
പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ഒരു മുസല്‍മാനും ഇന്ത്യ വിട്ട് പോകേണ്ടി വരില്ല എന്നാണ് അമിത് ഷായും മോദിയും ബിജെപിയും കേന്ദ്ര സര്‍ക്കാരും ഒരുപോലെ വ്യക്തമാക്കുന്നത്. അങ്ങനെതന്നെയാണ് എന്നെ പോലുള്ളവരും വിശ്വസിക്കുന്നത്. അങ്ങനെ ആര് ഇറങ്ങിപ്പോകാന്‍ പറഞ്ഞാലും പോകുകയില്ല എന്ന് തന്നെയാണ് ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന മുസ്ലിമുകള് പൂര്‍ണമായും വിശ്വസിക്കുന്നത്. ഈ കേള്‍ക്കുന്നതൊക്കെയും തെറ്റിദ്ധരിപ്പിക്കലുകളും നുണകളും ആണ് എന്ന് പലവട്ടം അവര്‍ ആവര്‍ത്തിക്കുന്നു. എന്നെ പോലുള്ളവര്‍ അത് പലതവണ പറഞ്ഞും കഴിഞ്ഞു. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിന്റെയും അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ആശങ്കപ്പെടുന്നവരോട് താദാത്മ്യം തോന്നുക സ്വാഭാവികമാണ്.
ഈ നാട്ടിലെ മുസ്ലിമുകള് ഒക്കെ ആശങ്കയിലാണ് എന്ന് വരുത്തി തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നു എന്നുള്ളത് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുമ്പോഴും ആശങ്കപ്പെടുന്ന മുസ്ലീമിനോട് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്ന് തീര്‍ത്ത് പറയാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇല്ല എന്ന് തിരുത്തട്ടെ. ഇന്ത്യയുടെ ഭരണഘടനയോടും ഇന്ത്യയുടെ സംസ്കാരത്തോടും ഇന്ത്യയുടെ നിയമ സംവിധാനങ്ങളോടും വിധേയത്വവും സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കുമ്പോഴും കാലാകാലങ്ങളില്‍ മാറിവരുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയ നയം ഇതിനെയൊന്നും ബാധിക്കുകയില്ല എന്ന് എങ്ങനെ തറപ്പിച്ച് പറയാന്‍ കഴിയും? ഇത്രയും പറയാന്‍ കാരണം, തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് നിയമസഭയില്‍ ഒരു പ്രസംഗം നടത്തുകയും ആ പ്രസംഗത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് പോകുകയും ചെയ്തതുകൊണ്ടാണ്.
ആര്‍എസ്എസിന്റെ സ്ഥാപകന്മാരില് രണ്ടാമനായ ഗോള്‍വാല്‍ക്കറുടെ വിചാരധാര എന്ന ആര്‍എസ്എസിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന പുസ്തകത്തിന്റെ 19,20,21 അധ്യായങ്ങളില്‍ ഈ നാട്ടിലെ ക്രിസ്ത്യാനികളും മുസ്ലിമുകളും കമ്മ്യൂണിസ്റ്റുകളും തുടച്ചുനീക്കപ്പെടേണ്ട ആവശ്യകത വ്യക്തമാക്കുന്നത് എന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്നത് സ്വരാജ് പറഞ്ഞപ്പോഴാണെങ്കിലും അത് ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് തിരിച്ചറിയുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുക. ആര്‍എസ്എസിന്റെ ബൈബിളാണ് വിചാരധാര എന്ന് എല്ലാവരും പറയുമ്പോഴും ഞങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വേണമെങ്കില്‍ ആര്‍എസ്എസ് നേതൃത്വത്തിന് പറഞ്ഞു നില്ക്കാം. അതുപോലെ തന്നെ, ഗോള്‍വാല്‍ക്കറുടെ ഇത്തരം നയങ്ങള്‍ ഞങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് മോഹന്‍ ഭഗവതിനെ കോട്ട് ചെയ്തുകൊണ്ട് ആര്‍എസ്എസിന് പറഞ്ഞു നില്ക്കാം. എന്നാല്‍ ആര്‍എസ്എസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആശയ അടിത്തറ ഇപ്പോഴും വിചാരധാര അടങ്ങുന്ന ഗോള്‍വാല്‍ക്കറുടെയും ഹെഗ്ഡോവറുടെയും പുസ്തകങ്ങളും ചിന്തകളും തന്നെയാണ്. ഈ പുസ്തകങ്ങളിലും ചിന്തകളിലും ഇന്ത്യ എന്ന ഒരു ബഹുരാഷ്ട്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഹിന്ദു ദേശീയതയുടെ അടിത്തറയില്‍ മാത്രമാണ്.
മൗദീദികള്‍ എന്ന് നമ്മള് വിളിച്ചാക്ഷേപിക്കുന്ന എല്ലാ ലോകവും ഇസ്ലാമിന്റെ കീഴിലാകണം എന്ന് കരുതുന്നവരില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ആര്‍എസ്എസിന്റെ രാഷ്ട്രനിര്‍മ്മാണ ചിന്തയും എന്ന് ഈ പുസ്തകങ്ങള്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും മുതല്‍ അങ്ങ് ഇന്ത്യോനേഷ്യയുടെ ചില ഭാഗങ്ങള്‍ പോലും ഉള്‍പ്പെടുന്നതാണ് അഖണ്ഡ ഭാരതം എന്ന ആര്‍എസ്എസിന്റെ സങ്കല്പം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam