1 GBP = 92.00 INR                       

BREAKING NEWS

പൗരത്വ ഭേദഗതി നിയമത്തെ തുറന്നെതിര്‍ക്കുന്ന ഇടതുപക്ഷത്തെ എംഎല്‍എയും ബിജെപിയുടെ പ്രചരണത്തെ പിന്തുണച്ചു; കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്ത്; ബിജെപി നേതാക്കളോട് വിയോജിപ്പ് അറിയിച്ചിരുന്നെന്നും ചിത്രം പ്രചരിപ്പിച്ചത് അനുമതി ഇല്ലാതെയെന്നും വിവാദമായപ്പോള്‍ എംഎല്‍എയുടെ വിശദീകരണം; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയെന്നും കാരാട്ട് റസാഖ്; നാസര്‍ ഫൈസി കൂടത്തായിക്ക് പിന്നാലെ ഇടതു എംഎല്‍എക്കും പണികിട്ടി

Britishmalayali
kz´wteJI³

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായിള്ള പ്രചരണത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചരണം ബിജെപി നടത്തുമ്പോള്‍ അതുമായി സഹകരിച്ചതിന്റെ പേരില്‍ പണി കിട്ടുന്നവരുടെ എണ്ണവും കൂടുകയാണ്. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ബിജെപി പ്രചരണത്തോട് സഹകരിച്ചതിന്റെ പേരില്‍ സംഘടനയുടെ അച്ചടക്ക നടപടി നേരിട്ട് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇതിന് പിന്നാലെ വീണ്ടും വെട്ടിലായത് ഇടതു എംഎല്‍എ കാരാട്ട് റസാഖാണ്.

ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎല്‍എയുമായ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്തു വന്നതോടെ ശരിക്കും വെട്ടിലായിരിക്കയാണ്. പൗരത്വ നിയമത്തെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം കാരാട്ട് റസാഖ് എംഎല്‍എ നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തി. ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പിന്തുണ നല്‍കിയെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കാരാട്ട് റസാഖ് എംഎല്‍എയുടെ മുന്നറിയിപ്പ്. ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ പൗരത്വ വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നു, എന്നാല്‍ അനുമതിയില്ലാതെയാണ് ബിജെപി ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയതെന്നും കാരാട്ട് റസാഖ് വിശദീകരിച്ചു.

നേരത്തെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി കൈക്കൊണ്ടത്. ബിജെപി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. ഫൈസിക്കെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്.

നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു. പൗരത്വ ബില്‍ അനുകൂല കാംപയ്നില്‍ പങ്കെടുത്ത എസൈ്വഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കടുത്ത ഭാഷയില്‍ ശാസിച്ചു. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടല്‍. സമസ്തയുടെ പൗരത്വ ബില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി കൂടത്തായിയെ സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയില്‍ ശക്തമായിരുന്നു. ബിജെപി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സംഘടനയില്‍ ശക്തമായിരുന്നു.

സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസര്‍ ഫൈസി. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെയും നാസര്‍ ഫൈസിക്കെതിരെ സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാസര്‍ ഫൈസിക്കെതിരെ പരസ്യ വിമര്‍ശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category