് ഒരാളുടെ വീട്ടുമുറ്റത്ത് നിന്നായിപ്പോയി. അതിന്റെ പേരില്‍ അയാളുമായി വാക്കേറ്റം നടന്നു. പട്ടി തന്റെയല്ലെന്ന് പറഞ്ഞ പാവത്തിനെ പിന്നീട് സംഘം ചേര്‍ന്നെത്തി കൈകാര്യം ചെയ്തു. ഇതേ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസിയുടെ കാറും അടിച്ചു തകര്‍ത്തു. പ്രതി ഡിവൈഎഫ്‌ഐ നേതാവായതിനാല്‍ തൊടാന്‍ പൊലീസിനും പേടി.

വള്ളിക്കോട് അയ്യംകുളത്ത് ഉണ്ണിക്കൃഷ്ണന്‍ നായരുടെ വീടിന് നേരെ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് അയല്‍വാസി സൗമ്യ ഭവനില്‍ മുരളീധരന്റെ കാറും സംഘം അടിച്ചു തകര്‍ത്തു. വീട്ടുകാരെല്ലാം തൊട്ടടുത്ത് നടക്കുന്ന ഗാനമേള കേള്‍ക്കാന്‍ പോയതിനാല്‍ മുരളീധരന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഇദ്ദേഹം സിറ്റൗട്ടില്‍ കിടക്കുമ്പോഴാണ് നാലംഗ സംഘം സ്‌കൂട്ടറില്‍ ആ വഴി പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയത്. ഇവരെ തെരുവുനായ കുരച്ചപ്പോള്‍ പട്ടിയെ പിടിച്ചു കെട്ടണമെന്ന് പറഞ്ഞ് ഉണ്ണിയെ ചീത്ത വിളിക്കുകയായിരുന്നു.

അത് തന്റെ നായ അല്ല എന്ന് ഉണ്ണി പറയുകയും ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അരമണിക്കൂറിന് ശേഷം യുവാക്കള്‍ സംഘടിതമായി മടങ്ങിയെത്തി. 10 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ തന്നെ മര്‍ദിക്കുമെന്ന് മനസിലാക്കിയ ഉണ്ണി വീടിനുള്ളില്‍ കടന്ന് വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. അക്രമി സംഘം വാതില്‍ ചവിട്ടിത്തുറന്ന ശേഷം മര്‍ദിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇതിനിടെ വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചു തകര്‍ത്തു. അയല്‍വാസിയായ മുരളീധരന്‍ വീട്ടില്‍ കല്യാണപന്തല്‍ ഇട്ടതിനാല്‍ ഉണ്ണിയുടെ വീട്ടിലേക്ക് മാറ്റിയിട്ടതായിരുന്നു കാര്‍.

അരമണിക്കൂറോളം അക്രമി സംഘം അഴിഞ്ഞാടി. ഭീഷണി മുഴക്കിയാണ് ഇവര്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് രണ്ടു തവണ പൊലീസ് സ്ഥലത്തു വന്നു. വള്ളിക്കോട് സ്വദേശി ആരോമല്‍, ഞെക്കുനിലം സ്വദേശി ആരോമല്‍ എന്നിവരാണ് അക്രമി സംഘത്തിന് നേതൃത്വം നല്‍കിയയതെന്ന് ഉണ്ണി പൊലീസിന് മൊഴി നല്‍കി. ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. ഞക്കുനിലം സ്വദേശി ആരോമല്‍ ഡിവൈഎഫ്‌ഐ നേതാവാണ്. ഇവര്‍ക്കെതിരേ കേസ് എടുക്കാന്‍ പത്തനംതിട്ട പൊലീസ് ഇതുവരെ തയാറല്ല. കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നീക്കവും നടക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category