1 GBP = 93.20 INR                       

BREAKING NEWS

സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയാന്‍ വിധിക്കപ്പെട്ട ഫലസ്തീനികളുടെ വേദനയ്ക്ക് കാരണക്കാരായ സയണിസ്റ്റുകളോട് സന്ധി ചെയ്ത് ഒരു അറബ് രാജ്യത്തെ തകര്‍ക്കാന്‍ എങ്ങനെയാണ് ഇസ്ലാമിക രാജ്യത്തിന് കഴിയുന്നത്? യുദ്ധക്കൊതി മൂത്ത് എണ്ണ കട്ടു മുടിക്കാന്‍ എത്തുന്ന സായിപ്പിന്റെ കുതന്ത്രങ്ങള്‍ക്ക് മുന്നില്‍ എങ്ങനെയാണ് അറബ് ലോകം നടുവ് കുനിക്കുന്നത്? എന്ന് തീരും അമേരിക്കയുടെ ഈ ചോരക്കൊതി?

Britishmalayali
kz´wteJI³

റ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് ലോകം. യുദ്ധക്കൊതി മൂത്ത അമേരിക്ക ഇറാനില്‍ ബോംബ് വര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. അല്ല. അവര്‍ അതിനുള്ള തുടക്കം ഇട്ട് കഴിഞ്ഞിരിക്കുന്നു. ഇറാന്റെ തൊട്ടയല്‍പ്പക്കത്തെ രാജ്യമായ ഇറാഖില്‍ ബോംബ് വര്‍ഷിച്ച് ഇറാന്‍ സേനയുടെ ഏറ്റവും സമുന്നതനായ ഒരു സൈനിക തലവനെ കൊന്നൊടുക്കിയ അമേരിക്ക ബോധപൂര്‍വം യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇറാനാകട്ടെ, ആത്മാഭിമാനം ഒട്ടുംവെടിയാതെ അമേരിക്കയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിക്കുന്നു. അനേകം പുതിയ പട്ടാളക്കാര്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇറാന്‍ മാറുമ്പോള്‍ ഏത് തരത്തിലുള്ള യുദ്ധതന്ത്രവും അവര്‍ പുറത്തെടുക്കും എന്ന് ഉറപ്പാണ്. ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ തല്ലിച്ചുകൊണ്ട് അവരുടെ എണ്ണ യഥേഷ്ടം കൊണ്ടുപോയി നാട്ടുകാര്‍ക്ക് വില കുറച്ച് കൊടുക്കുന്നതിനും എണ്ണ വിപണിയുടെ വില നിയന്ത്രിക്കുന്നതിനും അമേരിക്ക പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഈ ആക്രമണവും. അമേരിക്ക തന്നെ പദ്ധതിയൊരുക്കി അമേരിക്ക തന്നെ കാരണം സൃഷ്ടിച്ച ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളുമൊക്കെയാകാം ഇറാഖില്‍ നടന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

അമേരിക്ക കൊന്നൊടുക്കിയ സൈനിക തലവനാവട്ടെ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു പോപ് സ്റ്റാറിനെക്കാള്‍, ജയിംസ് ബോണ്ടിനെക്കാള്‍ താരമൂല്യമുള്ള ഒരാളായിരുന്നു. ഇറാനിലെ ജനങ്ങളെ മാത്രമല്ല, മിഡ്ഡില്‍ ഈസ്റ്റിലെ ഓരോ ജനതയേയും ഒരുമിപ്പിക്കുന്നതിന് പ്രത്യേക വൈദഗ്ധ്യമുള്ള ഈ സൈനിക തലവന്‍ ഇതിനോടകം ഇറാഖുമായി സാമാന്യം ഭേദപ്പെട്ട ബന്ധം സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇറാഖും ഇറാനും ചേരുന്നത് അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ താല്പര്യങ്ങള്‍ക്ക് ഹാനികരമാണ് എന്നറിഞ്ഞുകൊണ്ട് അമേരിക്ക നടത്തിയ നാണം കെട്ട ഇടപാടാണ് ഈ സംഭവം എന്ന് പറയേണ്ടിവരും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അറബ് രാജ്യങ്ങള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കുകയും തമ്മില്‍ തല്ലിച്ച് നിര്‍ത്തുകയും ചെയ്ത് എണ്ണവില കുറയ്ക്കുന്നതിനുള്ള കുറുക്കുവഴികള്‍ എന്നും അമേരിക്ക ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും നാണംകെട്ട ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു ഇറാഖിന് മേല്‍ നടത്തിയ ആക്രമണം.

ഇറാഖിലെ ഭരണാധികാരി ആയിരുന്ന സദ്ദാംഹുസൈന്റെ കയ്യില്‍ വിനാശകരമായ ആയുധങ്ങള്‍ ധാരാളമുണ്ട് എന്ന് അമേരിക്ക നിശ്ചയിച്ച വിദഗ്ധസംഘം കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ആ രാജ്യം ബോംബിട്ട് തകര്‍ക്കുകയുമായിരുന്നു. ഒരൊറ്റ അറബ് രാജ്യം പോലും അപ്പോള്‍ ഇറാഖിന് പിന്തുണയുമായി എത്തിയില്ല. ഒടുവില്‍ ഭരണാധികാരിയായ സദ്ദാംഹുസൈനെ പോലും അമേരിക്ക കൊന്നുകളഞ്ഞു. എന്നിട്ട് എവിടെയയിരുന്നു ആ വിനാശകരമായ ആയുധങ്ങള്‍ എന്ന് ചോദിച്ചവരോട് കൈമലര്‍ത്താന്‍ മാത്രമേ അമേരിക്കയ്ക്ക് കഴിഞ്ഞുള്ളു. അഫ്ഗാനിസ്ഥാനിലും ലിബിയയിലുമൊക്കെ അമേരിക്ക നടത്തിയതും സിറിയയില്‍ ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതും സമാനമായ മാനുഷിക ദുരന്തങ്ങളും അഹങ്കാരവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category