1 GBP = 93.20 INR                       

BREAKING NEWS

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടര്‍ ആണ് എന്ന്; മാത്രമല്ല അവര്‍ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്; വ്യക്തിപരമായ വ്യരാഗ്യങ്ങള്‍ കൊണ്ട് കോര്‍പ്പറേഷന്റെ കടിച്ചാല്‍ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍; അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറില്‍ സംഭവിച്ചത് എന്ത്? നിനക്ക് പാസ് കാണിച്ചു തരില്ലെന്ന വീഡിയോ വൈറലാകുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഉയരുന്നത് രണ്ടഭിപ്രായം

Britishmalayali
kz´wteJI³

തിരുവനന്തപുരം: യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടി വരും.

വ്യക്തിപരമായ വൈരാഗ്യങ്ങള്‍ കൊണ്ട് കോര്‍പ്പറേഷന്റെ കടിച്ചാല്‍ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ ഒന്ന് മനസിലാക്കണം. നിങ്ങള്‍ക്ക് പരാതിപെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ് മെന്റ് അലെങ്കില്‍ അഭിപ്രായം നിങ്ങള്‍ കേള്‍ക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുത്ത് ആത്മനിര്‍വൃതി അടയുക. ജീവനക്കാരുടെ പരാതികള്‍, അവരുടെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല അലെങ്കില്‍ ഒഞ മാനേജ്മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷന്‍ എന്ന ടോപ്പിക്കിനെക്കുറിച്ച് അറിയില്ലത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങളാണ് ഇത്. ബേസില്‍ സ്‌ക്കറിയ, ജൂനിയര്‍ അസിസ്റ്റന്റ് എന്ന പേരിലാണ് ഈ കുറിപ്പിന്റെ പ്രചരണം.

പരിശോധനയ്ക്കായി വനിതാ കണ്ടക്ടര്‍ പാസ് ആവശ്യപ്പെട്ടെങ്കിലും 'നിനക്ക് പാസ് കാണിച്ചു തരില്ല' എന്ന മറുപടിയാണ് സൂപ്രണ്ട് നല്‍കിയത്. ഈ വീഡിയോ ഏറെ ചര്‍ച്ചയായി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കില്‍ പരാതി കൊടുക്ക് എന്ന് പറയുന്നതും വിഡിയോയിലുണ്ട്. അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവമുണ്ടായത്. വിഡിയോ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചെന്നും കണ്ടക്ടറിന്റെയും സൂപ്രണ്ടിന്റെയും മൊഴി എടുക്കുമെന്നും വിജിലന്‍സ് ഓഫിസര്‍ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ വീഡിയോയില്‍ ചതിയുണ്ടെന്ന സൂചനകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടങ്ങുന്നത്.

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടര്‍ ആണ് എന്ന്. മാത്രമല്ല അവര്‍ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്. കണ്ടക്ടര്‍ മനഃപൂര്‍വ്വം അവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും കൂടാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇവര്‍ ഒരു അഴിമതി നടത്തുകയോ, സ്ഥാപനം അടിച്ചു തകര്‍ക്കുകയോ, രാജ്യദ്രോഹക്കുറ്റമോ ചെയ്തിട്ടില്ല. അതൊക്കെ ചെയ്തവര്‍ ഇവിടെ വിലസുന്നുണ്ട്. അതിന്റെയൊക്കെ വീഡിയോ പിടിക്കാന്‍ അഭിനവ സ്ത്രീ കണ്ടക്ടര്‍മാര്‍ക്ക് ധൈര്യം ഉണ്ടോ ആവോ ??? കുറച്ച് നാളുകളായി കണ്ടക്ടര്‍മാര്‍ പ്രത്യകിച്ചും സ്ത്രീകള്‍ കരുതിക്കൂട്ടി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു-ഇതാണ് ബേസിലിന്റെ കുറിപ്പിലുള്ളത്. ഈ സൂപ്രണ്ടിനെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഭംഗിയായി തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന ആളാണ് പ്രസ്തുത സൂപ്രണ്ട്. ആയതിനാല്‍ സൂപ്രണ്ടിനെതിരെയുള്ള ഏതു നീക്കവും ചെറുക്കും. #സപ്പോര്‍ട്ട് സൂപ്രണ്ട്.-അങ്ങനെയാണ് കാര്യങ്ങളെ ബേസില്‍ കാണുന്നത്.

യാത്രാപാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് ഇറക്കിയ ഉത്തരവില്‍ വിജിലന്‍സ് ഓഫിസര്‍ കണ്ടക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കണ്ടക്ടര്‍മാര്‍ യാത്രാ സൗജന്യപാസുകള്‍ പരിശോധിക്കാറില്ലെന്ന് കണ്ടെത്തിയെന്നും, കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തെന്നും ഉത്തരവില്‍ പറയുന്നു. ഇക്കാരണത്താല്‍ ടാഗുകള്‍ മാത്രം നോക്കാതെ വിശദമായി പരിശോധിക്കണമെന്നാണ് കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതാണ് കണ്ടക്ടര്‍ ചോദിക്കുന്നത്. സൂപ്രണ്ട് നല്‍കുന്നുമില്ല. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

