1 GBP = 93.00 INR                       

BREAKING NEWS

ബിസി കരിയറില്‍ മൂത്ത മകളെ നോക്കാന്‍ ഏല്‍പ്പിച്ചത് കുടുംബ സുഹൃത്തായ മിലിട്ടറിക്കാരനെ; കൊണ്ടു പോകാന്‍ അമ്മ എത്തിയപ്പോള്‍ കരച്ചിലും ബഹളവുമായി അഞ്ചു വയസ്സുകാരി കാട്ടിയത് വിസമ്മതം; മരണ സമയം വളര്‍ത്തച്ഛന്‍ പറഞ്ഞതു കേട്ട് പെറ്റമ്മയെ വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞത് നമ്പര്‍ ബ്ലോക്ക് ചെയ്യുന്ന അവഗണന; ഇന്ത്യയിലെ അതിപ്രശസ്ത ഗായിക അനുരാധാ പട് വാളിന്റെ കേരളത്തിലെ മകളുടെ കഥ കേട്ട് ഞെട്ടി ബോളിവുഡ്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ നിന്ന് ഈ മാസം ഒടുവില്‍ മുഴങ്ങുക രാജ്യം ശ്രദ്ധിക്കുന്ന വാദമുഖങ്ങളാകും. പ്രമുഖ ബോളിവുഡ് സിംഗര്‍ അനുരാധ പട്വാള്‍ ഈ മാസം 27 നു വഞ്ചിയൂര്‍ കുടുംബകോടതി മുന്‍പാകെ വരും. കുടുംബകോടതിയില്‍ ഹാജരാകാന്‍ കോടതി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മകള്‍ എന്ന അവകാശവാദവുമായി കോടതി മുന്‍പാകെ വന്ന കാര്‍മല മകള്‍ ആണോ അല്ലയോ എന്ന് കുടുംബകോടതിയെ ഈ പ്രശസ്ത ബോളിവുഡ് സിംഗര്‍ അറിയിക്കേണ്ടി വരും. ഒരു ഡിഎന്‍എ പരിശോധനയിലേക്ക് കാര്‍മലയുടെ വാദമുഖം നീളുമോ എന്നോ അതോ കാര്‍മല തന്റെ മകള്‍ തന്നെ എന്ന് അനുരാധ സമ്മതിക്കുമോ എന്നാണ് ഇന്ത്യന്‍ സിനിമാലോകം ഉറ്റു നോക്കുക.

കാര്‍മലയുടെ കഥ
1969-ലാണ് അനുരാധ പട്വാള്‍-അരുണ്‍ പട് വാള്‍ വിവാഹം നടക്കുന്നത്. 1974-ല്‍ ഇവര്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മൂത്ത മകള്‍ ആയി കാര്‍മല ജനിക്കുന്നത്. വളരെ ബിസി കരിയര്‍ ആയിരുന്നു അനുരാധയുടേത്. പൊന്നച്ചനും ആഗ്നസും അന്ന് മുംബൈയിലാണ്. അനുരാധയുടെ കുടുംബവുമായി വ്യക്തി ബന്ധവും. ഒരു മാസമായ കാര്‍മലയെയാണ് ഇവര്‍ പൊന്നച്ചനെയും ആഗ്നസിനെയും ഏല്‍പ്പിക്കുന്നത്. ഇവര്‍ക്ക് മൂന്നു മക്കളാണ്. ഇവരുടെ മകളായാണ് അനുരാധയുടെ മകളെ ഈ കുടുംബം വളര്‍ത്തിയത്. കാര്‍മല ഇവിടെ സന്തോഷത്തോടെ വളര്‍ന്നു. അഞ്ചു വയസുവരെ ഇവര്‍ നോക്കി വളര്‍ത്തി. അനുരാധയും ഭര്‍ത്താവും ഇടയ്ക്ക് വരും. അപ്പോള്‍ അഞ്ചു വയസായി. പൊന്നച്ചനു ട്രാന്‍സ്ഫര്‍ ആയി. വര്‍ക്കലയ്ക്ക്. കുഞ്ഞിനെ തിരിച്ചെടുക്കാന്‍ അനുരാധ വന്നു. കുഞ്ഞു കരച്ചിലും ബഹളവും. ഇവര്‍ക്ക് ആണെങ്കില്‍ കാര്‍മലയെ വിട്ടുകൊടുക്കാനും മടി. ഇതോടെയാണ് പരിഹാരമായി ഇവര്‍ കാര്‍മലയെ ഇവരെ തന്നെ ഏല്‍പ്പിക്കുന്നത്. എല്ലാ സഹായവും ഞങ്ങള്‍ ചെയ്യാം എന്നാണ് ഇവര്‍ പറഞ്ഞത്. പൊന്നച്ചനും ആഗ്ന്സും ഈ കാര്യം ഒരിക്കലും കാര്‍മലയോടോ മറ്റു മക്കളോടോ വെളിപ്പെടുത്തിയില്ല. കുട്ടി ഒറ്റപ്പെടും എന്ന കാരണത്താലാണ് ഇവര്‍ ജനനരഹസ്യം വെളിപ്പെടുത്താതിരുന്നത്.

വിവാഹ സമയം ആയപ്പോള്‍ പൊന്നച്ചന്‍ അനുരാധയെ കണ്ടു. മകളായി ഇനി ഒരിക്കലും കാര്‍മലയുടെ പേര് പറയാന്‍ കഴിയില്ല. നിങ്ങള്‍ ഈ കാര്യം മനസിലാക്കണം. നിങ്ങള്‍ തന്നെ നോക്കിക്കോളൂ. പക്ഷെ സാമ്പത്തിക സഹായം എത്ര വേണമെങ്കിലും നല്‍കാം എന്നാണ് അനുരാധ പറഞ്ഞത്. പക്ഷെ സാമ്പത്തിക സഹായം ഒന്നും കൈപ്പറ്റാതെ വിവാഹകാര്യം മാത്രം അറിയിച്ച് പൊന്നച്ചന്‍ മടങ്ങി. വിവാഹം നടക്കുകയും ചെയ്തു. പക്ഷെ മരണ സമയത്ത് പൊന്നച്ചന്‍ രഹസ്യം കാര്‍മലയോട് വെളിപ്പെടുത്തി. പൊന്നച്ചന്‍ പറഞ്ഞ കാര്യം വിശ്വസിക്കാനോ അവിശ്വസിക്കാനോ കാര്‍മലയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ ഭര്‍ത്താവിനോടും മക്കളോടും ഈ കാര്യം വെളിപ്പെടുത്തിയില്ല. കാര്‍മല പക്ഷെ രഹസ്യമായി അനുരാധയുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ മനസിലായപ്പോള്‍ അനുരാധ കാര്‍മലയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെയാണ് കാര്‍മല ഭര്‍ത്താവിനോട് ഈ കാര്യം പറയുന്നത്.

നിയമനടപടിക്കായാണ് ഇവര്‍ അനില്‍ പ്രസാദിനെ സമീപിക്കുന്നത്. ഇനി വാദമുഖങ്ങള്‍ കുടുംബകോടതിക്ക് മുന്‍പാകെ എന്നാണ് അനില്‍ പ്രസാദ് പറയുന്നത്. വളരെ മെല്ലെ വന്ന വാര്‍ത്ത ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലേക്ക് തന്നെ വന്നിട്ടുണ്ട്. വരും ദിനങ്ങള്‍ ചലച്ചിത്ര ലോകം ഏറ്റെടുക്കുക്കയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വാര്‍ത്ത കൂടിയാകും ഈ അനുരാധ വാര്‍ത്തകള്‍. തന്റെ ജീവിതത്തില്‍ ഇല്ലാത്ത ഒരു പ്രതിസന്ധി മുന്നില്‍ കാണുന്ന അനുരാധ എന്ത് നിലപാട് എടുക്കും എന്നാണ് അറിയാനുള്ളത്. അനുരാധ നേരിട്ട് ഹാജരാകുന്ന ദിവസം ദേശീയ മാധ്യമങ്ങള്‍ തന്നെ കുടുംബകോടതിക്ക് മുന്‍പില്‍ അണിനിരക്കും. എന്നാല്‍ ഇതൊന്നും കൂസാതെ അനുരാധ പട്വാള്‍ തന്റെ അമ്മയാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാടിലാണ് കാര്‍മല മോഡക്സ്. 1974-ലാണ് അനുരാധ പഡ്വാള്‍- അരുണ്‍ പഡ്വാള്‍ ദമ്പതികളുടെ മകളായി താന്‍ ജനിച്ചതെന്നാണ് കാര്‍മല തന്റെ അഭിഭാഷകനായ അനില്‍പ്രസാദിനെ അറിയിച്ചിരിക്കുന്നത്.

ഡിഎന്‍എ പരിശോധനയുടെ ആവശ്യകത പോലും ഈ കാര്യത്തില്‍ ഇല്ലെന്നാണ് കാര്‍മല തന്നെ പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യങ്ങളും തന്റെ അമ്മയായ അനുരാധയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് അമ്മ അനുരാധ നീങ്ങില്ലെന്നാണ് കാര്‍മല കരുതുന്നത്. അനുരാധയുടെ മൂത്ത മകളാണ് താന്‍. മൂത്തമകളെ നിഷേധിച്ചിട്ടു ഒരമ്മയ്ക്കും മുന്നോട്ടു പോകാന്‍ കഴിയില്ല. തന്റെ രണ്ടു സഹോദരങ്ങള്‍ക്കും ഈ കാര്യം അറിയാം. ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടും മൂടിവയ്ക്കാനാണ് അനുരാധയും കുടുംബവും ശ്രമിക്കുന്നത്. ഇതോടെയാണ് തന്റെ അവകാശവാദം അനുരാധയെക്കൊണ്ട് അംഗീകരിപ്പിക്കാനും നഷ്ടപരിഹാരമായി അന്‍പത് കോടി രൂപ വാങ്ങിച്ചെടുക്കാനും കാര്‍മലയും കുടുംബവും ശ്രമിക്കുന്നത്. ഈ മാസം 27 നു അനുരാധയോട് ഹാജരാകാന്‍ വഞ്ചിയൂരിലെ കുടുംബകോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസിന് പിന്നിലെ കഥ
ഗായിക എന്ന നിലയില്‍ പ്രശസ്തിയുടെ പാരമ്യത്തിലിരിക്കെയാണ് അനുരാധയ്ക്ക് കാര്‍മല പിറന്നു വീഴുന്നത്. കാര്‍മലയെ നോക്കാന്‍ പ്രയാസം വന്നപ്പോഴാണ് കുടുംബ സുഹൃത്തായ മിലിട്ടറിയിലുള്ള പൊന്നച്ചനെ കാര്‍മലയെ ഏല്‍പ്പിക്കുന്നത്. പൊന്നച്ചന്റെഭാര്യ ആഗ്നസിനും മൂന്ന് മക്കളോടും ഒപ്പമാണ് കര്‍മ്മല വളര്‍ന്നത്.

കാര്‍മലയ്ക്ക് അഞ്ചു വയസായപ്പോഴാണ് മകളെ തേടി അനുരാധയും ഭര്‍ത്താവും എത്തുന്നത്. പക്ഷെ കാര്‍മലയ്ക്ക് അമ്മയെ അറിയില്ല. മാതാപിതാക്കളുടെ സ്ഥാനത്ത് കാര്‍മല കണ്ടത് പൊന്നച്ചനെയും ആഗ്നസിനെയുമാണ്. കാര്‍മല വരില്ലെന്ന് മനസിലായപ്പോള്‍ അനുരാധ ഒരു തീരുമാനം എടുത്തു. തത്ക്കാലം കാര്‍മല പൊന്നച്ചനു ഒപ്പം വളരട്ടെ. എന്ത് ആവശ്യം വന്നാലും ഞാനുണ്ട്. എന്ത് സാമ്പത്തിക സഹായം വേണമെങ്കിലും മകള്‍ക്കുവേണ്ടി തങ്ങള്‍ ചെയ്യാം. പക്ഷെ പൊന്നച്ചനും കുടുംബവും അനുരാധയില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റാന്‍ ഒന്നും നിന്നില്ല. കാര്‍മലയെ തന്റെ മകളായി തന്നെ വളര്‍ത്തി. പക്ഷെ പൊന്നച്ചനും ആഗ്നസും തങ്ങള്‍ യഥാര്‍ത്ഥ മാതാപിതാക്കള്‍ അല്ലാ എന്ന കാര്യം കാര്‍മലയോട് വെളിപ്പെടുത്തിയില്ല. അനുരാധയെ ബന്ധപ്പെടാനും മുതിര്‍ന്നില്ല.

കാര്‍മലയുടെ വിവാഹ സമയത്ത് പൊന്നച്ചന്‍ മുംബൈയില്‍ പോയി അനുരാധയെ കണ്ടു. വിവാഹ കാര്യം പറഞ്ഞു. നിങ്ങള്‍ തന്നെ നടത്തിക്കോളൂ. എന്ത് സാമ്പത്തിക സഹായത്തിനും ഞാനുണ്ട്. ഇപ്പോള്‍ മകളായി കാര്‍മലയെ പ്രഖ്യാപിക്കാന്‍ തങ്ങള്‍ക്ക് മുന്നില്‍ പ്രശ്നങ്ങളുണ്ട്. അതിനാല്‍ എത്ര പണം വേണമെങ്കിലും നല്‍കാം എന്നാണ് അനുരാധ പൊന്നച്ചനോട് പറഞ്ഞത്. അപ്പോള്‍ വിവാഹകാര്യം അറിയിച്ചിട്ട് പൊന്നച്ചന്‍ തിരികെ വന്നു. വിവാഹം നടത്തുകയും ചെയ്തു. പക്ഷെ തന്റെ മരണ സമയത്ത് കാര്‍മലയെ വിളിച്ച് മകളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തങ്ങളല്ലെന്നും പ്രശസ്ത ബോളിവുഡ് സിംഗര്‍ അനുരാധയാണെന്നും പൊന്നച്ചന്‍ വെളിപ്പെടുത്തുകയായിരുന്നു. ഇത് അറിയിക്കാതെ താന്‍ മരിക്കുന്നത് ശരിയല്ലെന്നാണ് മകളെ വിളിച്ച് അദ്ദേഹം പറഞ്ഞത്. ഇതിനു ശേഷമാണ് കാര്‍മല അനുരാധയെ വിളിച്ച് താന്‍ മകള്‍ ആണെന്ന കാര്യം പറഞ്ഞത്. പക്ഷെ മകളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മൂടിവയ്ക്കുന്ന രീതിയാണ് അനുരാധ അനുവര്‍ത്തിച്ചത്. നമ്പര്‍ ബ്ലോക്ക് ആക്കി വയ്ക്കുക.

മക്കളെ വിളിച്ച് പറഞ്ഞപ്പോഴും അവര്‍ കാര്യങ്ങള്‍ കേട്ടു. അതിനു ശേഷം ഇവരും നമ്പര്‍ ബ്ലോക്ക് ചെയ്തു വെച്ചു. ഇതോടെ കാര്‍മലയും ഭര്‍ത്താവും തിരുവനന്തപുരത്തെ പ്രശസ്ത അഭിഭാഷകനായ അനില്‍ പ്രസാദിനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. ഇതിനു ശേഷം അനില്‍ പ്രസാദ് തന്റെ ജൂനിയര്‍ അഭിഭാഷകരെ വിളിച്ച് അനുരാധയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇതേ രീതിയില്‍ തന്നെ അനുരാധയും തുടര്‍ന്ന് കുടുംബവും പെരുമാറുകയായിരുന്നു. അനില്‍ പ്രസാദ് ലീഗല്‍ നോട്ടീസ് വാട്സ് അപ്പ് വഴി അയച്ചു. ഇത് പക്ഷെ അവര്‍ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ പ്രതികരണം വന്നില്ല. അതിനെ തുടര്‍ന്ന് നോട്ടീസ് രജിസ്ട്രേഡ് ആയി അയച്ചു. ഇത് അവര്‍ കൈപ്പറ്റിയില്ല. ഇതോടെ വഞ്ചിയൂര്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിനായി ജനുവരി മാസം അനുരാധ നേരിട്ട് ഹാജരാകണം. ഇതിനായി കോടതിയുടെ ഉത്തരവ് അയച്ചിട്ടുണ്ട്.

കാര്‍മലയുടെ അഭിഭാഷകന്‍ അനില്‍ പ്രസാദിന്റെ പ്രതികരണം:
അനുരാധ പട്വാളിന്റെ മകള്‍ ആണ് എന്ന കാര്യം നൂറു ശതമാനം സത്യമാണെന്നാണ് കാര്‍മല തന്നെ അറിയിച്ചത്. എട്ടു മാസം മുന്‍പാണ് കാര്‍മല തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു സമീപിക്കുന്നത്. വാസ്തവം ബോധ്യമായ ശേഷം ഇതൊരു അമിക്കബിള്‍ സെറ്റില്‍മെന്റ് ആക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഫോണില്‍ കിട്ടിയപ്പോള്‍ കാര്‍മലയുടെ കാര്യം പറഞ്ഞപ്പോള്‍ തന്നെ അവര്‍ ഫോണ്‍ കട്ട് ചെയ്തു. സ്വാഭാവികമായും ഇതൊരു കളവു ആണെങ്കില്‍ ഫോണ്‍ കട്ട് ചെയ്യില്ല. സത്യാവസ്ഥ അറിയാന്‍ ശ്രമിക്കും.

അതിനു ശേഷം അനുരാധയുടെ മക്കളെ വിളിച്ച് സംസാരിച്ചു. അവരും ഇതേ രീതിയില്‍ പെരുമാറി. ലീഗല്‍ നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാതെ തിരിച്ചയച്ചു. വാട്സ് ആപ്പില്‍ അയച്ചപ്പോള്‍ അത് അവര്‍ വായിച്ചു. ഇത് അനുരാധയ്ക്ക് പെയിന്‍ഫുള്‍ ആയി മാറുന്നു എന്ന തോന്നലാണ് എനിക്ക് വന്നത്. കാര്‍മല മകള്‍ അല്ലെങ്കില്‍ അവര്‍ അല്ലാ എന്ന് തന്നെ അപ്പോള്‍ തന്നെ നിഷേധിച്ചേനെ. കാര്‍മലയുടെ ഫോട്ടോയും അനുരാധയുടെ ഫോട്ടോയും എടുത്ത് നോക്കിയാല്‍ മകള്‍ അല്ലെന്നു ആരും അറിയില്ല.

പാട്ട് പാടാനുള്ള അനുരാധയുടെ കഴിവ് മകള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാം കൂട്ടി വായിച്ചപ്പോള്‍ കാര്‍മല മകള്‍ ആണെന്ന് തന്നെ വരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category