1 GBP = 93.20 INR                       

BREAKING NEWS

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസ് ഒതുക്കിയത് പരാതി പിന്‍വലിപ്പിച്ച്; കൊലക്കേസില്‍ ജയിലില്‍ കിടന്ന സഖാവ് മാനസിക വൈകല്യമുള്ള 25കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിയില്‍; ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയിലെ പീഡനം യുവാവിന് നല്‍കിയത് ജനനേന്ദ്രിയത്തില്‍ ആറു തുന്നല്‍ കെട്ടുകള്‍; അഴിക്കുള്ളിലായത് തിരുമൂലപുരം സാബു സൗണ്ട്‌സ് ഉടമയായ മുന്‍ ബ്രാഞ്ച് സെക്രട്ടറി; സഖാവ് സാബുവിനെ രക്ഷിക്കാന്‍ നടന്ന നീക്കം പൊളിയുമ്പോള്‍

Britishmalayali
എസ് രാജീവ്

തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ കള്ളക്കളികള്‍. പീഡനത്തെ തുടര്‍ന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരിക്കുകളോടെ യുവാവ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സംഗതി പുലിവാലായതാടെ കേസൊതുക്കാന്‍ സി പി എമ്മിന്റെ നെട്ടോട്ടം. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ മാധ്യമങ്ങളില്‍ നിന്നടക്കം സംഭവം മൂടിവെച്ച് പ്രതിയെ റിമാന്റ് ചെയ്യാന്‍ പൊലീസിന്റെ ഒത്താശയും.

2019 ലെ വനിതാ മതിലിന്റെ കുറ്റൂര്‍ പഞ്ചായത്തിലെ സംഘാടകരില്‍ പ്രധാനിയും തിരുമൂലപുരം സാബു സൗണ്ട്സ് ഉടമയുമായ ചന്തപ്പറമ്പില്‍ വീട്ടില്‍ സി സി സാബു ( 55 ) വിന്റെ അറസ്റ്റും റിമാന്റുമാണ് പാര്‍ട്ടിക്ക് പുതിയ നാണക്കേടിന് വഴിയൊരുക്കിയിരിക്കുന്നത്. 25 കാരനായ യുവാവാണ് പീഡനത്തിന് ഇരയായത്. തിരുമൂലപുരത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവാവിനെ പീഡീപ്പിച്ചത്.

തുടര്‍ന്ന് രഹസ്യ ഭാഗത്തെ കടുത്ത വേദന മൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവ് പീഡന വിവരം ഡോക്ടറന്മാരോട് വെളിപ്പെടുത്തുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് മുറിവേറ്റ ഭാഗത്ത് ആറു തുന്നലുകളും ഇടേണ്ടതായി വന്നു. ഇതോടെ ബന്ധുക്കള്‍ സാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി. കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സാബുവിനെ പൊലീസ് വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്തു. സംഭവം പൊല്ലാപ്പായതോടെയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ സഖാവിനെ രക്ഷിക്കാന്‍ സി പി എം പ്രദേശിക നേതൃത്വം അരയും തലയും മുറുക്കിയിറങ്ങിയത്. യുവാവിന്റെ ബന്ധുക്കളെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനായി ആദ്യ ശ്രമം. അതു നടക്കില്ലെന്ന് കണ്ടപ്പോള്‍ സ്വരം മാറ്റി നോക്കി. രക്ഷയില്ലാതെ വന്നതോടെ നിസാര വകുപ്പുകള്‍ ചുമത്തി എഫ് ഐ ആര്‍ തയാറാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ നേതാക്കള്‍ ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി.

എന്നാല്‍ യുവാവിന്റെ കുടുംബം യാതൊരു വിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അറസ്റ്റ് അടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരില്‍ നിന്നും മറച്ചു വെയ്ക്കാന്‍ സി പി എം നേതൃത്വം ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായും ആരോപണം ഉയരുന്നുണ്ട്.

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരു വര്‍ഷം മുമ്പ് സാബുവിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. പാര്‍ട്ടി ഇടപെട്ട് പീഡന ശ്രമത്തിന് ഇരയായ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പ് തിരുമൂലപുരത്ത് നടന്ന ഒരു കൊലപാതക കേസിലും സാബു പ്രതിയായിരുന്നു. ആ കേസില്‍ വര്‍ഷങ്ങളോളം സാബു ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category