kz´wteJI³
ഡല്‍ഹി: കേരളത്തിലെ എന്‍സിപി നേതൃമാറ്റം സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ മാണി സി കാപ്പന് വിഭാഗം ചരടുവലികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ശശീന്ദ്രന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തി. മുംബെയില്‍ എത്തിയാണ് എ കെ ശശീന്ദ്രന് പവാറിനെ കണ്ടത്. മാണി സി കാപ്പന് പാലാ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടുകയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എന്‍സിപിയില്‍ പുതിയ കരുനീക്കങ്ങള്‍ ശക്തമായത്. എ കെ ശശീന്ദ്രനെ മാറ്റി മന്ത്രിപദം ഏറ്റെടുക്കാനാണ് മാണി സി കാപ്പന് നീക്കം നടത്തുന്നത്
എന്നാല്‍, മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നാണ് ശശീന്ദ്രന് പ്രതികരിച്ചത്. ഇപ്പോള്‍ നടക്കുന്നത് ചില വ്യക്തികള്‍ ബോധപൂര്‍വം ഉയര്‍ത്തിവിടുന്ന വാര്‍ത്തകളുടെ പ്രചാരണമാണ്. എന്‍സിപിയില്‍ വിഭാഗീയത ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, കേരളത്തിലെ അധികാര തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ പവാര്‍ ഉടന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ അധികാര തര്‍ക്കം രൂക്ഷമായത്. കെ.എം.മാണിയുടെ പാലാ പിടിച്ചെടുത്ത് താരപരിവേഷത്തിലേക്ക് ഉയര്‍ന്ന മാണി സി. കാപ്പന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്താന്‍ താല്പര്യമില്ലെന്ന് ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. പിന്നീട് അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യതയുള്ളത് ടി.പി പീതാംബരനും എ.കെ ശശീന്ദ്രനുമാണ്.
നേരത്തെ അധ്യക്ഷനാവാന്‍ മോഹിച്ചിരുന്ന എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാനാണ് ഇപ്പോള്‍ താല്പര്യം. പക്ഷെ പാര്‍ട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രന് രണ്ടാം വട്ടം മന്ത്രിയായത്. പാലായില്‍ മിന്നുന്ന വിജയം നേടിയ മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു.
മാണി സി. കാപ്പനെ മന്ത്രിയാക്കുന്നതിനോട് ഇടതുമുന്നണിക്കും താല്പര്യമാണ്. ഇതിന്റെ ഗുണം വരുന്ന തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ലഭിക്കുമെന്നാണ് സിപിഎം കരുതുന്നത്. അങ്ങനെ വന്നാല്‍ ശശീന്ദ്രന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകും. ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാര്‍ട്ടി ലക്ഷ്യമിടുന്നുള്ളൂ. അതുവരെ ടി.പി. പീതാംബരനെ താല്‍ക്കാലിക അധ്യക്ഷനാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. നേരത്തെ ഉഴവൂര്‍ വിജയന് വിടപറഞ്ഞപ്പോഴും ടി.പി. പീതാംബരന് താല്‍ക്കാലിക അധ്യക്ഷന്റെ പദവി വഹിച്ചിട്ടുണ്ട്.
ഫെബ്രുവരി എട്ടിനാണ് ശശീന്ദ്രന്റെ മകന്റെ കല്യാണം. അതുവരെ തന്നെ തുടരാന്‍ അനുവദിക്കണം എന്നാണ് ശശീന്ദ്രന് മുന്നണി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് ശേഷമേ ഇനി പുനഃസംഘടന ഉണ്ടാകൂ. മാര്‍ച്ച ആദ്യം പുനഃസംഘടനയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ആരെയെല്ലാം മന്ത്രിയാക്കണമെന്നതില്‍ മത-പ്രാദേശിക ഘടകങ്ങളും സ്വാധീനം ചെലുത്തും. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇടത് നേതൃത്വം മന്ത്രിസഭാ പുനഃസംഘടന ആലോചിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam