1 GBP = 93.20 INR                       

BREAKING NEWS

പാക്കിസ്ഥാന് സ്വാതന്ത്ര്യ ദിനത്തില്‍ ഐക്യം പ്രഖ്യാപിച്ചു; പ്രൊഫൈല്‍ പിക്ചറായി കൊടുത്തത് പാക് പതാകയും; 2017 ഓഗസ്റ്റ് 14-ന് രാത്രി 9.26ന് അലന്റെ പേരില്‍ ഫേസ്ബുക്കില്‍ താല്‍ക്കാലികമായി ഇട്ട പാക്കിസ്ഥാന്റെ പ്രൊഫൈല്‍ ചിത്രം യുഎപിഎ കേസില്‍ നിര്‍ണ്ണായകമാകും; ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചു കൊണ്ടു പോയതെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് പിറകെ നിര്‍ണ്ണായക തെളിവും പുറത്ത്; കോഴിക്കോട്ടെ മാവോയിസ്റ്റ് കേസില്‍ രണ്ടും കല്‍പ്പിച്ച് എന്‍ഐഎ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം അനുകൂലികളായ അലനും താഹയും കേരളാ പൊലീസ് അറസ്റ്റ് ചെയ്തത് എന്‍ ഐ എ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ. ഈ സാഹചര്യത്തിലാണ് ഇവര്‍ ഉള്‍പ്പെട്ട മാവോയിസ്റ്റ് കേസില്‍ കേരളാ പൊലീസ് യുഎപിഎ ചുമത്തിയതും. കേസ് എന്‍ ഐ എ ഏറ്റെടുത്തതും വ്യക്തമായ തെളിവുള്ളതു കൊണ്ടാണെന്ന് സൂചന. അലനും താഹയ്ക്കും വിനയായത് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിന ആഘോഷ വേളയില്‍ പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പേജില്‍ എത്തിയ ഫേസ് ബുക്ക് പോസ്റ്റ്. ഇതിന്റെ വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്. ഇത് കേരളത്തിന് കൈമാറിയതോടെയാണ് അലനും താഹയും കുടുങ്ങിയതെന്നാണ് സൂചന.

2017 ഓഗസ്റ്റ് 14-ന് രാത്രി 9.26ന് അലന്റെ പേരില്‍ ഫേസ്ബുക്കില്‍ താല്‍ക്കാലികമായി ഇട്ട പ്രാഫൈല്‍ ചിത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മാവോയിസ്റ്റ് അനുകൂലിയായി സംശയിക്കപ്പെടുന്ന അലന്‍ എന്തിന് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ 'പാക്കിസ്ഥാന് ഐക്യം' എന്ന കമന്റിട്ടു. ഇത് കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടു. നാലുവര്‍ഷമായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു അലനും താഹയും. ഇവരുടെ നീക്കങ്ങള്‍ മനസിലാക്കിയ ഇന്റലിജന്‍സ് വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലിനെക്കുറിച്ചും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് രേഖകള്‍ ലഭിച്ചത്.

''അലന്‍ മാമു'' എന്ന പേരിലാണ് അക്കൗണ്ട്. ''പാക്കിസ്ഥാന് ഐക്യം'' എന്നായിരുന്നു കമന്റ്. സാമൂഹികമാധ്യമങ്ങളില്‍ ഇവരുടെ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണു പാക് അനുകൂല ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തിയത് കൂടുതല്‍ ശക്തമാക്കാന്‍ ഈ തെളിവും ഉപയോഗിക്കും. ഇടത് ബുദ്ധിജീവികള്‍ ഇവരുടെ അറസ്റ്റിനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പിണറായ വിജയന്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനെയും താഹയെയും പൊലീസ് പിടിച്ചുകൊണ്ടുപോയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ് ബുക്ക് പോസ്റ്റിന്റെ വിവരങ്ങള്‍ മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെയാണ് എന്‍ ഐ എയുടെ ഇടപെടലുകള്‍ അറസ്റ്റിന് മുമ്പ് തന്നെ തുടങ്ങിയെന്ന് വ്യക്തമാകുന്നത്.

പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച അലന്‍ പ്രൊഫൈല്‍ പിക്ച്ചറായി പാക് പതാകയും നല്‍കി. ഇത് ദേശദ്രോഹമാണെന്നാണ് എന്‍ ഐ എയുടെ നിലപാട്. ഇന്ത്യയുടെ ശത്രുരാജ്യമാണ് പാക്കിസ്ഥാന്‍. അതുകൊണ്ട് കൂടിയാണ് ഇതിനെ ഗൗരവത്തോടെ കണ്ടതും നടപടിക്ക് വേണ്ടത് ചെയ്തതും. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളെ അഞ്ച് വര്‍ഷമായി നിരീക്ഷിക്കുന്നതായി പൊലീസും പറഞ്ഞിരുന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി. ഇതോടെ കേസ് എന്‍ ഐ എ ഏറ്റെടുത്തു. ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞിരുന്നു

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായത്. പിടിയിലായത് നഗരത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയവരാണെന്നാണ് പൊലീസിന്റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവര്‍ പ്രവര്‍ത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തര്‍ക്കായുള്ള രഹസ്യ സര്‍ക്കുലറും പൊലീസ് പുറത്തുവിട്ടിരുന്നു. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാര്‍ഗങ്ങളും രേഖയില്‍ വിവരിക്കുന്നു. അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ രഹസ്യമായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പ്രത്യേകം രേഖയില്‍ വിശദീകരിക്കുന്നുണ്ട്.

മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനിടയില്‍, അറസ്റ്റ് ചെയ്യുന്ന സമയത്ത് താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. പൊലീസിന്റേത് ധൃതിപിടിച്ച നടപടിയാണെന്നാണ് പാര്‍ട്ടി ആക്ഷേപം. ലഘുലേഖയോ നോട്ടീസോ കൈവശം വയ്ക്കുന്നത് യുഎപിഎ ചുമത്താവുന്നത്ര വലിയ കുറ്റമല്ലെന്നും സിപിഎം പ്രാദേശിക ഘടകം നിലപാടെടുത്തിരുന്നു. എന്നാല്‍ പിന്നീട് സിപിഎം നിലപാട് മാറ്റി. തെളിവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശദീകരിച്ചു.

കാട്ടില്‍ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവര്‍. ഇവരുടെ ആശയങ്ങള്‍ നഗരത്തില്‍ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെയാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category