1 GBP = 92.60 INR                       

BREAKING NEWS

ദിലീപ് അത്ര നിഷ്‌കളങ്കനല്ല; കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയിലെ പ്രധാനി തന്നെ; പ്രതികള്‍ക്ക് പണം കൈമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന വാദത്തിന് അംഗീകാരം; അക്രമത്തിന് പിന്നിലെ വൈരാഗ്യവും വ്യക്തം; നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായി ദിലീപ് തുടരും; വിടുതല്‍ ഹര്‍ജി തള്ളി വിചാരണ കോടതി; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നടനും സംഘവും; അതിവേഗ വിചാരണയ്ക്ക് കോടതിയും

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളി. വിചാരണ നടത്താന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഹര്‍ജി തള്ളിയതോടെ ദിലീപിന് വിചാരണ നേരിടേണ്ടി വരും. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. വിചാരണക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിന് ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്. അത് ചെയ്യുകയും ചെയ്യും. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും തള്ളി.

കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വിടുതല്‍ ഹര്‍ജിയിലേക്ക് ഇവര്‍ നീങ്ങിയത്. ഇരയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ദിലീപിന്റെ വിടുതല്‍ ഹര്‍ജി. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതിനാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറയരുതെന്നും മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്. ഈ ഹര്‍ജിയാണ് തള്ളുന്നത്. ഇതോടെ ആറു മാസത്തിനുള്ളില്‍ വിചാരണ നടപടി പൂര്‍ത്തിയാക്കാന്‍ കോടതി അതിവേഗം മുമ്പോട്ട് പോകും.

കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധനെയാണ് ദിലീപ് വിഡിയോകളുടെ പരിശോധനയ്ക്ക് നിയോഗിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്‍സര്‍ സുനി എന്ന് വിളിപ്പേരുള്ള സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കായിരുന്നു കോടതി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയത്.

വിശദമായ പരിശോധനയ്ക്ക് ദൃശ്യങ്ങള്‍ നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതികോടതി ഇത് തള്ളിയിരുന്നു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസിലെ തെളിവുകള്‍ ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ നേരത്തെ സമീപിച്ചത്. നിര്‍ണായകമായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ട്. അതിനാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. പ്രതിക്ക് തെളിവ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറില്ലെന്നും അഭിഭാഷകന്റെയും സാങ്കേതിക വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ഇത് കാണാമെന്നുമായിരുന്നു കോടതി പറഞ്ഞത്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ദേശീയപാതയില്‍ വെച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ 2017 ജൂലൈ പത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് ദിലീപിന്റെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.

കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്ന് ദിലീപിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് വാദം നടന്നത്. ദിലീപ് നിഷ്‌കളങ്കനല്ലെന്നും പണം കൈമാറിയതിന് തെളിവുണ്ടെന്നും പൊലീസ് കോടതിയില്‍ വിവരിച്ചിരുന്നു. നടിയെ ആക്രമിച്ചതിന് കാരണവും വ്യക്തമാണ്.

പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് അംഗീകരിക്കപ്പെട്ടത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ദിലീപും വിചാരണ നേരിടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category