ഒരാള്‍ വികാരക്ഷോഭത്തിന് അടിമപെടും വിധം പ്രകോപിപ്പിക്കാന്‍ എളുപ്പമാണ്. പ്രത്യകിച്ചും ഷോര്‍ട്ട് ടെമ്പേര്‍ഡ് ആളുകളെ .... ആ അവസ്ഥയില്‍ നിലവിലുള്ള നിയമങ്ങളും സാമാന്യ മര്യാദകള്‍ പോലും വികാരം കൊണ്ട് കത്തിജ്വലിച്ചു നില്‍ക്കുന്ന ആള്‍ മറന്നു പോകും. അതാണ് ആ സൂപ്രണ്ടില്‍ കണ്ടത്. കണ്ടക്ടര്‍ ആകട്ടെ അതിന് മുന്‍പ് അപമാനിച്ച് പ്രകോപിപ്പിച്ച ശേഷം പെട്ടെന്ന് കുഞ്ഞാടായി മാറിയെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നു. എന്തൊക്കെ ആയാലും ഇനി നിയമങ്ങളുടെ ഇഴകീറി പരിശോധിച്ചു മാത്രമായിരിക്കും ഇനി കളികള്‍.... കണ്ടക്ടര്‍ സഘടനകള്‍ വിയര്‍ക്കും, നന്നായി വിയര്‍ക്കും.-ഇതാണ് മിനിസ്റ്റീരയല്‍ ജീവനക്കാര്‍ക്ക് പറയാനുള്ളത്. കുറച്ച് ആളുകള്‍ ഉണ്ട് ..... അതായത് ഒരു നിയമം ഉണ്ടെങ്കില്‍ അതിനെ എങ്ങിനെ ഉപയോഗിച്ച് നമ്മുടെ വ്യക്തി വൈരാഗ്യം തീര്‍ക്കാം എന്നുള്ള കാര്യത്തില്‍ റിസര്‍ച്ച് ചെയ്യുന്നവര്‍. തന്റെ ശത്രുവിനെ കുടുക്കാന്‍ വേണ്ട തെളിവുകളും അവര്‍ക്ക് ഉണ്ടാക്കാന്‍ വലിയ ഉല്‍സാഹമാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് വരെ ഇത്തരത്തില്‍ പെട്ടവര്‍ അതിന് വേണ്ടി ശ്രമിക്കുമെന്നും കുറ്റപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയിലും വാട്സാപ്പിലും പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ
ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടര്‍ ആണ് എന്ന്. മാത്രമല്ല അവര്‍ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്. കണ്ടക്ടര്‍ മനഃപൂര്‍വ്വം അവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും കൂടാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇവര്‍ ഒരു അഴിമതി നടത്തുകയോ, സ്ഥാപനം അടിച്ചു തകര്‍ക്കുകയോ, രാജ്യദ്രോഹക്കുറ്റമോ ചെയ്തിട്ടില്ല. അതൊക്കെ ചെയ്തവര്‍ ഇവിടെ വിലസുന്നുണ്ട്. അതിന്റെയൊക്കെ വീഡിയോ പിടിക്കാന്‍ അഭിനവ സ്ത്രീ കണ്ടക്ടര്‍മാര്‍ക്ക് ധൈര്യം ഉണ്ടോ ആവോ ??? കുറച്ച് നാളുകളായി കണ്ടക്ടര്‍മാര്‍ പ്രത്യകിച്ചും സ്ത്രീകള്‍ കരുതിക്കൂട്ടി മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഹാജര്‍ നോക്കുവാന്‍ എന്ന പേരില്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കിയ കണ്ടക്ടര്‍മാര്‍ ഉണ്ട്. മാത്രമല്ല ഫാനിന്റെ ചുവട്ടിലിരിക്കുന്നവര്‍, കൂടാതെ മറ്റനേകം കുത്തുവാക്കുകളും പരിഹാസങ്ങളും മുതിര്‍ന്ന ഓഫീസേഴ്സിന്റെ അറിവോടെ തന്നെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ അപമാനിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു കണ്ടക്ടറുടെ തൊട്ടടുത്ത സീനിയര്‍ ആണ് അന്റന്‍ഡന്‍സ് ഉള്‍പെടെ കണ്ടക്ടര്‍റുടെ സകല കാര്യങ്ങളും നോക്കി നടത്തേണ്ടത്, അത് ഓഫീസിലേക്ക് കൈമാറിയാല്‍ മതിയാകും. ഓഫീസില്‍ ചെന്ന് കണ്ടക്ടര്‍മാര്‍ പ്രകോപനങ്ങള്‍ നടത്തേണ്ട കാര്യമില്ല.

വ്യക്തിപരമായ വ്യരാഗ്യങ്ങള്‍ കൊണ്ട് കോര്‍പ്പറേഷന്റെ കടിച്ചാല്‍ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ ഒന്ന് മനസിലാക്കണം. നിങ്ങള്‍ക്ക് പരാതിപെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ് മെന്റ് അലെങ്കില്‍ അഭിപ്രായം നിങ്ങള്‍ കേള്‍ക്കണം. നടപടി ഉണ്ടായി ലൈങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുത്ത് ആത്മനിര്‍വൃതി അടയുക. ജീവനക്കാരുടെ പരാതികള്‍, അവരുടെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല അലെങ്കില്‍ HR മാനേജ്മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷന്‍ എന്ന ടോപ്പിക്കിനെക്കുറിച്ച് അറിയില്ലത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ സൂപ്രണ്ടിനെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഭംഗിയായി തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന ആളാണ് പ്രസ്തുത സൂപ്രണ്ട്. ആയതിനാല്‍ സൂപ്രണ്ടിനെതിരെയുള്ള ഏതു നീക്കവും ചെറുക്കും. #സപ്പോര്‍ട്ട് സൂപ്രണ്ട്.

ബേസില്‍ സ്‌ക്കറിയ
ജൂനിയര്‍ അസിസ്റ്റന്റ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category