1 GBP = 93.20 INR                       

BREAKING NEWS

വീട്ടിലെത്തി ഭക്ഷണം കഴിക്കും മുന്‍പേ ശുചിമുറിയില്‍ കയറി കുഴഞ്ഞു വീണു ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി സത്യം പറഞ്ഞത് വിനയായി; ജോളിയെ കുടുക്കിയത് പോസ്റ്റ്മോര്‍ട്ടത്തിലെ കടലക്കറിയുടെ സാന്നിധ്യം; ആറു കൊലപാതകങ്ങളുടെ കുറ്റസമ്മതം കേട്ടതും ആറു പേര്‍! ജോളിയെ കുടുക്കിയത് എക്സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍; കൂടത്തായിയില്‍ അമ്മയെ കുടുക്കി മക്കളുടെ രഹസ്യമൊഴിയും

Britishmalayali
kz´wteJI³

കോഴിക്കോട്: ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകന്‍ ഉള്‍പ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകന്‍ റോമോ, ജോളിയുടെ സഹോദരങ്ങള്‍, ഭര്‍ത്താവ് ഷാജു, സുഹൃത്ത് ജോണ്‍സണ്‍ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഹായത്തിനായി സമീപിച്ച കോഴിക്കോടുള്ള അഭിഭാഷകനോടും കുറ്റം സമ്മതിച്ചു. അഭിഭാഷകനെ കാണാനായി ജോളിക്കൊപ്പം പോയ റോയിയുടെ ബന്ധുക്കള്‍ ഇതു കേട്ടിരുന്നു. ഇവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. അതുകൊണ്ട് തന്നെ കേസില്‍ ജോളി ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. പൊലീസിനോടും കോടതിയോടും അല്ലാതെ പ്രതി നടത്തുന്ന കുറ്റസമ്മതം (എക്സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍) കോടതി തെളിവായി സ്വീകരിക്കാറുണ്ട്.

കൂടത്തായി റോയ് തോമസ് വധക്കേസിന്റെ സാക്ഷിപ്പട്ടികയില്‍ ഒന്നാം പ്രതി ജോളി ജോസഫിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭര്‍ത്താവ് ഷാജു സഖറിയാസും. ജോളിയുടെ സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായി ജോണ്‍സണ്‍, റവന്യു ഉദ്യോഗസ്ഥ ജയശ്രീ വാരിയര്‍ എന്നിവരും സാക്ഷികളാണ്. റോയ് തോമസിന്റെ സഹോദരങ്ങളും പരാതിക്കാരുമായ രഞ്ജി തോമസും റോജോ തോമസുമാണ് ഒന്നും രണ്ടും സാക്ഷികള്‍.

റോയിജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്. 246 സാക്ഷികളാണ് കേസിലുള്ളത്. റോയ് തോമസ് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ ശുചിമുറിയില്‍ കയറി കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നായിരുന്നു ജോളി മരണദിവസം എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി പറഞ്ഞു. ഈ വൈരുധ്യമാണു പൊലീസില്‍ സംശയം ജനിപ്പിച്ചത്. മരണത്തിനു തൊട്ടുമുന്‍പ് റോയ് കടലക്കറി കഴിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഈ ബന്ധുവും സാക്ഷിപ്പട്ടികയിലുണ്ട്.

വൈകീട്ട് റോയി വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിക്കില്ലേങ്കിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ് വെള്ളത്തിലും കഴിക്കാനിരുന്ന കടലക്കറിയിലും ജോളി സയനൈഡ് കലര്‍ത്തി. മക്കള്‍ ഇത് കഴിക്കുന്നത് ഒഴിവാക്കാനായി അവരെ മുകളില്‍ ഉറക്കി കിടത്തി. റോയി എത്തി മക്കളെ കാണാന്‍ മുകളിലേക്ക് പോയിരുന്നു. ഈ സമയം ജോളിയും മക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്നു. ഇതോടെ റോയി താഴെയെത്തി ഭക്ഷണം കഴിച്ചു. പിന്നീട് ബാത്ത്റൂമില്‍ കുഴഞ്ഞ് വീണു. ഇതിനിടയില്‍ ജോളി റോയ് കഴിച്ച പാത്രങ്ങളും മറ്റ് കഴുകിവെച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് റോയി മരിച്ചതെന്നായിരുന്നു ജോളി എല്ലാവരേയും വിളിച്ച് പറഞ്ഞത്. പിന്നേറ്റ് രാവിലെ വീട്ട് മുറ്റത്ത് പന്തലിടുമ്പോള്‍ മാത്രമാണ് കുട്ടികള്‍ പോലും അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞത്. സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറായിരുന്നു ജോളിയുടെ കൊലപാതക പരമ്പരയെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ജോളിയുടെ ഒരൊറ്റ കള്ളമാണ് മുഴുവന്‍ കൊലയിലും കലാശിച്ചത്. താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു റോയിയുടെ അമ്മ അന്നമ്മയോട് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ പ്രീഡിഗ്രി മാത്രമായിരുന്നു ജോളിയുടെ യോഗ്യത.

റോയ് തോമസിനെ കൊലപ്പെടുത്തുന്ന ദിവസം രാത്രി മക്കളെ രണ്ടുപേരെയും നേരത്തേ ഭക്ഷണം നല്‍കി വീടിന്റെ മുകളിലത്തെ നിലയിലെ റൂമിലേക്ക് വിട്ടിരുന്നുു. റോയ് തോമസിനായി തയാറാക്കിയ സയനൈഡ് കലര്‍ത്തിയ ഭക്ഷണം മക്കള്‍ കഴിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്. ചോറും കടലക്കറിയുമാണ് റോയിക്കായി തയാറാക്കിയത്. റോയ് വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും മരണം ഉറപ്പാക്കാനായാണു വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജോളിയെ അറസ്റ്റു ചെയ്ത് 88-ാം ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിച്ചത്. ഇവര്‍ക്കു പുറമെ കുറ്റപത്രം തയാറാക്കുന്നതിനു വേണ്ടി മാത്രമായി 10 ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചിരുന്നു.

ജോളിയുടെ മക്കളും ബന്ധുക്കളും ഭര്‍ത്താവ് ഷാജുവും ഉള്‍പ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. ജോളിയുടെ സുഹൃത്ത് തഹസില്‍ദാര്‍ ജയശ്രീ എസ്.വാരിയര്‍ ഉള്‍പ്പെടെ 26 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാക്ഷിപ്പട്ടികയിലുണ്ട്. സ്വത്ത് തട്ടിയെടുക്കാന്‍ ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത്, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, റോയ് തോമസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം എന്നിവയുള്‍പ്പെടെ 322 രേഖകളും സയനൈഡ് ഉള്‍പ്പെടെ 22 തൊണ്ടിമുതലുകളും കുറ്റപത്രത്തിനു ബലമേകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category