1 GBP = 92.50 INR                       

BREAKING NEWS

പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വാള്‍ എന്റെ അമ്മ; സംഗീതത്തിലെ തിരക്കുകാരണം കുടുംബ സുഹൃത്തിനെ നോക്കാന്‍ ഏല്‍പ്പിച്ചു; ഗായികയുടെ മകളാണെന്ന സത്യം മരണക്കിടക്കയില്‍ വെച്ചു വെളിപ്പെടുത്തിയത് വളര്‍ത്തച്ഛന്‍; അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല; നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണം; വര്‍ക്കല സ്വദേശിനി കര്‍മ്മല മോഡക്സ് കുടുംബ കോടതിയില്‍

Britishmalayali
kz´wteJI³

വര്‍ക്കല: പ്രശസ്ത ബോളിവുഡ് താരം അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് വര്‍ക്കല സ്വദേശിനി കുടുംബ കോടതിയില്‍. മാതൃത്വം അംഗീകരിച്ചു കിട്ടണം എന്ന ആവശ്യവുമായാണ് വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്സ് കുടുംബകോടതിയെ സമീപിച്ചത്. ലീഗല്‍ അഡൈ്വസര്‍ അഡ്വ. അനില്‍പ്രസാദ്, ഭര്‍ത്താവ് ടറന്‍സ് മോഡക്സ് എന്നിവര്‍ക്കൊപ്പം എത്തി തനിക്ക് സംഭവിച്ചത് എന്താണെന്ന് അവര്‍ തുറന്നു പറഞ്ഞു. രാജ്യം ആദരിക്കുന്ന ഗായികയുടെ മകളാണെന്ന് അംഗീകരിച്ചു കിട്ടാന്‍ വേണ്ടിയാണ് കര്‍മ്മലയുടെ പോരാട്ടം. തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി കര്‍മ്മല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അനുരാധ പഡ്വാള്‍- അരുണ്‍ പഡ്വാള്‍ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വര്‍ക്കല സ്വദേശി പൊന്നച്ചനെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് കര്‍മ്മല പറയുന്നത്. പൊന്നച്ചന്റെ ഭാര്യ ആഗ്‌നസിനും മൂന്ന് മക്കളോടും ഒപ്പമാണ് കര്‍മ്മല വളര്‍ന്നത്. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ അനുരാധയും ഭര്‍ത്താവുമെത്തി കര്‍മ്മലയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവര്‍ക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കര്‍മ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

കുറച്ചു നാള്‍ മുന്‍പ് വക്കീല്‍ നോട്ടീസ് അയച്ചെന്നും എന്നാല്‍ വക്കീല്‍ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കര്‍മ്മല മോഡക്സ് പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ അനുരാധയും ഭര്‍ത്താവുമെത്തി കര്‍മ്മലയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവര്‍ക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മനപ്പൂര്‍വ്വം മറക്കുകയായിരുന്നു കര്‍മ്മല. ഇതോടെ വര്‍ക്കലയിലെ ദമ്പതികളുടെ മകളായി ഇരുവരും വളര്‍ന്നു. കര്‍മ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.

പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുന്‍പാണ് തന്റെ യഥാര്‍ത്ഥ അമ്മ അനുരാധയാണെന്ന് കര്‍മ്മലയെ അറിയിക്കുന്നത്. പൊന്നച്ചന്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. കര്‍മ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെണ്‍മക്കള്‍ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടര്‍ന്നാണ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

തനിക്ക് അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിനായി ജില്ലാ കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കര്‍മ്മല വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. തിരക്കുമൂലം മൂത്ത മകളായ തന്നെ നോക്കാന്‍ അനുരാധ സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. അനുരാധയും അരുണ്‍ പഡ്വാളും 1969ലാണ് വിവാഹിതരാകുന്നത്. ഇവരുടെ ആദ്യ കുട്ടിയായ താന്‍ 1974ലാണ് ജനിക്കുന്നതെന്ന് 45കാരിയായ കര്‍മല പറയുന്നു. സംഗീത രംഗത്തെ തിരക്കു കാരണം മകളെ വളര്‍ത്താന്‍ കഴിയാതിരുന്ന അനുരാധയും ഭര്‍ത്താവും മകളെ വളര്‍ത്താന്‍ വര്‍ക്കല സ്വദേശികളായ ദമ്പതികളെ ഏല്‍പ്പിച്ചത്.

നാല് മക്കളെ വളര്‍ത്താന്‍ പൊന്നച്ചനും ആഗ്നസും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പത്താം ക്ലാസ് വരെ മാത്രമാണ് തനിക്ക് പഠിക്കാന്‍ സാധിച്ചത്. സത്യം അറിഞ്ഞ ശേഷം അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും ഓരോ തവണയും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കുകയായിരുന്നുവെന്നും കര്‍മ്മല പറയുന്നു. ജനുവരി 27ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്റെ മക്കളായ ആദിത്യ പഡ്വാളിനും കവിത പഡ്വാളിനുമൊപ്പം എത്തണമെന്ന് ചൂണ്ടിക്കാട്ടി അനുരാധയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും കര്‍മ്മല വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category