1 GBP = 93.20 INR                       

BREAKING NEWS

പെരിയയിലെ കൊലയില്‍ കോളടിക്കുന്നത് അഡ്വ. മനീന്ദര്‍ സിംഗിന്; സിബിഐ എത്തിയാല്‍ സിപിഎം കൊമ്പന്മാര്‍ കുടുങ്ങുമെന്ന ഭീതിയില്‍ ഹൈക്കോടതിയില്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ എത്തിച്ച് വാരിക്കോരി കൊടുത്ത് പിണറായി സര്‍ക്കാര്‍; രണ്ട് സിറ്റിംഗിന് ഫീസായി നല്‍കുന്നത് 40 ലക്ഷം രൂപ; അപ്പീല്‍ വാദത്തിന് വേണ്ടി മാത്രം ഫീസായി കൊടുത്തത് 82 ലക്ഷവും; ഷുഹൈബ് വധത്തില്‍ സിബിഐയെ ഒഴിവാക്കാന്‍ ചെലവാക്കിയ അരക്കോടി വെറുതെയായിട്ടും പഠിക്കാതെ പിണറായി സര്‍ക്കാര്‍; മൂക്കത്ത് വിരല്‍ വച്ച് മലയാളിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകനു വേണ്ടി സര്‍ക്കാര്‍ 42 ലക്ഷം രൂപ കൂടി മുടക്കുന്നു. നേരത്തേ രണ്ടു തവണയായി 46 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ. പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ മാത്രമാണ് ഈ പണം ചെലവാക്കല്‍. ഖജനാവ് കാലിയായി സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമ്പോഴാണ് പെരിയയിലെ സര്‍ക്കാര്‍ ഇടപെടല്‍.

പെരിയ കേസ് - കേസ് സിബിഐക്ക് വിടാതിരിക്കാന്‍ കൊണ്ട് വന്നത് മോദി സര്‍ക്കാരിന്റെ കാലത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗിന് 40 ലക്ഷം രൂപയും സഹായിക്ക് 2 ലക്ഷം രൂപയും അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു സിറ്റിംഗിന് 20 ലക്ഷം ആണ് സിറ്റിങ് ഫീസ്, കൂടാതെ സഹായിക്ക് ഒരു ലക്ഷവും. 12 - 11 - 19 നും 16-11-19 നും ഹാജരായ വകയിലാണ് ഇപ്പോള്‍ വക്കിലിന് 40 ലക്ഷവും സഹായിക്ക് രണ്ടു ലക്ഷവും അനുവദിച്ചിരിക്കുന്നത്. 3 സിറ്റിങ് ആണ് ഈ കേസിനു വേണ്ടി അഡ്വ. മനീന്ദര്‍ സിങ് നടത്തിയത്. 4-11-19 ല്‍ സിറ്റിങ് നടത്തിയതിന് വക്കിലിനും സഹായിക്കും 21 ലക്ഷം അനുവദിച്ചു നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. 2014 ലെ മോദി സര്‍ക്കാരില്‍ സോളിസിറ്റര്‍ ജനറലായ അഡ്വ. രജ്ഞിത് കുമാറിനെയാണ് പെരിയ കേസില്‍ ഗവണ്‍മെന്റിനു വേണ്ടി ഹാജരാകാനും കണ്‍സള്‍ട്ടേഷനും വേണ്ടി ആദ്യം നിയമിച്ചത്. ആ വക്കിലിന് 25 ലക്ഷം കൊടുത്തു. അങ്ങനെ നികുതി പണത്തില്‍ നിന്ന് 88 ലക്ഷം പോയി. ഇതിന് പുറമേ താമസ-ഭക്ഷണ സൗകര്യവും നല്‍കി. അങ്ങനെ എല്ലാം കൂടി ഒരു കോടിക്ക് അടുത്ത് പെരിയ കേസില്‍ സര്‍ക്കാര്‍ തുലച്ചു കഴിഞ്ഞു.

ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് സിബിഐയുടെ കയ്യിലെത്തിയാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നീങ്ങുമെന്ന ഭീതിയാണ് ജനങ്ങളുടെ പണം വാരിക്കേരി വക്കീലിനു കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് അക്ഷേപം. സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ 78 മുതിര്‍ന്ന അഭിഭാഷകരെ ലക്ഷങ്ങള്‍ വീതം ശമ്പളം നല്‍കി നിയമിച്ചിരിക്കെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ ഇറക്കുമതി. നേരത്തെ കണ്ണൂരിലെ ചില കൊലക്കേസുകള്‍ സിബിഐ ഏറ്റെടുത്തിരുന്നു. ഇതില്‍ പി ജയരാജന്‍ അടക്കം പ്രതികളായി. ഇത് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കി. കാരായിമാര്‍ക്കും കണ്ണൂരില്‍ കയറാനാവാത്ത വിധം കോടതി ഇടപെടലും എത്തി. ഈ സാഹചര്യത്തിലാണ് പെരിയയില്‍ സിബിഐ എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കം.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. സിപിഎം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്ത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ആണു ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിന്മേല്‍ കോടതി വിധി പറയാനിരിക്കുകയാണ്. സിപിഎമ്മുകാര്‍ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് പൊതു ഖജനാവില്‍ നിന്നുമാണെന്ന വിവാദം നേരത്തെയും ചര്‍ച്ചയായിരുന്നു.
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടിമാത്രം ഇതുവരെ കേസ് നടത്തിപ്പിനായി പിണറായി സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും ഇതുവരെ മുടക്കിയത് 56.4 ലക്ഷം രൂപ. ഈ കേസില്‍ സിബിഐ എത്തിയപ്പോള്‍ പി ജയരാജന്‍ പ്രതിയായി. ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചത്.
കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതും വെറുതെയായിരുന്നു. അന്നും ഈ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് ഷുഹൈബ് കേസില്‍ സര്‍ക്കാര്‍ ഇത്രയും ഭീമമായ വക്കീല്‍ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായത് സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി.നാരായണന്‍, സുമന്‍ ചക്രവര്‍ത്തി, സുപ്രീം കോടതി സീനിയര്‍ അഭിഭാഷകരായ അമരേന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുിവരായിരുന്നു. ഇതിന് സമാനമായ ചെലവിടലാണ് പെരിയ കേസിലും നടക്കുന്നത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ അതും കണ്ണൂരിലെ നേതാക്കളില്‍ എത്തുമെന്ന ആരോപണമുണ്ട്. ഇത് ഒഴിവാക്കാനാണ് എന്ത് വില കൊടുത്തും സിബിഐയെ പെരിയയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ സ്റ്റേ അനുവദിക്കാത്തത് സര്‍ക്കരിന് തിരിച്ചടിയാണ്. അപ്പീല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, 'നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്' എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category