1 GBP = 93.20 INR                       

BREAKING NEWS

കുട്ടനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ചര്‍ച്ച പോലും വേണ്ടെന്ന നിലപാടില്‍ പിജെ ജോസഫ് മുന്നോട്ട്: നിലിവിലുള്ള സ്ഥാനാര്‍ത്ഥി വേണമോ, കെസി ജോസഫിനെ ഇടതുമുന്നണിയില്‍ നിന്നും അടര്‍ത്തി മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ മാത്രം തര്‍ക്കം ബാക്കി; എന്ത് വിലകൊടുത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഉറച്ച് ജോസ് കെ മാണിയും; യുഡിഎഫ് ജോസഫിനൊപ്പം നിന്നാല്‍ ജോസിന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ കൊടുത്തത് ഇടത് മുന്നണിയിലേക്ക് വലിക്കാന്‍ ആലോചിച്ച് സിപിഎമ്മും

Britishmalayali
kz´wteJI³

ആലപ്പുഴ: കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ഇത്തവണ ഏറെ തലവേദനയാവുന്നത് യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. ഇതിനായുള്ള ചരടുവലികള്‍ യുഡിഎഫില്‍ തുടങ്ങി കഴിഞ്ഞെങ്കിലും കൃത്യമായ സമവാക്യത്തിലേക്ക് എത്തിയിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി കുട്ടനാട്ടില്‍ ഡോ. കെ.സി. ജോസഫിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് ധാരണയെന്ന് ലഭിക്കുന്ന സൂചന. സ്ഥാനാര്‍ത്ഥിയാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ലയനത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞുവെന്നാണ് ഇതിനോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുഴുവനായോ ഒരു വിഭാഗത്തെയോ യു.ഡി.എഫിലെത്തിക്കുന്നതിനുള്ള നീക്കമാണ് ജോസഫ് വിഭാഗം ആരംഭിച്ചതെന്ന് ലഭിക്കുന്ന വിവരം. മുമ്പ് മൂന്നു തവണ കുട്ടനാട് എംഎല്‍എ. ആയിരുന്ന ഡോ. കെ.സി. ജോസഫിനു സീറ്റ് നല്‍കിയാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം യു.ഡി.എഫിലേക്കു വരുമെന്നാണു ജോസഫ് വിഭാഗം യു.ഡി.എഫ്. നേതാക്കളെ ധരിപ്പിച്ചിരിക്കുന്നത്.

ചങ്ങനാശേരി സീറ്റ് എന്‍.സി.പി.ക്കു നല്‍കി പകരം കുട്ടനാട് വാങ്ങാനുള്ള ശ്രമം ജനാധിപത്യ കേരള കോണ്‍ഗ്രസ് നടത്തിയിരുന്നു. നിലവില്‍ എംഎല്‍എമാരില്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന് കുട്ടനാട് വലിയ രാഷ്ട്രീയ സാധ്യതയുള്ള മണ്ഡലം കൂടിയാണ്. ഇടതുമുന്നണിയുടെ ഭാഗമായിനിന്നു വിജയിച്ചാല്‍ ഘടകകക്ഷി എന്ന നിലയില്‍ മന്ത്രി സ്ഥാനത്തിന് വരെ അര്‍ഹതയുണ്ട്. അതുകൊണ്ടു തന്നെ എന്‍.സി.പിയില്‍ നിന്നും കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കുന്നതിനോട് സിപിഎമ്മിന് വലിയ താല്‍പര്യമില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലു മണ്ഡലങ്ങളിലും പരാജയപ്പെട്ട ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഉപതെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ ഊര്‍ജം പകരേണ്ടതില്ലെന്ന നിലപാടാണ് സിപിഎം. സ്വീകരിച്ചിരിക്കുന്നത്. എന്‍.സി.പി.ക്ക് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം. സ്ഥാനാര്‍ത്ഥി തന്നെ കുട്ടനാട്ടില്‍ മത്സരിക്കുമെന്ന് സൂചന.

അതേസമയം, ഡോ. കെ.സി. ജോസഫിനെ യു.ഡി.എഫില്‍ എത്തിച്ച് മത്സരിപ്പിക്കാനുള്ള നീക്കത്തെ മാണിഗ്രൂപ്പിലെ ജോസ് കെ. മാണി വിഭാഗം അനുകൂലിക്കില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)ന്റെ സീറ്റായ കുട്ടനാട്ടില്‍ സീറ്റിനെച്ചൊല്ലി ജോസഫ് വിഭാഗവും ജോസ് വിഭാഗവും തര്‍ക്കവുമായി രംഗത്തു വന്നിരുന്നു. കെ.എം. മാണി കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച കുട്ടനാട്ടില്‍ ഇത്തവണ ജോസ്. കെ. മാണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണു ജോസ് വിഭാഗം പറയുന്നത്. കഴിഞ്ഞതവണ ജോസഫ് വിഭാഗം മത്സരിച്ച കുട്ടനാട്ടില്‍ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ.മാണി എംപി വ്യക്തമാക്കിയിരുന്നു. പാലായില്‍ പാലം വലിച്ച ജോസഫിന് പണികൊടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയെ വര്‍ക്കിങ് ചെയര്‍മാന്‍ പ്രഖ്യാപിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കേരള കോണ്‍ഗ്രസ് തമ്മിലുള്ള തര്‍ക്കം തുടര്‍ന്നാല്‍ പാലാ ആവര്‍ത്തിക്കുമെന്ന ഭയം യു.ഡി.എഫ്. നേതൃത്വത്തിനുണ്ട്. ഇരു വിഭാഗവും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ടുവന്നാല്‍ ഒരു വിഭാഗത്തിന് പിന്തുണയുമായി ഇടതുമുന്നണി വരാനുള്ള സാധ്യതയും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നില്ലെന്ന് വ്യക്തം. അത്തരമൊരു സാഹചര്യം വന്നാല്‍ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്. 2006-ല്‍ ഡോ. കെ.സി. ജോസഫിനെ തോല്‍പ്പിച്ചാണ് തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. പിന്നീട് കുട്ടനാട് ചാണ്ടി നിലനിര്‍ത്തുകയായിരുന്നു.

ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടു കഴിഞ്ഞു. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍ഡിഎഫിനും, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ബിജെപി-ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രതിഫലിക്കും. നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതെരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാവുന്നു. സ്ഥിരമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണ് ഉള്ളത്.

ഈ സാഹചര്യത്തില്‍ കുട്ടനാട്ടില്‍ പാലായ്ക്ക് സമാനമായ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. മൂന്ന് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍-- വീയപുരം, തകഴി, നെടുമുടി, കൈനകരി, രാമങ്കരി , കാവാലം , നീലംപേരൂര്‍, വെളിയനാട്, ചമ്പക്കുളം, തലവടി, മുട്ടാര്‍, പുളിങ്കുന്ന്, എടത്വ. ഏഴു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നു. ഒരു പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമതനാണ് പ്രസിഡന്റ്. ആകെ വോട്ടര്‍മാര്‍: 1,65,712. പുരുഷ വോട്ടര്‍മാര്‍ 48.49 ശതമാനം. സ്ത്രീ വോട്ടര്‍മാര്‍ 51.51 ശതമാനവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category