1 GBP = 92.60 INR                       

BREAKING NEWS

മൂന്നു ചെറുപ്പക്കാര്‍ അഡ്വാന്‍സ് തന്ന് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് കൂടെക്കിടക്കണമെന്ന തുറന്നു പറച്ചില്‍ മലയാളത്തിലേക്കുള്ള രണ്ടാം വരവില്‍ തിരിച്ചടിയായി; കാസ്റ്റിങ് കൗച്ച് വിവാദത്തിന് പുതിയ തലം കൈവന്നതോടെ നടിയെ എല്ലാവരും കണ്ടില്ലെന്ന് നടിച്ചു; ഒറ്റമുറി തറയില്‍ പായ വിരിച്ചുറങ്ങിയ താരത്തെ അലട്ടുന്നത് ഗുരുതര അസ്ഥിരോഗമെന്ന് റിപ്പോര്‍ട്ട്; 'അമ്മയ്ക്കും ഫെഫ്കയ്ക്കും മാക്ടയ്ക്കും' ചാര്‍മിളയ്ക്ക് പറ്റിയത് എന്തെന്നതില്‍ വ്യക്തമായ ഉത്തരമില്ല; മിന്നും താരത്തെ ദുരിതത്തിലാക്കിയത് മൂന്ന് പ്രണയങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: ഇനി എന്റെ ജീവിതത്തില്‍ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷന്‍ വേണ്ട-ജീവത പാഠങ്ങളില്‍ നിന്ന് ചാര്‍മിള നടത്തിയ വെളിപ്പെടുത്തലാണ് ഇത്. ഇതോടെ മലയാള സിനിമയ്ക്ക് വില്ലത്തിയായി ചാര്‍മിള. സത്യം തുറന്നു പറഞ്ഞ അവര്‍ക്ക് മലയാളത്തിലേക്കുള്ള രണ്ടാം വരവില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. വീണ്ടും ചെന്നൈയിലേക്ക് മടങ്ങി. ഈ ദുരിതത്തിനിടെയാണ് രോഗം വില്ലത്തിയായി എത്തുന്നത്. അതീവ ഗുരുതരമായ രോഗമാണ് ചാര്‍മിളയ്ക്കെന്നാണ് സൂചന.

മലയാളത്തിലെ സിനിമാ സംഘടകള്‍ക്കൊന്നും ഇന്ന് ചാര്‍മിളയെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. എന്താണ് സംഭവിച്ചതെന്ന് അമ്മയുടേയും ഫെഫ്കയുടേയും മാക്ടയുടേയും ഭാരവാഹികള്‍ക്കും അറിയില്ല. നാല്‍പത് കഴിഞ്ഞ് നില്‍ക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയില്‍ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു. മൂന്ന് ചെറുപ്പക്കാര്‍ അഡ്വാന്‍സ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു. കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ യാത്രാച്ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാര്‍മിള പറഞ്ഞു. മലയാളത്തില്‍ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കി. ഇതോടെ മലയാള സിനിമയില്‍ രണ്ടാം വരവിലൂടെ പട്ടിണി മാറ്റാനിറങ്ങിയ ചാര്‍മിളയ്ക്ക് ഈ തുറന്നു പറച്ചില്‍ നല്‍കിയത് നിരാശയായിരുന്നു. കാസ്റ്റിങ് കൗച്ച് പുറം ലോകത്ത് ചര്‍ച്ചയായതോടെ ചാര്‍മിള വീണ്ടും മലയാള സിനിമയില്‍ നിന്ന് പുറത്തായി.

മകനെ വളര്‍ത്തണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവിനിപ്പോള്‍ എട്ട് വയസ്സായി. മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. വലുതാവുമ്പോള്‍ അവന്‍ പ്രണയിച്ച് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തോട്ടെ. അവനുവേണ്ടി ഞാന്‍ പെണ്ണിനെ കണ്ടുപിടിക്കില്ല. എനിക്ക് തന്നെ ജീവിതത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴിയാതാവുമ്പോള്‍ ഞാനെങ്ങനെ മകന് ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ് ചാര്‍മിള ചോദിക്കുന്നത്. ബാബു ആന്റണിയായിരുന്നു ചാര്‍മിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷന്‍. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. തുടര്‍ന്ന് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം ചെയ്തു. അതും നാല് മാസം കൊണ്ട് വേര്‍പെട്ടു. രാജേഷ് എന്നയാളുമായുള്ള വിവാഹത്തിലാണ് ചാര്‍മിളയ്ക്ക് മകനുണ്ടായത്.മലയാളത്തില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു നടന്‍ ബാബു ആന്റണിയുമായുള്ള ചാര്‍മ്മിളയുടെ പ്രണയം. സിനിമയിലെ പലരും കൂടാതെ കുടുംബാം ഗങ്ങളും എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാതെ പ്രണയം മുമ്പോട്ട് പോയെങ്കിലും ഒരു സുപ്രഭാതത്തില്‍ ആ പ്രണയവും വഴി പിരിയുകയായിരുന്നു. അതിന് ശേഷം ചാര്‍മ്മിള തമിഴ്നാട്ടുകാരനായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും അതും അധിക നാള്‍ നീണ്ടു നിന്നില്ല. വിവാഹമോചിതയായ ചാര്‍മിള വീണ്ടും സീരിയലുകളില്‍ സജീവമായി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ലെ സിബി മലയില്‍ ചിത്രമായ ധനത്തിലൂടെയാണു ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. 2006ല്‍ ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്തശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു ചാര്‍മിള. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ നിറഞ്ഞതോടെ ആണ് വിവാഹമോചിതയായത്. ഞാനും ഭര്‍ത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാന്‍ വരും. ഞങ്ങള്‍ തമ്മില്‍ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ അവന്‍ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ ഇനി അപ്പയെ കാണാന്‍ പറ്റില്ലേ എന്നാണ് അവന്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു മോന് എപ്പോള്‍ വേണമെങ്കിലും അപ്പയെ കാണാമെന്ന്.-ഇതായിരുന്നു വിവാഹ മോചനത്തെ കുറിച്ച് ചാര്‍മിള തന്നെ പറഞ്ഞിരുന്നത്.

