1 GBP = 93.50 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം- 35

Britishmalayali
രശ്മി പ്രകാശ്

സക് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് 'അമ്മ, കൂടെ ലെക്‌സിയുടെ അമ്മ ലോറ.

ലെക്‌സിയെ കണ്ടതും ലോറ, ഐസക്കിനെ തള്ളിമാറ്റി അകത്തേക്ക് കടന്നു. 

ഏറെ നാളത്തെ സങ്കടത്തിന്റെ ചീളുകള്‍ പുറത്തേക്ക് ചിതറിത്തെറിച്ചു. ലെക്‌സിക്കും, ലോറയ്ക്കും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി ഇസയും, കുഞ്ഞും, ഐസക്കും ഗ്രേസിന്റെ കൂടെ അടുത്ത മുറിയിലേക്ക് പോയി. ലെക്‌സിയെ അയര്‍ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായാണ് ലോറ എത്തിയത്. എന്നാല്‍ പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുറച്ചു ദിവസം യുകെയില്‍ താമസിക്കാന്‍ തീരുമാനിച്ചു. അധികം താമസിക്കാതെ ലെക്‌സിയെയും കൊണ്ട് ലോറ അവരുടെ സഹോദരന്റെ അടുത്തേക്ക് പോയി.

ലെക്‌സി പോകുന്നത് കണ്ടപ്പോള്‍ ജോ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. അവന്റെ ഓര്‍മകളില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്ന മൂന്നു മുഖങ്ങളില്‍ ഒന്നാണ് അകന്നു പോകുന്നത്. അമ്മയുടേയോ അച്ഛന്റെയോ മനസ്സിലെ ചിന്തകളോ ആന്റി ലെക്‌സി എന്ന് വിളിക്കുമ്പോള്‍ ഏറ്റവും സ്‌നേഹത്തോടെ ചേര്‍ത്തണയ്ക്കുന്ന ലെക്‌സിയുടെ മനസ്സിലെ നൊമ്പരങ്ങളോ ഈ കുഞ്ഞു മനസ്സിനറിയില്ലല്ലോ? അവന്റെ ഉള്ളില്‍ മൂന്നു പേരും സ്‌നേഹത്തിന്റെ നിറകുടങ്ങളാണ്. അവന്റെ ലോകത്തില്‍ സന്തോഷം മാത്രം നിറക്കുന്ന മുഖങ്ങള്‍.

എത്രയോ മുഖങ്ങളാണ് നമുക്ക് ചുറ്റും. ഉള്ളിലുള്ള തിരകളും ഗര്‍ത്തങ്ങളും കാര്‍മേഘവും തീമഴയും പകയും പ്രതികാരവും എന്തിനു പ്രണയവും സ്‌നേഹവും വരെ സമര്‍ത്ഥമായി ഒളിപ്പിക്കുന്ന മുഖങ്ങള്‍. പിടികിട്ടാത്തൊരു പട്ടം പോലെ ആര്‍ക്കും പിടിതരാത്ത ഭാവങ്ങളും പേറി നമുക്ക് ചുറ്റും എത്രയോ മനുഷ്യര്‍. കുഞ്ഞുങ്ങളുടെ കണ്ണില്‍ അവരോടു സ്‌നേഹത്തോടെ, സൗമ്യമായി പെരുമാറുന്നവരെല്ലാം അവരുടെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.

ഡാഡിനെ കാണുന്നില്ല ഇപ്പോഴിതാ ആന്റി ലെക്‌സിയും എവിടെയോ പോകുന്നു. പുതിയ മുഖങ്ങളിലെല്ലാം കണ്ണുനീരും സങ്കടവും മാത്രം. 'മോം' കൂടി എവിടേക്കെങ്കിലും പോയാല്‍ അതോര്‍ത്താവും ജോ, ഇസയുടെ നെഞ്ചിലേക്ക് കൂടുതല്‍ ചേര്‍ന്നിരുന്നു. അവന് പരിചയമുള്ള മറ്റാരുമില്ല ആ വീട്ടില്‍. 
അധികം സംസാരമൊന്നുമില്ലാതെ ക്ലോക്കിലെ പെന്‍ഡുലം മാത്രം ശബ്ദിച്ചു കൊണ്ട് ഇഴഞ്ഞും വലിഞ്ഞും സമയം കടന്നുപോയി. ഒരുപാട് സമയം കാറില്‍ തനിയെ ഇരുന്ന ഫിലിപ്പിനെ സുഹൃത്തുക്കളാരോ ആണ് അകത്തേക്ക് കൂട്ടിക്കൊണ്ടു വന്നത്.

ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ ബ്ലോസ്സം അവന്യൂ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറച്ചു നില്‍ക്കുകയാണ്. നിഷ്‌ക്കളങ്കമായ പുഞ്ചിരിയോടെ എല്ലാവരെയും സഹായിക്കാന്‍ മുന്‍പന്തിയിലുള്ള ഫെലിക്‌സ് ഇങ്ങനെ ചെയ്‌തോ? അയാള്‍ അങ്ങനെ ചെയ്യുമോ? വിശ്വസിക്കാനാവുന്നില്ല. ഇസയെ തിരയുന്നവരുടെ കൂട്ടത്തില്‍ പലപ്പോഴും ഫെലിക്‌സും ഉണ്ടായിരുന്നു. സ്വന്തം വീട്ടില്‍, തനിക്ക് ഏറെ അടുത്തറിയാവുന്ന രണ്ടു പെണ്‍കുട്ടികളെ ഒളിച്ചു താമസിപ്പിക്കുക, അതിലൊരു കുട്ടിയുണ്ടാവുക. ആ കുട്ടിയെ തന്റെ കുട്ടിയെന്നു യാതൊരു സങ്കോചവുമില്ലാതെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുക. ഓര്‍ക്കുന്തോറും ആളുകള്‍ക്ക് ഭയം തോന്നി. ഇക്കാലത്ത് ആരെ വിശ്വസിക്കും. എല്ലാ വീടുകളിലും പ്രധാന സംസാര വിഷയം ഇത് തന്നെയായിരുന്നു.

ആളുകള്‍ വന്നും പോയുമിരുന്നു. ഇസ ആരെയും കാണാന്‍ കൂട്ടാക്കിയില്ല. അവളുടെ മുറിയില്‍ കുഞ്ഞിനേയും മാറോടു ചേര്‍ത്ത് ഒന്ന് കരയാന്‍ പോലും മറന്ന് വിദൂരതയിലേക്ക് നോക്കിയിരുന്നു. രാത്രിഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഐസക്കാണ് നിര്‍ബന്ധിച്ച് ഒരു ആപ്പിളും പാലും കഴിപ്പിച്ചത്. ഒന്നും കഴിക്കാതെ ഇരുന്നിട്ട് തണുത്ത പാലും ആപ്പിളും കൂടി കഴിച്ചപ്പോള്‍ ഇസയ്ക്ക് സത്യത്തില്‍ വല്ലാത്ത ആശ്വാസം തോന്നി.

ഐസക്കാണ് ജോയ്ക്കും ഭക്ഷണം കൊടുത്തത്. പാസ്ത ചീസ് അവന്‍ വയറു നിറയെ കഴിച്ചു. പതിയെ പതിയെ അവന്‍ ഐസക്കിനോട് നന്നായി അടുത്തു. രാത്രി ഇസയും കുഞ്ഞും ഉറങ്ങിയപ്പോള്‍ ഐസക് ഉറങ്ങാതെ അവര്‍ക്ക് കാവലിരുന്നു. ഇടയ്ക്കെപ്പോഴോ ഇസ ഉണര്‍ന്നപ്പോള്‍ ഉറങ്ങാതെ അവരെ നോക്കിയിരിക്കുന്ന ഐസക്കിനെ കണ്ടു.

എനിക്ക് കുഴപ്പമൊന്നുമില്ല ഐസക്, നീ ഉറങ്ങിക്കോളൂ. നിന്റെ അടുത്തല്ലേ ഞാന്‍, അടുത്ത മുറിയില്‍ അപ്പയും അമ്മയും ഉണ്ട്. പിന്നെ എന്തിനാ ഞാന്‍ പേടിക്കുന്നത്.

നീ ഉറങ്ങിക്കോളൂ ഇന്നെനിക്ക് ഉറക്കം വരില്ല.

ഭയമില്ലാതെ, പേടിപ്പെടുത്തുന്ന ഓര്‍മകളെയെല്ലാം മറക്കാന്‍ ശ്രമിച്ചു കൊണ്ട് ഐസക്കിന്റെ കൈത്തണ്ടയില്‍ തല ചേര്‍ത്ത് ഒരുപാടുനാളുകള്‍ക്കു ശേഷം ഇസ നന്നായി ഉറങ്ങി.

രാവിലെ എല്ലാവരും കൂടി പള്ളിയില്‍ പോയി. ഫെലിക്‌സിന്റെ വീട് കടന്നാണ് പള്ളിയിലേക്ക് പോകേണ്ടത്. അവിടെ എത്തിയപ്പോള്‍ ജോ പെട്ടന്ന് ഇസയെ നോക്കി, മോം ഇറ്റ്‌സ് ഔര്‍ ഹോം.

ഐ വാണ്ട് റ്റു സീ മൈ ഡാഡ്?

പള്ളിമുറ്റത്ത് കാര്‍ നിര്‍ത്തിയതും ജോ, ഇസയുടെ കൈയ്യില്‍ നിന്നും കുതറിയിറങ്ങി ഓടി.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam