1 GBP = 92.50 INR                       

BREAKING NEWS

തന്നെ വേണ്ട പോലെ കണ്ടാല്‍ അഭിനയിപ്പിക്കാമെന്ന് കൊല്ലത്തെ വ്യവസായിയുടെ വാട്സാപ്പ് മെസേജ്; കാമുകന് യുവതി സന്ദേശം കൈമാറിയപ്പോള്‍ പുകഞ്ഞത് പക; സത്യം തേടി തിരക്കഥാകൃത്തിന് അടുത്തെത്തിയപ്പോള്‍ ഉണ്ടായത് വാക്കേറ്റം; കാറില്‍ കയറ്റി കൊണ്ടു പോയത് യഥാര്‍ത്ഥ വില്ലനെ കണ്ടെത്താന്‍; പരാതി പൊലീസിലെത്തിയപ്പോള്‍ കാര്‍ ചെയ്സും അറസ്റ്റും; അരുണിനെ കിഡ്നാപ്പ് ചെയ്തത് അടൂരിലെ ഗോഗുലും സഹോദരന്‍ ഗൗതമും ചേര്‍ന്ന്; പേരിടാത്ത സിനിമയുടെ വിവാദത്തില്‍ ക്ലൈമാക്സ് ഒരുക്കി പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

പത്തനാപുരം: നടിയെ തട്ടിക്കൊണ്ടു പോകല്‍ കേസ് വിചാരണയിലേക്ക് കടക്കുമ്പോള്‍ അടൂരില്‍ തിരക്കഥാകൃത്തിനെ കിഡ്നാപ്പ് ചെയ്യല്‍! എന്നാല്‍ മുഖ്യധാര സിനിമയ്ക്ക് ഈ സംഭവവുമായി യാതൊരു ബന്ധുവുമില്ല. ശനിയാഴ്ചയായിരുന്നു സംഭവം. അടൂര്‍ സ്വദേശിയായ അരുണിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് അടൂര്‍ പെരിങ്ങനാട് നന്ദനത്തില്‍ ഗോഗുല്‍ (23)സഹോദരന്‍ ഗൗതം(26)പെരിങ്ങനാട് നെല്ലിമുകള്‍ പൂതിയവീട്ടില്‍ ശ്രീജു(23) എന്നിവരെ പത്തനാപുരം പൊലീസ് അറസ്റ്റുചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്.

തങ്ങള്‍ എത്തിയത് സിനിമയെക്കുറിച്ചുള്ള നിജസ്ഥിതിയറിയാനാണെന്നും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വാക്കേറ്റമായെന്നും തുടര്‍ന്ന് കാറില്‍ പിടിച്ചുകയറ്റി സ്ഥലം വിടുകയായിരുന്നെന്നും പത്തനാപുരത്ത് നിന്ന് തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വൈകിട്ട് 6 മണിയോടെ മാലൂരില്‍ നിന്നും മൂവര്‍ സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയ അരുണിനെ പത്തനാപുരം സി ഐ എം അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി 12 നോടടുത്ത് അടൂരിന് സമീപത്തുനിന്നുമാണ് മോചിപ്പിക്കുന്നത്. മൂവര്‍ സംഘത്തെയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അരുണിനെ തട്ടിക്കൊണ്ടുപോയ സാഹചര്യത്തെക്കുറിച്ച് മൂവര്‍ സംഘം പൊലീസിന് മൊഴി നല്‍കിയത്.

അരുണിനെ തട്ടിക്കൊണ്ടുപോയതായി സുഹൃത്താണ് പൊലീസില്‍ വിവരമറിക്കുന്നത്.തുടര്‍ന്ന് റൂറല്‍ എസ് പി എസ് ഹരിശങ്കറിന്റെ ഇടപെടലില്‍ അന്വേഷണം ജില്ലയുടെ വിവിധഭാഗങ്ങളിലേയ്ക്ക് നീണ്ടു. ഇതിനിടയിലാണ് അരുണിനെ കയറ്റിയ കാര്‍ അടൂര്‍ ഭാഗത്തേയ്ക്ക് എത്തിയതായി സൂചന ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസിന്റെ സമര്‍ദ്ദമായ ഇടപെടലില്‍ പ്രതികള്‍ വലിയിലാവുകയായിരുന്നു.

തന്നെ കാറില്‍വച്ചും ഒരു ഗോഡൗണിലെത്തിച്ചും കാറിലെത്തിയവര്‍ മര്‍ദ്ദിച്ചതായി അരുണ്‍ പൊലീസില്‍ വെളിപ്പെടുത്തി. ഇയാള്‍ ഇതുവരെ ആശുപത്രിയില്‍ ചികത്സ തേടിയതായി വിവരമില്ലന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ കേസ്സിലെ യഥാര്‍ത്ഥവിവരം മറ്റൊന്നാണെന്നാണ് സൂചന. കൊല്ലം സ്വദേശിയായ ഒരു വ്യവസായിയാണ് കേസിനാധാരമായ സംഭവത്തിലെ വില്ലന്‍ എന്നാണ് പുറത്തുവരുന്ന സൂചന.

അരുണ്‍ സിനിമയെടുക്കുന്നുണ്ടെന്നും അഭിനയിപ്പിക്കാമെന്നും തന്നെ വേണ്ടപോലെ കാണണമെന്നും ആവശ്യപ്പെട്ട് വ്യവസായി കായംകുളം സ്വദേശിയായ യുവതിയുടെ വാട്‌സാപ്പ് നമ്പറിലേയ്ക്ക് സന്ദേശം അയച്ചിരുന്നു. യുവതി ഇക്കാര്യം കാമുകനായ ഗോഗുലിനോട് വെളിപ്പെടുത്തി. അരുണും വ്യവസായിയും ഒത്തുചേര്‍ന്നാണ് ഇത്തരത്തില്‍ സന്ദേശമയച്ചതെന്നായി ഗോകുലിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍.

വ്യവസായിയെ തപ്പി കുറെ നടന്നെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്നാണ് അരുണിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം കര്‍മ്മപദ്ധതി തയ്യാറാക്കിയത്. വ്യവസായി യുവതിക്ക് സന്ദേശമയക്കാര്യം തനിക്കറിയില്ലെന്നാണ് അരുണ്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ യുവതി പരാതി നല്‍കാന്‍ തയ്യാറായാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ് പി ഹരിശങ്കര്‍ മറുനാടനോട് വ്യക്തമാക്കി.

കൊല്ലത്തുകാരനായ രതീഷ് എന്നൊരാളാണ് അരുണിന്റെ സിനിമയുടെ നിര്‍മ്മാതാവ് എന്നാണ് സൂചന. എന്നാല്‍ സിനിമയെ കുറിച്ച് പൊലീസിനോട് വ്യക്തമായി ഒന്നും അരുണ്‍ പറയുന്നില്ല. താന്‍ തിരക്കഥ എഴുതിയിട്ടില്ലെന്നും എന്നാല്‍ സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും അരുണ്‍ വിശദീകരിച്ചിട്ടുണ്ട്. ഓഡിയേഷനും മറ്റും നടത്താന്‍ ആലോചനയിലായിരുന്നു. ചിത്രത്തിന് പേരോ സംവിധായകനോ ഒന്നും ആയിട്ടില്ലെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category