അസ്ഥിരോഗമാണ് ചാര്‍മിളയെ ഇപ്പോള്‍ വലയ്ക്കുന്നത്. ചെന്നൈയിലെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍മിള ചികില്‍സയിലാണ്. സഹായിക്കാന്‍ ആരുമില്ലാതെ നടി ആശുപത്രിയില്‍ കഴിയുകയാണെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു ചാര്‍മിളയുടെ ജീവിതം ഏറെ നാളായി കടുത്ത പ്രതിസന്ധിയിലാണ്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം മകനോടൊപ്പം കഴിയുകയാണ് ചാര്‍മിള. രോഗബാധിതയായ അമ്മയും ചാര്‍മിളയ്ക്ക് ഒപ്പമാണ്. ഇതിനിടെ വിക്രമാദിത്യന്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ക്യൂന്‍ എന്ന വെബ് സീരിസിലും അടുത്തിടെ അഭിനയിച്ചിരുന്നു. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.

ചാര്‍മിളയെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും സമീപത്തുള്ള രോഗികളും അവരുടെ കൂടെയുള്ളവരുമാണ് ചാര്‍മിളയെ ശുശ്രൂഷിക്കുന്നതുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. വ്യക്തിജീവിതത്തിലെ തിരിച്ചടികള്‍ ചാര്‍മിളയുടെ കരിയറിനേയും ബാധിച്ചു. ഒരു കാലത്ത് തിരക്കുകളിലൂടെ ജീവിച്ച താന്‍ ഇന്ന് ഏറെ കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നത്. രാജേഷുമായി വേര്‍പിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവില്‍ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്നാട്ടില്‍ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളില്‍ പായ വിരിച്ചാണ് കിടപ്പ്. നടിയെന്ന് പറഞ്ഞപ്പോള്‍ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാന്‍ ഓരോരുത്തര്‍ വരുമ്പോള്‍ അദ്ദേഹത്തിനു സംശയമാണ്. നായ്ക്കളെ വീട്ടുടമയ്ക്കു ഇഷ്ടമല്ല. തന്റെ മകനാണെങ്കില്‍ നായകളെ ഏറെ ഇഷ്ടമാണ്. അവന്‍ ഒരു നായയെ വളര്‍ത്തുന്നുണ്ട്.

മകന്‍ ഇങ്ങനെ ജീവിക്കേണ്ടവനായിരുന്നില്ല. തന്റെ കഴിവുകേടു കൊണ്ടുകൂടിയാണ് അവന്റെ ജീവിതവും ഇങ്ങനെയായത്. ഇപ്പോള്‍ മകന് ഒന്‍പതു വയസായി. വല്ലപ്പോഴും അവന്റെ അച്ഛന്‍ ഓണ്‍ലൈന്‍ വഴി അയക്കുന്ന പിസ മാത്രമാണ് അവന്റെ സന്തോഷം. തമിഴ് നടന്‍ വിശാലാണ് മകന്റെ സ്‌കൂള്‍ ഫീസ് മുടങ്ങാതെ അടക്കുന്നത്. മാസം പത്തു ദിവസമെങ്കിലും വര്‍ക്ക് ഉണ്ടായാല്‍ മതി. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി കയറിപ്പറ്റിയാല്‍ ഒരു സ്ഥിരവരുമാനം കിട്ടുമായിരുന്നെന്നും ചാര്‍മിള മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2017ല്‍ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപഗ്പിച്ചതും വാര്‍ത്തയായിരുന്നു. നിതിന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്നസിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയില്‍ ്പ്രവേശിപ്പിച്ചത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചതെന്നും നടിയുടെ തുറന്നു പറച്ചില്‍. സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു.

നടന്‍ബാബു ആന്റണിയുമായിട്ടുണ്ടായ പ്രണയത്തിന്റെ പേരില്‍ ഏറെ വിവാദത്തിലും താരം പെട്ടിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോണ്‍ ബ്രിട്ടാസ് അലവതാരകനായ ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category