1 GBP = 93.20 INR                       

BREAKING NEWS

വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചു; നെറ്റിയിലെ മുറിവിനെ മൃതദേഹം കമ്പു കൊണ്ട് കുത്തി കരയ്ക്ക് അടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവെന്ന് വരുത്തി തീര്‍ത്തതിലും ദുരൂഹത കണ്ടത് പ്രകാശാനന്ദ സ്വാമി; ജലസമാധി തിയറി കൊണ്ടുവരാന്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തന്‍; വെളിപ്പെടുത്തല്‍ പലതു വന്നിട്ടും ശാശ്വതീകാനന്ദയുടെ മരണത്തില്‍ സത്യം ഇപ്പോഴും അജ്ഞാതം; സുഭാഷ് വാസുവും തുറന്നു വിടുന്നത് ആ പഴയ 'ശിവഗിരി ഭൂതത്തെ'

Britishmalayali
kz´wteJI³

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇപ്പോഴും ബാക്കി. സ്വാമിയുടെ രണ്ട് സഹായികളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത് കേസിലെ സുപ്രധാന വഴിത്തിരിവാകുമോ എന്ന് കണ്ടറിയണം. 2002 ജൂലൈ ഒന്നിന് ആലുവ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു ശാശ്വതീകാന്ദയുടെ മുങ്ങി മരണം. എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്ന ശാശ്വതീകാനന്ദയെ മരണത്തിലും വിവാദം വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ എസ് എന്‍ ഡി പി നേതാവായിരുന്ന സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനുമായി തെറ്റി ശാശ്വതീകാനന്ദയുടെ മരണം ചര്‍ച്ചകളിലെത്തിക്കുന്നു. വെള്ളാപ്പള്ളി കുടുംബത്തിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സുഭാഷ് വാസു ആരോപിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ആലുവയിലെ മുങ്ങി മരണമാണ്. ജലസമാധിയെന്ന് വെള്ളാപ്പള്ളിയും കൂട്ടരും വിളിച്ച മരണം കൊലപാതകമെന്ന സംശയം ആളിക്കത്തിക്കുന്നതാണ് സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തല്‍.


ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്ന് ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ തുറന്നു പറഞ്ഞിരുന്നു. മൃതദേഹം കണ്ടപ്പോള്‍തന്നെ സ്വാഭാവിക മരണമല്ലെന്ന് മനസിലായെന്ന് അദ്ദേഹം പറഞ്ഞത് ഏറെ വിവാദമായിരുന്നു. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ട്. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്നും സ്വാമി പ്രകാശാനന്ദ ചോദിച്ചു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ല. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വാമി പ്രകാശാനന്ദ ആരോപിച്ചിരുന്നു. സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചര്‍ച്ച മുമ്പ് ഉയര്‍ന്നത്. അത് എങ്ങനെയോ തണുത്തു. അതിന് ശേഷമാണ് സുഭാഷ് വാസുവും വെള്ളാപ്പള്ളി കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ ഡോക്ടര്‍ സോമനാണ് സ്വാമിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ഇതിലും ദുരൂഹത കാണുന്നവരുണ്ട്.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം എന്നനിലയില്‍തന്നെ അന്വേഷിക്കണമെന്ന് എന്‍.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗറും ആവശ്യപ്പെട്ടിരുന്നു. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിര്‍ദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വര്‍ക്കലയിലേക്ക് പോയതില്‍ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീനാരായണ ദര്‍ശനത്തെ മാനവികമായ രീതിയില്‍ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ശ്രീനാരായണ ദര്‍ശനത്തെ മാനവികതയുടെ ദര്‍ശനമായി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദര്‍ശനത്തില്‍ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. ആറാം വയസില്‍ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരന്‍ പിന്നീട് ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂര്‍വാശ്രമത്തില്‍ ശശി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ല്‍ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വര്‍ക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരന്‍ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വര്‍ക്കല എസ് എന്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എന്‍ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദപഠനത്തിന് ചേര്‍ന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ല്‍ സ്വാമി ബ്രഹ്മാനന്ദയില്‍ നിന്ന് സന്ന്യാസം സ്വീകരിച്ചു. തുടര്‍ന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡംഗമായി. 1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളര്‍ച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്.

അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടര്‍ന്ന് സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തില്‍ വീണു. പിന്നീട് വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ശാശ്വതീകാന്ദ സമുദായത്തില്‍ പിടിമുറുക്കി. ഇതിനിടെയാണ് മുങ്ങി മരണം. ഇതിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ പങ്ക് പലതലത്തില്‍ ഉയര്‍ന്നു. എന്നാല്‍ തെളിവുകളൊന്നും ആര്‍ക്കും ശാസ്ത്രീയമായി നല്‍കാനായില്ല.

കൊലപാതകം തന്നെന്ന് പ്രിയന്റെ കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍
ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടേത ുകൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തലുമായി കൈരളി ടിവി വീണ്ടും രംഗത്തുവന്നതും ചര്‍ച്ചയായി. വാടകക്കൊലയാളിയാ പ്രിയന്‍ ആണ് ശാശ്വതികാനന്ദ സ്വാമിയെ കൊന്നത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് കൊലപാതകത്തിന് പിന്നിലെന്നും കൈരളി ടീവിയില്‍ വെളിപ്പെടുത്തല്‍ എത്തിയിരുന്നു. പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുതിയ തലം നല്‍കുന്നതാണ് സുഭാഷ് വാസുവിന്റെ തുറന്നു പറച്ചില്‍.

ശാശ്വതികാനന്ദയെ കൊല്ലാന്‍ പ്രവീണ്‍ കൂട്ടുനിന്നുവെന്നും സജീഷ് കൈരളിയോട് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് പ്രവീണിനെ കൊന്നത്. ഏത് നിമിഷവും താനും കൊല്ലപ്പെട്ടേക്കാം. അതുകൊണ്ടാണ് ഇക്കാര്യം പുറത്ത പറയുന്നത് എന്നും സജീഷ് പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വളരെ നിര്‍ണായകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നത്. വെള്ളാപ്പള്ളി നടേശന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രിയനാണ് ശാശ്വതീകാന്ദയെ വധിച്ചത് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ്് പ്രവീണ്‍ വധക്കേസില്‍ പ്രിയന്റെ കൂട്ടുപ്രതിയായ സജീഷ് നടത്തിയത്. ശാശ്വതീകാനന്ദയെ വധിച്ച ക്വട്ടേഷന്‍ സംഘത്തില്‍ പ്രിയനൊപ്പം പ്രവീണും ഉണ്ടായിരുന്നുവെന്നും സജീഷ് പറഞ്ഞു.

ശാശ്വതീകാനന്ദയെ പുഴക്കരയിലേക്ക് എത്തിച്ചത് സ്വാമിയുടെ അടുത്ത സഹായി ആയിരുന്നുവെന്ന് പ്രിയന്‍ തന്നോട് പറഞ്ഞതായി സജീഷ് വെളിപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളി നടേശന്റെയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകത്തെക്കുറിച്ച് പ്രവീണ്‍ ചിലരോട് തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവീണിനെ വക വരുത്താന്‍ പ്രിയന്‍ തീരുമാനിച്ചത്. അതേസമയം തന്നെയായിരുന്നു പ്രവീണിനെ വധിക്കാന്‍ ഡിവൈഎസ്പി ഷാജിയുടെ ക്വട്ടേഷനും വന്നതെന്നും സജീഷ് പറഞ്ഞു.

