1 GBP = 93.20 INR                       

BREAKING NEWS

അധികാരത്തിലിരിക്കുന്ന വേളയില്‍ രാഷ്ട്രീയപ്രഭുക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങാന്‍ തയ്യാറുള്ള വ്യക്തിയല്ലെന്ന് വെല്ലുവിളി; കശ്മീരി ജനതയുടെ സ്വാതന്ത്യം തല്ലിക്കെടുത്തിയെന്ന പേരില്‍ രാജിയും; ദാമന്‍ ദിയു വൈദ്യുത -ഊര്‍ജവകുപ്പ് സെക്രട്ടറിയായിരിക്കെ സ്വയം രാജി വച്ച കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളിയത് പൗരത്വ ഭേദഗതി നിയമത്തില്‍ വിയോജിച്ച്; മുന്‍ ഐ.എഎസ് ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; കസ്റ്റഡിയിലെടുത്തത് പ്രക്ഷോഭ പരിപാടിക്കായുള്ള യാത്രക്കിടെ

Britishmalayali
kz´wteJI³

ലഖ്നൗ: പൗരത്വ ബില്ലില്‍ എതിര്‍പ്പ് രേഖപ്പെടുത്തി ശ്രദ്ധേയനായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ക്സറ്റഡിയില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശില്‍ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവമായി ബന്ധപ്പെട്ട യാത്രക്കിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നേരത്തെ മുംബൈ പൊലീസും കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അന്ന് പറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയും 2012 ബാച്ചിലെ ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കളക്ടറുമായിരുന്നു.

കാശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് രാജിവെച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ജോലിയില്‍ തുടരാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്.

കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത -ഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് കണ്ണന്‍ രാജിവെച്ചത്. കണ്ണന്‍ ഗോപിനാഥന്റെ രാജിയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രാജി സ്വീകരിക്കാത്ത ജാമന്‍ ദിയു ഭരണകൂടം വസതയില്‍ നോട്ടീസും പതിച്ചിരുന്നു.

20 ദിവസമായി കശ്മീരിലെ ജനങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കുന്നില്ല. ഒട്ടേറെ ഇന്ത്യക്കാര്‍ ഇതിനോട് യോജിക്കുന്നു. 2019ലെ ഇന്ത്യയിലാണ് ഇത് നടക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്റെ വിഷയമല്ല. എന്നാല്‍ പൗരന്മാര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനോട് യോജിക്കാനാകില്ല. ഇതാണ് പ്രശ്‌നം. പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സ്വാഗതം ചെയ്യാനോ പ്രതിഷേധിക്കാനോ കശ്മീരികള്‍ക്ക് അവകാശമുണ്ട്- അഭിപ്രായ സ്വാതന്ത്ര്യത്തിന് സിവില്‍ സര്‍വീസ് തടസ്സമാകുന്നു എന്നു പറഞ്ഞു കൊണ്ട് സ്ഥാനം രാജിവെച്ചൊഴിഞ്ഞ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്തില്‍ കുറിച്ചിരുന്നത്.

അധികാരത്തിലിരുന്ന വേളയില്‍ രാഷ്ട്രീയപ്രഭുക്കന്മാരുടെ ഇംഗിതത്തിന് വഴങ്ങാന്‍ തയ്യാറുള്ള വ്യക്തിയല്ല, താനെന്ന് പലതവണ തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. 'എനിക്കെന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. മറ്റുള്ളവര്‍ക്കുവേണ്ടി ശബ്ദിക്കാമെന്നു വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ സര്‍വ്വീസില്‍ കയറിയത്. പക്ഷേ എനിക്ക് എന്റെ ശബ്ദം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജിയിലൂടെ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ ലഭിക്കും.' രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കണ്ണന്‍ പറഞ്ഞത് ഇങ്ങനെയാണ്.

കലക്ടറായാണ് കണ്ണന്‍ രണ്ടുവര്‍ഷം മുന്‍പ് ദാദ്രനാഗര്‍ ഹവേലിയിലെത്തുന്നത്. ഇതിനു പുറമേ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധിക ചുമതലയുമുണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായി പട്ടേലുമായി നാളുകളായുള്ള അഭിപ്രായവ്യത്യാസവും രാജിയിലേക്കു നയിച്ചതായാണു സൂചന. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ ഘോഡാഭായി പട്ടേല്‍.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് റിട്ടേണിങ് ഓഫിസര്‍ കൂടിയായിരുന്ന കണ്ണന് പട്ടേല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തനിക്കു സമ്മര്‍ദമുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണന്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് നോട്ടിസ് പിന്‍വലിക്കണമെന്നു പട്ടേലിനോട് കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം കലക്ടര്‍ സ്ഥാനത്തു നിന്ന് കണ്ണനെ മാറ്റി. 2018ലെ പ്രളയശേഷം 10 ദിവസത്തോളമാണു കേരളത്തിലെ വിവിധ കലക്ഷന്‍ സെന്ററുകളിലും ക്യാംപുകളിലും സാധാരണക്കാരനായി കണ്ണന്‍ പ്രവര്‍ത്തനത്തിനെത്തിയത്. ഒടുവില്‍ കൊച്ചി കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ അന്ന് കലക്ടറായിരുന്ന വൈ.സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ചുമടെടുത്തുകൊണ്ടിരുന്ന കണ്ണനെ തിരിച്ചറിഞ്ഞത്. കോട്ടയം പുതുപ്പള്ളി സ്വദേശിയായി.

മിസോറമിന്റെ തലസ്ഥാനമായ ഐസോളില്‍ കലക്ടറായിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗത്ത് കണ്ണന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ വ്യക്തി കൂടിയാണ് കണ്ണന്‍ ഗോപിനാഥന്‍. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍.

മിസോറാമില്‍ ഇദ്ദേഹം കളക്ടറായിരുന്ന വേളയില്‍ കായിക മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രളയകാലത്ത് കേരളത്തില്‍ ചുമടെടുത്ത സംഭവത്തില്‍ ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചു. ഔദ്യോഗിക പദവിയും ചട്ടങ്ങളും സ്വതന്ത്രമായി അഭിപ്രായം പറയുന്നതിന് തടസമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category