1 GBP = 94.40 INR                       

BREAKING NEWS

കവന്‍ട്രിയിലും മാഞ്ചസ്റ്ററിലും സംക്രമ പൂജ ശനിയാഴ്ച; ശരണ നാമജപത്തോടൊപ്പം ശാസ്താ അഷ്ടോത്തര അര്‍ച്ചന; നെയ്യഭിഷേക ദര്‍ശന പുണ്യം നേടാന്‍ ഭക്തര്‍

Britishmalayali
kz´wteJI³

കവന്‍ട്രി: ലോകമെങ്ങും ഹൈന്ദവ വിശ്വാസികള്‍ സംക്രമ പൂജക്ക് തയ്യാറെടുക്കുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജവും ലോക രക്ഷക്കായി മകര സംക്രമ പൂജക്ക് ഒരുങ്ങുന്നു. ശബരിമലയില്‍ മകര സംക്രമ പൂജ ഈ മാസം 14നു നടക്കുന്നതിന്റെ മുന്നോടിയായാണ് കവന്‍ട്രിയില്‍ ഈ ശനിയാഴ്ച സംക്രമ പൂജ നടത്തുന്നതെന്ന് സമാജം കോ ഓഡിനേറ്റര്‍ കെ ദിനേശ് അറിയിച്ചു. കവന്‍ട്രി ഹിന്ദു സമാജത്തിനൊപ്പം മാഞ്ചസ്റ്റര്‍ ഹിന്ദു സമാജവും ശനിയാഴ്ച തന്നെ സംക്രമ പൂജ നടത്തുന്നുണ്ട്. മറ്റു കേന്ദ്രങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തിയാണ് ലോക ക്ഷേമത്തിനായി ശബരീശ പ്രീതി തേടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംക്രമ പൂജ പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉള്ള അഭേദ്യ ബന്ധത്തിന്റെ കൂടി ഉറവിടമാണ് വ്യക്തമാക്കുന്നത്. സൂര്യന്‍ ഉത്തരായനം ആരംഭിക്കുന്ന കാലം എന്നതും സംക്രമ പൂജയെ ധന്യമാക്കുന്നു.

കവന്‍ട്രി ഇല്ലൈ കാന്തന്‍ ക്ഷേത്രത്തിലാണ് പതിവ് പോലെ ഹിന്ദു സമാജം പ്രവര്‍ത്തകര്‍ അയ്യപ്പ പൂജ നടത്തുന്നത്. ലോകത്തിനു മുഴുവന്‍ ഐശ്വര്യം ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ശാസ്താ അഷ്ടോത്തര മന്ത്രം അടക്കമുള്ള ജപപുണ്യം നുകരുവാന്‍ മറ്റു ഡെര്‍ബി ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് അടക്കമുള്ള ഹിന്ദു സമാജങ്ങളില്‍ നിന്നുള്ള സ്വാമി ഭക്തരും പങ്കെടുക്കും എന്ന് ഉറപ്പായിട്ടുണ്ട്. കവന്‍ട്രിയില്‍ നെയ്യഭിഷേകം അടക്കം വിവിധ തരത്തിലും ഒന്‍പത് അഭിഷേക പുണ്യം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് സംക്രമ പൂജയുടെ ചൈതന്യം ഭക്തര്‍ ഏറ്റുവാങ്ങുക. സംക്രമ പൂജക്കുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകിട്ടു നാലിന് കവന്‍ട്രി ഹിന്ദു സമാജം നടത്തുന്ന പ്രത്യേക സംക്രമ പൂജ ഭജന്‍ സന്ധ്യയില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതാണെന്നു ഹരീഷ് പാലാ വ്യക്തമാക്കി. 

ഹൈന്ദവ പാരമ്പര്യ അനുഷ്ടാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെ വെല്ലുവിളി ഉയരുന്ന കാലഘട്ടത്തില്‍ സമസ്ത ലോക ക്ഷേമത്തിനായി കലിയുഗ വരദനായ ശാസ്താവിന്റെ പ്രീതി തേടി മാഞ്ചസ്റ്ററിലും കവന്‍ട്രിയിലും ഹിന്ദു സമാജങ്ങള്‍ ജനുവരി 11നു മകരവിളക്ക് ആഘോഷം നടത്തും. ഇരു സ്ഥലത്തും യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ച് അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. സ്വാമി ഭക്തര്‍ നേതൃത്വം നല്‍കുന്ന ശാസ്താ അഷ്ട്ടോത്തര അര്‍ച്ചന ലോക ക്ഷേമത്തിന് വേണ്ടി സമര്‍പ്പിക്കുകയാണെന്ന് ഇരു സമാജങ്ങളുടെയും വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മണ്ഡല, മകര വിളക്ക് കാലത്തായി യുകെയില്‍ നടന്ന ഇരുപതോളം അയ്യപ്പ പൂജകളുടെ സമാപനം കൂടിയാകും മാഞ്ചസ്റ്ററിലും കവന്‍ട്രിയിലുമായി നടക്കുകയെന്ന് രാധേഷ് നായര്‍ മാഞ്ചസ്റ്റര്‍, കെ ദിനേശ് കവന്‍ട്രി എന്നിവര്‍ അറിയിച്ചു. 

ഹൈന്ദവ വിശ്വാസത്തില്‍ മകര സംക്രമത്തിനു അതീവ പ്രാധാന്യമാണുള്ളത്. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്നും ഉത്തരായണത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത് പുതുവര്‍ഷ സൂചകമായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്. മകര സംക്രമ നക്ഷത്രം തെളിയുന്ന ശുഭ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ ശാസ്താവിന് അര്‍ച്ചന നടത്തി ലോകത്തിന്റെ കഷ്ടതകളും ദുരിതങ്ങളും ഒഴിവാക്കി ക്ലേശരഹിത ജീവിതത്തിനായി നടത്തുന്ന സമര്‍പ്പണമാണ് മകര വിളക്ക് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ചടങ്ങു കൂടിയാണ് മകര വിളക്ക്. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദിവസം കൂടിയാണ് മകര സംക്രമ ദിനം. 

വൃതമെടുത്തു, അര്‍ച്ചനയും വിളക്ക് പൂജയും നടത്തി ശാസ്താ പ്രീതിക്ക് വേണ്ടി ഭക്തര്‍ നടത്തുന്ന അയ്യപ്പ പൂജയില്‍ സാധ്യമായവര്‍ എല്ലാം പങ്കെടുക്കണമെന്ന് ഇരു സമാജങ്ങള്‍ക്കു വേണ്ടി രാധേഷും ദിനേശും അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്ററില്‍ രാധാകൃഷ്ണ ക്ഷേത്രത്തിലും കവന്‍ട്രിയില്‍ സുബ്രമണ്യ (ഇല്ലൈ കാന്തന്‍) ക്ഷേത്രത്തിലുമാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ ഉച്ചതിരിഞ്ഞു രണ്ടു മുതലും കവന്‍ട്രിയില്‍ മൂന്നു മണിക്കും ഓംകാരവും ശരണ നാമ ജപത്തോടെയും ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് മണിക്കൂറുകള്‍ ഭക്തര്‍ ശരണ കീര്‍ത്തന ആലാപനവും ഭജനയും നടത്തും. ഇരു സ്ഥലത്തും രാത്രി ഒന്‍പതു മണിയോടെ അന്നദാനം നടത്തിയാകും സമാപനം. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മാഞ്ചസ്റ്റര്‍ - 07932672467, കവന്‍ട്രി - 07727218941 
സ്ഥലങ്ങളുടെ വിലാസം
Radhakrishna Temple, Brunswick Road, Withington, Manchester, M20 4QB
ELLA KANTHAN TRUST temple, UNIT 1, 2, LYTHALLS LANE, CV6 6FG, COVENTRY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category