1 GBP = 92.50 INR                       

BREAKING NEWS

സാംസങിന്റെ പ്രസ്റ്റീജ് സ്മാര്‍ട്ട് ഫോണ്‍ സാധാരണക്കാര്‍ക്കും ലക്ഷ്യമാകും; എസ് 10, നോട്ട് 10 ലൈറ്റ് ഫോണുകളുടെ വില കുറഞ്ഞ മോഡല്‍ വിപണിയിലേക്ക്; ഐഫോണ്‍ ബഡ്ജറ്റ് ഫോണുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സാംസങും രംഗത്തിറങ്ങിയതോടെ സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് സുവര്‍ണകാലം വരുന്നു

Britishmalayali
kz´wteJI³

തങ്ങളുടെ ഗ്യാലക്സി എസ് 10, നോട്ട് 10 ലൈറ്റ് എന്നീ ഫോണുകളുടെ വില കുറഞ്ഞ ഫോണുകള്‍ അഥവാ ബഡ്ജറ്റ് പതിപ്പുകള്‍ സാംസങ് വിപണിയിലിറക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സാംസങിന്റെ പ്രസ്റ്റീജ് സ്മാര്‍ട്ട് ഫോണുകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകാനുള്ള സാഹര്യമാണൊരുങ്ങുന്നത്. ഐഫോണ്‍ ബഡ്ജറ്റ് ഫോണുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സാംസങും രംഗത്തിറങ്ങിയതോടെ സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് സുവര്‍ണകാലം വന്നിരിക്കുകയാണ്.

സാംസങ് തങ്ങളുടെ രണ്ട് ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ ഇത്തരത്തില്‍ വില കുറച്ച് വില്‍ക്കാന്‍ തീരുമാനിച്ചത് സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഈ ഫോണുകളുടെ പുതുക്കിയ വേര്‍ഷനുകളുടെ കുറഞ്ഞ വിലയും അവ എപ്പോഴാണ് ലഭ്യമാക്കുന്നതെന്നും സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ മുന്‍ഗാമികളെ പോലെ അമോലെഡ് സ്‌ക്രീനുകള്‍ സഹിതമായിരിക്കും പുതിയ ഫോണുകളുമെത്തുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എസ് 10 വേര്‍ഷനുകളുടെ വില 899 ഡോളറും നോട്ട് 10ന്റേത് 949 ഡോളറുമാണ്.

രണ്ട് ബഡ്ജറ്റ് ഡിവൈസുകളും 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനും നടുവില്‍ ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറകളും സഹിതമാണ് വരുന്നതെന്നാണ് സാംസങ് പറയുന്നത്. ട്രിപ്പിള്‍ ക്യാമറ അറേകളുടെ കാര്യത്തിലായിരിക്കും ഇവ തമ്മില്‍ പ്രധാന വ്യത്യാസമുള്ളത്. അതായത് എസ് പത്ത് ലൈറ്റ് മാക്രോ ലെന്‍സുകള്‍, അള്‍ട്രാ വൈഡ്, 48 മെഗാ പിക്സല്‍ വൈഡ് ആംഗില്‍ ലെന്‍സ് സഹിതമാണ് നോട്ട് 10 ലൈറ്റ് വരുന്നത്. എന്നാല്‍ നോട്ട് 10 ലൈററ് വരുന്നതാകട്ടെ ടെലിഫോട്ടോ, വൈഡ് ആംഗില്‍, അള്‍ട്രാ വൈഡ് സഹിതമാണ്. നോട്ട് 10 ലൈറ്റിന്റെ എല്ലാ മൂന്ന്‌െൈ ലന്‍സുകളും 12 മെഗാപിക്സലാണ്.

പ്രിമിയം വേര്‍ഷന്റെ എസ് പെന്‍ നിലനിര്‍ത്തിക്കൊണ്ടാണ് നോട്ട് 10 ലൈറ്റിന്റെ ബഡ്ജറ്റ് പതിപ്പും വരുന്നത്. ഇതിലൂടെ തങ്ങളുടെ ഡിവൈസില്‍ യൂസര്‍മാര്‍ക്ക് എഴുതാനാവും. ഇതിന് പുറമെ റിമോട്ടായി ഫോണ്‍ ഉപയോഗിച്ച് ഫോട്ടോകളെടുക്കാനും വീഡിയോകളെടുക്കാനും മറ്റു ചില കാര്യങ്ങളും നിര്‍വഹിക്കാനാവും. പാക്കേജിന് കൂടുതല്‍ കാപബിലിറ്റീസ് കൂട്ടിച്ചേര്‍ക്കാനും എസ് പെന്നിന് സാധിക്കും. ഐഫോണ്‍ എസ്ഇ 2 ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 399 ഡോളറില്‍ തുടങ്ങുന്ന വിലയായിരിക്കും ഇതിനുണ്ടാകുന്നത്. പുതിയ ഐഫോണ്‍ 11 മോഡലുകളേക്കാള്‍ വളരെ വില കുറച്ചാണിത് ലഭ്യമാക്കാന്‍ പോകുന്നത്. പുതിയ സാംസങ് ഫോണുകള്‍ ഇവയ്ക്ക് തുറന്ന വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category