1 GBP = 93.20 INR                       

BREAKING NEWS

മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നടപടി തുടങ്ങി; ഹോളിഫെയ്ത്ത്, എച്ച്.ടു.ഒ എന്നീ ഫ്ളാറ്റുകളില്‍ ഇന്ന് രാവിലെ മുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി; സ്ഫോടനം നടത്തുന്നത് മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിങ്; നടപടി ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെ; സമീപവാസികളെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

Britishmalayali
kz´wteJI³

കൊച്ചി: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നടപടി തുടങ്ങി. കെട്ടിടത്തില്‍ ഇന്ന് മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങി. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത്, എച്ച്്.ടു.ഒയില്‍ ഇന്ന് രാവിലെ ആറു മുതലാണു സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങിയത്.


ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) യും ജില്ലാ മജിസ്ട്രേറ്റും സ്ഫോടനം നടത്താനുള്ള അന്തിമാനുമതി നല്‍കിയത്.

കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമള്‍ഷെന്‍ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്ളാറ്റില്‍ തൂണുകളില്‍ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കും.അങ്കമാലിയില്‍നിന്ന് പൊലീസിന്റെ അകന്പടിയോടെ അതീവസുരക്ഷയിലാണു സ്ഫോടകവസ്തുക്കള്‍ എത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണു കരുതുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ ശനിയാഴ്ച വൈകിട്ട് ഏഴിനു യോഗം വിളിച്ചിട്ടുണ്ട്.

എന്നാല്‍ ഫ്‌ളാറ്റിന് സമീപത്തായി തേവര-കുണ്ടന്നൂര്‍ പാലം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പ് ലൈന്‍, തൊട്ടടുത്ത് വീടുകള്‍ എല്ലാം ഉള്ളതിനാല്‍ നിയന്ത്രിത സ്‌ഫോടനം ഏറ്റവും സങ്കീര്‍ണ്ണമാണ് ഇവിടെ എന്നതും വെല്ലുവിളിയാണ്. ജനുവരി ആറ് മുതലാണ് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങുക. എന്നാല്‍ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുടെ ശക്തമായ പ്രതിഷേധം നിലക്കുകയാണ് ഇവിടെ. ജെയിന്‍ കോറല്‍ കോവ് സ്‌ഫോടനത്തിന് പൂര്‍ണ്ണമായും സജ്ജമാണ്. അതുപോലെ തന്നെയാണ് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിന്റെ അവസ്ഥയും. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റാണ് ഇത്. നാല് ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത് ഒഴികെയുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഫ്ളാറ്റിലെ സ്ഫോടനം തടയാനായി ജനകീയ സമരസമിതി നടത്തി വന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

കുണ്ടന്നൂരില്‍ പൊളിക്കുന്ന എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിന് സമീപത്ത് കൂടി കടന്നുപോകുന്ന ക്രൂഡ് ഓയില്‍ പൈപ് ലൈനിന് മുകളില്‍ മണല്‍ ചാക്കുകള്‍ വിരിക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്്.രണ്ട് അടുക്കുകളായി 100 മീറ്ററോളം നീളത്തിലാണ് മണല്‍ ചാക്കുകള്‍ വിരിക്കുന്നത്. ക്രൂഡ് ഓയില്‍ പൈപ് ലൈന്‍ പോവുന്ന ഭാഗത്തേയ്ക്ക് ചെരിച്ചാണ് ഫ്‌ളാറ്റ് വീഴുന്നത്. അതുകൊണ്ട് തന്നെയാണ് സുരക്ഷയെ മുന്‍നിര്‍ത്തി പൈപ് ലൈനുകള്‍ക്ക് മുകളില്‍ മണല്‍ ചാക്കുകള്‍ വിരിക്കുന്നത്. മാത്രമല്ല സ്‌ഫോടന സമയം ഈ പൈപ് ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ പമ്പിങ്ങ് നിര്‍ത്തി വെയ്ക്കും. പകരം വെള്ളമാവും പൈപ് ലൈനിലൂടെ കടത്തി വിടുക.

ഫ്‌ളാറ്റ നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാക്കുന്നതിനായുള്ള സ്‌ഫോടക വസ്തുക്കള്‍ അങ്കമാലി വെടിമരുന്ന് കേന്ദ്രത്തിലാണ് എത്തിച്ചിരിക്കുന്നത്. എഡിഫസ് എന്‍ജിനീയറിങ്ങിന്റെ ആവശ്യങ്ങള്‍ക്കായി 300 കിലോ വസ്തുക്കള്‍ കൂടെയാണ് ഇപ്പോള്‍ സംഭരണശാലകളിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ 950 കിലോ എമല്‍ഷന്‍ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. എന്നാല്‍ സ്‌ഫോടക വസ്തുക്കളുടെ കാര്യത്തില്‍ നേരത്തെ പ്രതീക്ഷിച്ചതിലും കുറവ് സ്‌ഫോടക വസ്തുക്കളെ ആവശ്യമായി വരുകയുള്ളൂ.

അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികള്‍ കൃത്യമായി തന്നെ നടക്കുമ്പോഴും സമീപവാസികളുടെ ആശങ്കകള്‍ മാത്രം വിട്ടൊഴിയുന്നില്ല. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാക്കുന്നതിന് മുന്നോടിയായി നടന്ന ഒരുക്കങ്ങളില്‍ തന്നെ സമീപത്തുള്ള വീടുകള്‍ക്ക് വിള്ളല്‍ വീണതിനാല്‍.

മുഴുവനായും ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കപ്പെടുമ്പോള്‍ ഉണ്ടായേക്കാവുന്ന അവസ്ഥകളെ കുറിച്ചുള്ള ആകുലതകളിലാണ് നാട്ടുകാര്‍. അതിനാല്‍ തന്നെ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ പരിസരവാസികളോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പരിസരവാസികള്‍ ഇന്നു മുതല്‍ നിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയാണ്. ജനവാസമുള്ള പ്രദേശത്തെ ആല്‍ഫ ഫ്‌ളാറ്റിന് പകരം ജനവാസം കുറഞ്ഞ സ്ഥലത്തുള്ള ജെയിന്‍ കോറല്‍ കോവ് , ഗോള്‍ഡന്‍ കായലോരം എന്നിവയില്‍ ആദ്യം സ്‌ഫോടനം നടത്തണമെന്നാണ് പരിസരവാസികളുടെ പ്രധാന ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category