1 GBP = 92.50 INR                       

BREAKING NEWS

കുളിക്കടവില്‍ രക്തം കണ്ടത് സ്വാമി പുഴയില്‍ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാല്‍ മുറിഞ്ഞതിനെ തുടര്‍ന്ന്! പള്ളുരുത്തി സ്വദേശി പ്രിയനേയും ആരും കണ്ടിട്ടില്ല; ബിജു രമേശ് വിളമ്പുന്നത് വെറും കേട്ടുകേള്‍വികളും; നീന്തല്‍ അറിയാമെങ്കിലും സ്വാമി പുഴയില്‍ കുളിക്കാറില്ലായിരുന്നു; ഈ പരിചയ കുറവ് അടിയൊഴുക്കില്‍ പെടുത്തിയെന്നും വിശദീകരണം; ശാശ്വതീകാനന്ദയുടേത് അപകടമരണമാക്കാന്‍ ക്രൈംബ്രാഞ്ച് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍; കുടംതുറന്ന് പെരിയാറിലെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടേത് അപകടമരണമാക്കാന്‍ പൊലീസ് പറഞ്ഞത് വിചിത്ര ന്യായങ്ങള്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയും ഈ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിന് നേതൃത്വം കൊടുത്തവരുടെ ബന്ധങ്ങളുമൊന്നും ആരും പരിശോധിച്ചില്ല.

2002 ജൂലായ് ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവ പുഴയില്‍ മുങ്ങി മരിച്ചത്. ഇതേക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയ സംഘം മുങ്ങി മരണമാണെന്ന് ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നീട് ഈ വിഷയത്തില്‍ പലതവണ അന്വേഷണം നടത്തിയെങ്കിലും കുളിക്കാനിറങ്ങുമ്പോള്‍ മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നതെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നീന്തലറിയാവുന്ന സ്വാമി ദീര്‍ഘകാലമായി പുഴയില്‍ കുളിക്കാനിറങ്ങാറില്ലെന്നതിനാല്‍ അടിയൊഴുക്കില്‍ പെട്ടതാകാനാണ് സാധ്യതയെന്നും അന്ന് അന്വേഷണസംഘം വിലയിരുത്തിയിരുന്നു.

സംഭവത്തിനുശേഷം കുളിക്കടവില്‍ രക്തം കണ്ടത് സ്വാമി പുഴയില്‍ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാല്‍ മുറിഞ്ഞതിനെത്തുടര്‍ന്നാണെന്നും സംഭവസമയത്ത് പള്ളുരുത്തി സ്വദേശി പ്രിയന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടില്ലെന്നും അന്നത്തെ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, സ്വാമിയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധനയില്‍ വിഷാംശമൊന്നും കണ്ടെത്തിയിരുന്നില്ല. ബിജു രമേശിന്റെ മൊഴിയേയും പൊലീസ് തള്ളി പറഞ്ഞു. സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്നും മറ്റുള്ളവരുടെ കേട്ടു കേള്‍വിയാണ് താന്‍ പറഞ്ഞതെന്നും ബിജു രമേശ് വ്യക്തമാക്കിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി അടുപ്പമുണ്ടായിരുന്ന ഡോ സോമനായിരുന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ സജീവമായി പങ്കെടുത്തത്. സോമനും എസ് എന്‍ ഡി പി യൂണിയന്റെ ഭാരവാഹിയായിരുന്നു.

2002 ജൂലൈ ഒന്നിന് ആലുവ പുഴയിലാണ് സ്വാമി ശാശ്വതീകാനന്ദ മരിച്ചത്. ആലുവ അദ്വൈതാശ്രമത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനാണ് അവിടെ എത്തിയത്. രാവിലെ പുഴയില്‍ കുളിക്കാന്‍ പോയ ശാശ്വതീകാനന്ദയെ മുങ്ങിത്താണ നിലയിലാണ് കണ്ടെത്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ആളായിരുന്നു സ്വാമി. പോസ്റ്റുമോര്‍ട്ടത്തിന്റെ ചുമതല വഹിച്ച ഡോ. സോമന് പിന്നീട് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സ്ഥാനം ലഭിച്ചു. 2002 ജൂലൈ മൂന്നിന് എസ്എന്‍ ട്രസ്റ്റിന്റെ നിര്‍ണായക യോഗം നിശ്ചയിച്ചിരുന്നു. അതിനുമുമ്പുണ്ടായ സ്വാമിയുടെ മരണം നിരവധി സംശയങ്ങള്‍ ഉയര്‍ത്തി. ശാശ്വതീകാനന്ദയുടെ അമ്മ കൗസല്യ, സഹോദരന്‍ വിജയകുമാര്‍, സഹോദരി ശാന്തകുമാരി എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. എന്നാല്‍, ഹര്‍ജി കോടതി തള്ളി.

ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ദുരൂഹതയുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ഡോ. എന്‍ സോമന്‍ ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന്‍ ഡോ. എന്‍ സോമനെ എസ്എന്‍ഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നായിരുന്നു വിമര്‍ശനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോ. സോമന്‍ പറഞ്ഞതിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. വെള്ളാപ്പള്ളിക്ക് വേണ്ടപ്പെട്ടവരും ബന്ധുക്കളുമാണ് എസഎന്‍ഡിപി നേതൃത്വത്തിലെന്ന വാദമാണ് ഇത് ശക്തമാക്കുന്നത്. സംഭവം നടക്കുമ്പോള്‍ എകെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് ആത്മഹത്യയെന്ന നിലയിലാണ് അന്വേഷണം നടന്നത്.

പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അധികാരത്തിലെത്തി. തുടര്‍ന്ന് വി എസ് അച്യൂതാനന്ദന്‍ അധികാരത്തിലെത്തിയപ്പോഴും ഈ വിവാദം സജീവമായിരുന്നു. എന്നാല്‍ ആരും ഒന്നും ചെയ്തില്ല. ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പിന്നീടും അന്വേഷണം നടന്നു. അതും വെള്ളാപ്പള്ളിക്കും മകനും ക്ലീന്‍ ചിറ്റ് നല്‍കി. അതുകൊണ്ട് തന്നെ വിവാദം വീണ്ടുമെത്തുമ്പോഴും അകലം പാലിക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ആദ്യവെടി പൊട്ടിച്ചത് വെള്ളാപ്പള്ളിയുടെ വിശ്വസ്തനും എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന എം.ബി. ശ്രീകുമാറായിരുന്നു. ദുബായില്‍ നടന്ന അടിപിടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്ന് ശ്രീകുമാര്‍ പത്രസമ്മേളനം വിളിച്ച് ആവശ്യമുന്നയിച്ചിരുന്നു. ഗോകുലം ഗോപാലനും ബിജു രമേശും കെ.കെ. പുഷ്പാംഗദനും സി.കെ. വിദ്യാസാഗറുമായി ചേര്‍ന്ന് ശ്രീനാരായണ ധര്‍മവേദി രൂപീകരിക്കാനും ശ്രീകുമാര്‍ മുന്‍കൈയെടുത്തു.

ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ശ്രീകുമാര്‍. വെള്ളാപ്പള്ളിയുടെ പിന്‍ഗാമിയായി വരെ ശ്രീകുമാര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍, പത്തനംതിട്ടയില്‍ നിന്നുള്ള ശ്രീകുമാറിന്റെ ശത്രുക്കള്‍ ഇരുവരെയും തമ്മില്‍ തെറ്റിച്ചു. തുഷാറിനെയാണ് ഇതിനായി നിയോഗിച്ചത്. തുഷാര്‍ പടിപടിയായി നേതൃത്വത്തിലേക്ക് വന്നതോടെ ശ്രീകുമാര്‍ നടേശനില്‍നിന്ന് അകന്നു. അകല്‍ച്ച പൂര്‍ണമായതോടെയാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ശ്രീകുമാര്‍ ആവശ്യപ്പെട്ടത്. ഇതും അന്ന് അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചില്ല.

ആറാം വയസില്‍ അന്തേവാസിയായി ശിവഗിരിയിലെത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി ശശിധരന്‍ പിന്നീട് ശ്രീനാരായണ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി സ്വാമി ശാശ്വതികാനന്ദയായി. പൂര്‍വാശ്രമത്തില്‍ ശശി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി ശാശ്വതികാനന്ദ 1952-ല്‍ തിരുവനന്തപുരത്തെ മണക്കാട്ട് പഴഞ്ചിറ കാരിക്കര ചെല്ലപ്പന്റെയും വര്‍ക്കല സ്വദേശിനി കൗസല്യയുടെയും മകനായി ജനിച്ചു.

പിതൃസഹോദരന്‍ സ്വാമി കുമാരാനന്ദയോടൊപ്പമാണ് അദ്ദേഹം ശിവഗിരിയിലെത്തുന്നത്. വര്‍ക്കല എസ് എന്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ സ്വാമി എസ് എന്‍ കോളജിലാണ് ബിരുദ പഠനം നടത്തിയത്. അതിനുശേഷം ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ വേദപഠനത്തിന് ചേര്‍ന്ന് പഠിച്ച അദ്ദേഹം പഠനാനന്തരം 1977ല്‍ സ്വാമി ബ്രഹ്മാനന്ദയില്‍ നിന്ന് സന്ന്യാസം സ്വീകരിച്ചു.

തുടര്‍ന്ന് സ്വാമി ശാശ്വതികാനന്ദ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡംഗമായി. 1979ല്‍ ശിവഗിരിയുടെ ഭരണം അട്ടിമറിയിലൂടെ സ്വാമി ഗീതാനന്ദയ്ക്ക് നേടിക്കൊടുത്ത സ്വാമി ശാശ്വതികാനന്ദ പിന്നീട് ചവട്ടിക്കയറിയത് വളര്‍ച്ചയുടെ കൊടുമുടിയായിരുന്നു. 1984-ലെ തെരഞ്ഞെടുപ്പിലാണ് സ്വാമി ശാശ്വതികാനന്ദ ശിവഗിരിമഠത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. അന്നത്തെ ജനറല്‍ സെക്രട്ടറി സ്വാമി വിശുദ്ധാനന്ദയുമായി അകന്നതിനെ തുടര്‍ന്നാണ് സ്വാമി ശാശ്വതികാനന്ദ വിവാദങ്ങളുടെ കയത്തിലേക്ക് വീണത്.

ശ്രീനാരായണ ദര്‍ശനത്തെ മാനവികമായ രീതിയില്‍ വ്യാഖ്യാനിച്ച് മനുഷ്യനും മതവും തമ്മിലുള്ള അകലം സുനിശ്ചിതമായി നിരീക്ഷിച്ചിരുന്ന ആളായിരുന്നു സ്വാമി ശാശ്വതീകാനന്ദ. മതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് ശ്രീനാരായണ ദര്‍ശനത്തെ മാനവികതയുടെ ദര്‍ശനമായി മാറ്റാന്‍ അദ്ദേഹം ശ്രമിച്ചു. ശ്രീനാരായണ ദര്‍ശനത്തില്‍ അഗാധപാണ്ഡിത്യമുള്ള ശാശ്വതികാനന്ദ ഈ വിഷയത്തില്‍ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category