1 GBP = 93.00 INR                       

BREAKING NEWS

'ചെമ്പകച്ചോട്ടിലെ കാര്‍മേഘക്കുരുവികള്‍' നിങ്ങളെ കാത്തിരിക്കുമ്പോള്‍ വരാതിരിക്കാനാകുമോ? മാസ് യുകെയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഇന്ന് ടോണ്ടനില്‍

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: ഭാഷാപഠനവും മലയാളത്തനിമയുള്ള കൂട്ടായ്മയും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതി യുകെ (മാസ് യുകെ) യുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഇന്ന് ടോണ്ടനില്‍ നടക്കും. വിപുലമായ കാര്യപരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകതയെന്ന് സെക്രട്ടറി ജോമോന്‍ ജോസും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീനാ ബിജുമോനും പറഞ്ഞു.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ടോണ്ടന്‍ വെസ്റ്റ് മോഗ്ടണ്‍ വില്ലേജ് ഹാളില്‍ ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. കരോള്‍ ഗാനങ്ങളുടെ അവതരണം സാന്റയുടെ ആഗമനവും സമ്മാന വിതരണവും മാര്‍ഗ്ഗംകളി, ഗാനമേള, കോമഡി ഉത്സവം, ഗ്രൂപ്പ് ഡാന്‍സ്, ക്രിസ്തുമസ് ഡിന്നര്‍ എന്നിവയ്ക്ക് പുറമെ മാസ് യുകെനടന വേദിയുടെ നാടകം ചെമ്പകച്ചോട്ടിലെ കാര്‍മേഘക്കുരുവികള്‍ അരങ്ങേറും മാസ് യുകെ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചെമ്പകച്ചോട്ടിലെ കാര്‍മേഘക്കുരുവികള്‍ യുകെയുടെ പശ്ചാത്തലത്തില്‍ രചിച്ച ഏറെ പുതുമകളുള്ള ഒരു കലാരൂപമായിരിക്കും.

എന്നും പുതുമകള്‍ കൊണ്ട് ശ്രദ്ധേയമാകാറുള്ള മാസ്സിന്റെ പ്രോഗ്രാമുകള്‍ ഇപ്രാവശ്യവും ആ പതിവ് തെറ്റിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ജോസ് - 07450269648, ബീന ബിജുമോന്‍ - 07988678187
സ്ഥലത്തിന്റെ വിലാസം
West Monkton Village Hall, Taunton, TA2 8NE
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category