ഇതേസമയത്താണ് പ്രവീണിനെ വധിക്കാന്‍ കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രിയന്‍ തന്നെ സമീപിച്ചതെന്നും സജീഷ് പറയുന്നു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പ്രിയന്‍ തന്നോട് തുറന്ന് പറഞ്ഞതെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഒത്താശ പ്രകാരമാണ് പ്രവീണിനെ വധിച്ചതെന്നും സജീഷ് പറയുന്നു. പ്രതിഫലമായി 10 ലക്ഷം രൂപ വെള്ളാപ്പള്ളിയുടെ കയ്യില്‍ നിന്ന് വാങ്ങി തരാമെന്ന് പ്രിയന്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒരു പൈസ പോലും തനിക്ക് തന്നിട്ടില്ലെന്നും സജീഷ് വെളിപ്പെടുത്തി. വെള്ളാപ്പള്ളിക്ക് സംരക്ഷണം നല്‍കുന്നത് പ്രിയന്റെ ഗുണ്ടകള്‍ ആണെന്നും സജീഷ് പറയുന്നു.

സ്വാമിയെയും പ്രവീണിനെയും ഇല്ലാതാക്കിയപോലെ തന്നെയും ഇല്ലാതാക്കുമോ എന്ന് ഭയം ഉള്ളതായും സജീഷ് പറഞ്ഞിരുന്നു. 2005 ഫെബ്രവരി 15 നാണ് പ്രവീണ്‍ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന് 9 വര്‍ഷത്തോളം ഒളിവിലായിരുന്ന സജീഷ് കഴിഞ്ഞ വര്‍ഷം വടകരയില്‍ വച്ചാണ് പിടിയിലാകുന്നത്. പിന്നീട് ജയിലിലുമായി.

ശാശ്വതീകാനന്ദയുടെ കൂട്ടുപ്രതിയും മുങ്ങി മരിച്ചു
സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയായിരുന്ന വധശ്രമക്കേസില്‍ കൂട്ടുപ്രതിയായ വൈദികന്റെ മുങ്ങിമരണത്തിലും ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വൈദികന്റെ മരണവും അന്ന് വിവാദമായത്. വര്‍ക്കല സ്വദേശി വി. രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴാം പ്രതിയായിരുന്ന ഫാദര്‍ കെ.വി വര്‍ക്കിയുടെ മുങ്ങി മരണമാണ് ചര്‍ച്ചയായത്.

സ്വാമി പെരിയാറ്റില്‍ മുങ്ങിമരിച്ചപ്പോള്‍ ഫാദര്‍ കെ വി വര്‍ക്കി രണ്ടുവര്‍ഷത്തിനുശേഷം ജൂലൈയില്‍ പമ്പയാറ്റിലാണ് മുങ്ങിമരിച്ചത്. തന്റെ മരണം അടുത്തതായി ഫാദര്‍ കെവി വര്‍ക്കി സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 2002 ലാണ് സ്വാമി ശാശ്വതീകാനന്ദ ആലുവാപ്പുഴയില്‍ മുങ്ങി മരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജൂലൈയിലാണ് ഫാദര്‍ കെ.വി. വര്‍ക്കിയെ പമ്പാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടുപേര്‍ക്കും സംഭവിച്ചത് സ്വഭാവിക മരണമാണെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2007 മെയ് 30ന് കണ്ടെത്തിയപ്പോഴേക്കും പ്രതികളായ സ്വാമി ശാശ്വതീകാനന്ദനയും ഫാദര്‍ വര്‍ക്കി കറുകയിലും മുങ്ങിമരിച്ചിരുന്നു.

വര്‍ക്കല സ്വദേശി വി രാധാകൃഷ്ണനെ 1992 ഡിസംബറിലാണ് ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ശിവഗിരിയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വത്തില്‍ നടക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പ്രതിയോഗി എന്ന പേരില്‍ ഒരു പുസ്തകം എഴുതിയതാണ് തട്ടിക്കൊണ്ടുപോകലിനും വധശ്രമത്തിനും കാരണമെന്നാണ് രാധാകൃഷ്ണന്റെ പരാതി. ഈ കേസില്‍ സ്വാമി ശാശ്വതീകാനന്ദ ഒന്നാം പ്രതിയും എറണാകുളത്ത് വൈദീകനായിരുന്ന വര്‍ക്കി കറുകയില്‍ എഴാം പ്രതിയുമായിരുന്നു. കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category