1 GBP = 92.40 INR                       

BREAKING NEWS

പുതുവര്‍ഷം ഗോള്‍വര്‍ഷം: തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും മനസ്സുമടുപ്പിക്കുന്ന സമനിലകള്‍ക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ രാജകീയ തിരിച്ചു വരവ്; ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ; പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് പോയിന്റ് സമ്പാദ്യവുമായി ജയത്തോടെ ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക്

Britishmalayali
kz´wteJI³

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തില്‍ 14-ാം മിനിറ്റില്‍ത്തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഉജ്വല തിരിച്ചുവരവും കൂറ്റന്‍ വിജയവും. ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ ഇരട്ടഗോളുമായി (33, 75) മുന്നില്‍നിന്നു പടനയിച്ച മത്സരത്തില്‍ വ്ലാട്കോ ദ്രൊബറോവ് (39), റാഫേല്‍ മെസ്സി ബൗളി (45), സെയ്ത്യാസെന്‍ സിങ് (59) എന്നിവരും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. ബ്രസീലിയന്‍ താരം ബോബോയുടെ (14) വകയാണ് ഹൈദരാബാദിന്റെ ആശ്വാസഗോള്‍. സീസണില്‍ ആദ്യ മത്സരം ജയിച്ചശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്കു തിരികെയെത്തുന്നത്.

ഒരേയൊരു മലയാളി താരത്തെ മാത്രം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ്, 5-1ന്റെ കൂറ്റന്‍ ജയത്തോടെ ഹൈദരാബാദിന്റെ തട്ടകത്തില്‍ ഏറ്റ 2-1ന്റെ തോല്‍വിക്ക് പലിശസഹിതം കണക്കുതീര്‍ക്കുകയും ചെയ്തു. ഈ വിജയത്തോടെ 11 മത്സരങ്ങളില്‍നിന്നും 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കും കയറി. അതേസമയം, ഹൈദരാബാദ് 11 മത്സരങ്ങളില്‍നിന്നും അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ഇനി ഈ മാസം 12ന് പോയിന്റ് പട്ടികയിലെ മുമ്പന്മാരായ എടികെയ്ക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആദ്യ ഗോള്‍ സ്വന്തം പോസ്റ്റില്‍ ഏറ്റുവാങ്ങി ഞെട്ടലോടെയാണ് ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷം തുടങ്ങിയതെങ്കിലും ആദ്യ പകുതിയില്‍ത്തന്നെ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചതോടെ ഇടവേള ആവേശകരമായി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ശേഷം രണ്ടു തവണകൂടി ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഐഎസ്എല്‍ ചരിത്രത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയമാണിതെന്നുള്ളത് ശ്രദ്ധേയമാണ്. മത്സരത്തിലെ അഞ്ചാം ഗോള്‍ കുറിച്ച ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ, ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ ആകെ ഗോള്‍നേട്ടം സെഞ്ചുറിയിലെത്തിച്ചതിന്റെ സന്തോഷം വേറെ. ടീം അസാമാന്യ മികവു കാട്ടിയതോടെ മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് പരിശീലകന്‍ എല്‍കോ ഷാട്ടോരി ആദ്യ മാറ്റം വരുത്തിയത്. 5-1ന്റെ കൂറ്റന്‍ ലീഡ് സ്വന്തമായതോടെ അവസാന 10 മിനിറ്റില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെ.പ്രശാന്ത് തുടങ്ങിയവരെ കളത്തിലിറക്കി അദ്ദേഹം ഗാലറിയില്‍ ഓളം സൃഷ്ടിച്ചു.

മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ ആദ്യ ഇലവനെ നിലനിര്‍ത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഷട്ടോരി ഇതാണ് തന്റെ ടീമെന്ന് അടിവരയിട്ടു. നാലാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് റഫറി വിധിച്ച ഫ്രീകിക്ക് മികച്ച ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരമായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. പത്താം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണറിന്റെ രൂപത്തില്‍ വീണ്ടും അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതും വിഫലമായി. എന്നാല്‍ 14-ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡെയ്വിസണ്‍ ഡസില്‍വയുടെ ഗോളില്‍ ഹൈദരാബാദ് അക്കൗണ്ട് തുറന്നു.

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡസില്‍വ തന്നെ തുടങ്ങിവച്ച മുന്നേറ്റം നായകന്‍ മാഴ്സലോയുടെ അസിസ്റ്റില്‍ താരം ഗോളാക്കുകായിരുന്നു. പിന്നീട് ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങള്‍. ആളനക്കം പൊതുവെ കുറഞ്ഞ ഗാലറിയില്‍ ആവേശത്തിരയിളക്കം സമ്മാനിച്ച് ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടുമ്പോള്‍ മത്സരത്തിനു പ്രായം 33 മിനിറ്റ്. പരുക്കില്‍നിന്ന് മുക്തനായി ബ്ലാസ്റ്റേഴ്സ് നിരയിലേക്കു തിരിച്ചെത്തിയ ഡച്ച് താരം ജിയാനി സൂയ്വര്‍ലൂണിന്റെ ദീര്‍ഘവീക്ഷണവും ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെയുടെ ഫിനിഷിങ് പാടവവും സമ്മേളിച്ച ഈ ഗോള്‍ ലോകോത്തരം. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഹൈദരാബാദ് നടത്തിയ മുന്നേറ്റത്തിന്റെ മുനയൊടിച്ച് ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടര്‍ അറ്റാക്ക്.

അടുത്ത ആറ് മിനിറ്റില്‍ തന്നെ ലീഡെടുക്കാനും ബ്ലാസ്റ്റേഴ്സിനായി. 39-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിച്ചു. സെയ്ത്യസെന്‍ സിങ്ങിന്റെ അസിസ്റ്റില്‍ പ്രതിരോധ താരം വ്ലാറ്റ്കോ ഡ്രൊബാരോയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍. ഇത്തവണ സൂപ്പര്‍ താരം മെസിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ കണ്ടെത്തിയത്. നര്‍സാരിയുടെ അസിസ്റ്റിലായിരുന്നു മെഡി ഹൈദരാബാദ് വല ചലിപ്പിച്ചത്.

രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 54-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഗോളെന്നുറപ്പിച്ചെങ്കിലും ബോക്സിനകത്തെ കൂട്ടപിരിച്ചലില്‍ ശ്രമം വിഫലമായി. എന്നാല്‍ അഞ്ച് മിനിറ്റിനകം സെയ്ത്യസെന്‍ സിങ് അതിന് പരിഹാരം കണ്ടു. മൈതാനത്തിന്റെ കപകുതിയില്‍ നിന്ന് പന്തുമായി കുതിച്ച സെയ്ത്യസെന്‍ സിങ് നാലാമതും ഹൈദരാബാദ് വല കുലുക്കി.

പിന്നെയും പബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ദാഹത്തിന് ശമനമുണ്ടായില്ല. നിരന്തരം ഹൈദരാബാദ് പ്രതിരോധം പരീക്ഷിക്കപ്പെട്ടു. 75-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാം ഗോളും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. നായകന്‍ ഓഗ്ബച്ചെയുടെ വകയായിരുന്നു അഞ്ചാം ഗോള്‍. ബോക്സിനുള്ളിലേക്ക് മെസി നടത്തിയ കുതിപ്പ് ഓഗ്ബച്ചെ ഗോളാക്കുകയായിരുന്നു. ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെ ഹൈദരാബാദ് തുടര്‍ന്നു. 87-ാം മിനിറ്റില്‍ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരേധം തകര്‍ത്തത് മത്സരത്തിലെ ഗോളുകളേക്കാള്‍ മനോഹരമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category