1 GBP = 94.20 INR                       

BREAKING NEWS

യൗവ്വനത്തില്‍ തന്നെ ഭര്‍ത്താവിന്റെ വിയോഗം; മക്കള്‍ ജോലിയുമായി ദൂരസ്ഥലങ്ങളിലും; ഒറ്റപ്പെട്ടു പോയ ആ അമ്മയ്ക്ക് ഒടുവില്‍ സംഭവിക്കുന്നത് ആണോ നിങ്ങളെയും കാത്തിരിക്കുന്നത്? മാഞ്ചസ്റ്ററിലെ സീമാ സൈമണ്‍ വീണ്ടും താരമാവുമ്പോള്‍

Britishmalayali
kz´wteJI³

ര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്ന ഓരോ നിമിഷങ്ങളും സ്ത്രീകള്‍ക്ക് വിലപ്പെട്ടതാണ്. പരസ്പരം സ്‌നേഹിച്ചും സുഖദുഃഖങ്ങള്‍ പങ്കുവച്ചും കഴിയുന്ന ആ കാലം പൊടുന്നനെ മാഞ്ഞുപോയാല്‍ എന്തായിരിക്കും സംഭവിക്കുക... ആലോചിച്ചിട്ടുണ്ടോ? പ്രണയിച്ചു മതിവരാതെ യൗവ്വനകാലത്തു വിട്ടകന്ന ഭര്‍ത്താവ്.. പഠനത്തിനും ജോലി ആവശ്യങ്ങള്‍ക്കുമായി ദൂരസ്ഥലങ്ങളിലേക്കു ചേക്കേറിയ മക്കള്‍.. പിന്നെ, ആ വലിയ വീട്ടില്‍ ആ അമ്മ ഒറ്റയ്ക്ക് ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങള്‍... ഒടുവില്‍ അവര്‍ക്കു സംഭവിക്കുന്നത് ആരുടെയും മനസിനെ ഈറനണിയിക്കുന്നതാണ്. 

അങ്ങനെയൊരു ജീവിതം ഹ്രസ്വചിത്രത്തിലൂടെ വരച്ചു കാട്ടുകയാണ് ജിന്‍സന്‍ ഇരിട്ടി എന്ന യുകെ മലയാളികള്‍ക്കിടയിലെ സംവിധായകന്‍. യുകെയിലെ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്ന് ചേര്‍ന്ന് അണിയിച്ചൊരുക്കിയ 'ദി ക്ലോക്സ്' ആണ് ഈ ചിത്രം. മാഞ്ചസ്റ്റര്‍ മലയാളിയായ സീമാ സൈമണാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ അമ്മ വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ സീമ ഈ ഹ്രസ്വചിത്രത്തിലൂടെ വീണ്ടും യുകെ മലയാളികളുടെ കയ്യടി ഏറ്റുവാങ്ങുകയാണ്.
ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്നത്. പലപ്പോഴും പൊതുവായ ഒരു കാരണം ചേര്‍ത്ത് പിടിക്കേവര്‍ ബോധ പൂര്‍വ്വമോ അല്ലാതെയോ അവഗണിക്കുന്നതാണ്. അതുപോലെ ജീവിതത്തില്‍ ഒറ്റപ്പെട്ട പോയ ഒരു സ്ത്രീയുടെ കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. 

യുകെയിലെ അറിപ്പെടുന്ന എഴുത്തുകാരനായ മുരുകേഷ് പനയറയുടെ കഥാ തിരകഥയില്‍ സ്‌കോട്ട്ലാന്റിലെ അബെര്‍ട്ടി യൂണിവേഴ്സിറ്റിയില്‍ ഹോണേഴ്‌സ് ഇന്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് പഠിക്കുന്ന ജിന്‍സന്‍ ഇരിട്ടിയാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി കഥകള്‍ എഴുതിട്ടുള്ള മുരുകേഷ് പനയറയുടെ കഥ ആദ്യമായാണ് സിനിമയാകുന്നത്.

സിനിമയില്‍ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അവതാരക എന്ന നിലയിലും നഴ്‌സ് എന്ന നിലയിലും യുകെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ കലാകാരി സീമ സൈമണ്‍ ആണ്. സീമ ഈ ചിത്രത്തില്‍ വിവിധ മെയ്ക്ക് ഓവര്‍കളിലൂടെ ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. സീമയുടെ ഒമ്പതു വയസുള്ള മകള്‍ ജിയാ സൈമണ്‍ ആണ് ഈ ചിത്രത്തിന്റെ മെയ്ക്ക് അപ്പും, ആര്‍ട്ട് ഡയറക്ഷനും ചെയ്തത്. ഒരു പക്ഷെ ഇത്രയും ചെറിയ പ്രായത്തില്‍ ഇത് ചെയ്ത ആദ്യ കുട്ടി ആയിരിക്കും കൊച്ചു മിടുക്കി ജിയാ.

സിനിമയില്‍ മറ്റൊരു കഥാ പാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബര്‍മിങ്ഹാമില്‍ താമസിച്ചിരുന്ന നഴ്സും അറിയപ്പെടുന്ന കലാകാരിയുമായ ഡിഫ്ന മാത്യു ആണ്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജിന്‍സണ്‍ ഇരിട്ടിയും, കുശാല്‍ സ്റ്റാന്‍ലിയുമാണ്. യുകെ മലയാളികള്‍ക്ക് സുപരിചിതനായ കവി അനിയന്‍ കുന്നത്താണ് ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍. ചിത്രത്തിലെ കവിത രചിച്ചിരിക്കുന്നത് മുരുകേഷ് പനയറയാണ്. പാടിയിരിക്കുന്നത് യുകെയിലെ അറിയപ്പെടുന്ന കലാകാരിയായ സിന്ധു സതീഷ് കുമാറും, കെ നാരായണനുമാണ്.

ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് ജിന്‍സന്‍ ഇരിട്ടിയാണ്. ചിത്രത്തിന്റെ ശബ്ദവും റീമിക്‌സും ചെയ്തിരിക്കുന്നത് സന്ദീപ് കൃഷ്ണയാണ്. ചിത്രത്തിന് പശ്ചാത്തല സൗകര്യം ഒരുക്കിയിരിക്കുന്നത് സീമയുടെ ഭര്‍ത്താവും യുകെയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കോച്ചുമായ ജിജു ഫിലിപ്പ് സൈമണ്‍ ആണ്. ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് അഡൈ്വസര്‍ യുകെയില്‍ നിരവധി ഹ്രസ്വ ചിത്രങ്ങള്‍ ഇറക്കിയിട്ടുള്ള യുകെ മലയാളികള്‍ക്ക് സുപരിചിതനായ ഷാഫി ഷംസുദിനാണ്.

ചിത്രത്തിന്റെ ഹൈലറ്റായ വീട് യുകെയിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരായ ഡോക്ടര്‍ രാജീവ് മലയിലിന്റെതും, ഡോക്ടര്‍ ഷൈനി തോമസിന്റേതുമാണ്. ചിത്രത്തിന് പശ്ചാത്തലമായ മറ്റൊരു വീട് മാഞ്ചസ്റ്ററിലെ ഡോക്ടര്‍ ജിതിന്‍ ജോസിന്റേതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category