1 GBP = 92.00 INR                       

BREAKING NEWS

എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു; അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു. ഞാന്‍ പിന്നെ എന്തിന് ജീവിക്കണമെന്ന് ചോദിച്ച മകനെ അമ്മ ആശ്വസിപ്പിച്ചത് കടുംകൈയൊന്നും ചെയ്യരുതെന്ന്; കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്; അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കുമെന്നും പ്രതികരണം; അഷികയെ അനു കൊലപ്പെടുത്തിയത് എന്തിന്? കരഞ്ഞ് തളര്‍ന്ന് രണ്ട് അമ്മമാര്‍; കാരക്കോണത്ത് സംഭവിച്ചത് എന്ത്?

Britishmalayali
kz´wteJI³

കാരക്കോണം: രണ്ട് സംസ്ഥാനത്താണെങ്കിലും അനുവിന്റെയും അഷികയുടെയും വീടുകള്‍ തമ്മിലുള്ളത് ഒന്നര കിലോമീറ്ററിന്റെ അകലം മാത്രം. തന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലായിരുന്നുവെന്നും തെറ്റിദ്ധാരണയാണ് എല്ലാത്തിനും കാരണമെന്നും അനുവിന്റെ അമ്മ രമണി വേദനയ്ക്കിടയിലും പറയുന്നു. തുറ്റിയോട് അപ്പുവിലാസം വീട്ടില്‍ അഷികയുടെ അമ്മ സീമ ഒരു വാക്കുപോലും ഉരിയാടാന്‍ കഴിയാതെ തളര്‍ന്ന് കിടക്കുകയാണ്. രണ്ട് വീട്ടിലും ദുഃഖം തളം കെട്ടി നില്‍ക്കുന്നു. ആര്‍ക്കും രണ്ട് അമ്മമാരെ സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. പട്ടികജാതി വിഭാഗത്തിലാണെങ്കിലും ചേരമര്‍ ജാതിയില്‍ പെട്ട പെണ്‍കുട്ടിയാണ് അഷിക. അനു സാമ്പവര്‍ സമുദായ അംഗമാണ്.

ഇവരുടെ അടുപ്പത്തെ കുറിച്ച് രണ്ട് വീട്ടിലും അറിയാമായിരുന്നു. അക്ഷികയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അനുവിന്റെ വീട്ടില്‍ താല്‍പ്പര്യവും. അനു ഒരു മയക്കു മരുന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് അനുവിന്റെ അമ്മ പറയുന്നു. മകന്‍ കടുത്ത നിരാശയിലും വേദനയിലുമായിരുന്നെന്ന് രമണി പറഞ്ഞു. ജീവന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് പലവട്ടം പറഞ്ഞിരുന്നതായി രമണി പറഞ്ഞു. രണ്ട് നാള്‍ മുമ്പ് 'ഞാന്‍ മരിക്കും മരിക്കും' എന്നു പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുദിവസമായി വീടിനു പുറത്തേക്കും പോയിരുന്നില്ല. അമ്മ കാര്യം ചോദിച്ചപ്പോള്‍ കരച്ചിലായിരുന്നു മറുപടി. പിന്നീട് കാര്യവും വിശദീകരിച്ചു.

എനിക്കില്ലാത്ത ശീലം ഉണ്ടെന്ന് അവളുടെ അച്ഛന്റെ അടുത്ത് പോയി പറഞ്ഞു കൊടുത്തു. അവളുടെ അച്ഛന്‍ എന്നില്‍ നിന്നും മാറാന്‍ പറഞ്ഞു. ഞാന്‍ പിന്നെ എന്തിന് ജീവിക്കണം? - ഈ 14-ാം തീയതി ആകുമ്പോള്‍ നാലു വര്‍ഷമാകും പ്രണയിച്ചിട്ട്. മൊബൈല്‍ നിറച്ചു അവളുമായിട്ടുള്ള ഫോട്ടോകളാണ്. ചേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് അവള്‍ കൈയിലടിച്ച് സത്യം ചെയ്തതാണ്-ഇതായിരുന്നു അമ്മയോട് പൊട്ടിക്കരഞ്ഞ് മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം അവള്‍ ഫോണില്‍ വിളിച്ചു പറഞ്ഞു അവനെ വേണ്ടെന്ന്. 'അവളെ വേറെ അയയ്ക്കുമെങ്കില്‍ ഞാന്‍ മരിക്കും.'എന്നവന്‍ പറഞ്ഞതായും രമണി പറഞ്ഞു.

എന്നാല്‍ രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്പോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നുവെന്ന് അഷികയുടെ വീട്ടുകാരും പറയുന്നു. ബ്യൂട്ടീഷന്‍ വിദ്യാര്‍ത്ഥിയായ അഷികയും അനുവും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് അകന്നെങ്കിലും അനു അഷികയെ ശല്യം ചെയ്തിരുന്നു. ആറുമാസം മുമ്പ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരേ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും അടുത്തതെന്നു പൊലീസ് പറഞ്ഞു. പിന്നീട് അഷിക പിന്മാറിയെങ്കിലും അനു പിന്തുടര്‍ന്നു. 6 മാസം മുമ്പ് രക്ഷിതാക്കളുടെ പരാതിയില്‍ വെള്ളറട പൊലീസ് അനുവിനെ താക്കീതു ചെയ്യുകയും ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് എഴുതി വാങ്ങുകയും ചെയ്തിരുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അനു വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയത് അഷിക നിരസിച്ചതാണു പ്രകോപന കാരണമെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.

ഇന്നലെ രാവിലെ അനു അഷികയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നു. മുറിയിലേക്ക് ഓടിയ അഷികയെ പിന്തുടര്‍ന്ന് കഴുത്തറുത്തു. സ്വയം കഴുത്തു മുറിക്കുകയും ചെയ്തു. വീട്ടിലെത്തിയ അനു ചെല്ലപ്പനെ പിടിച്ചു തള്ളിയ ശേഷം അഷികയുടെ മുറിയില്‍ കയറി കതകടച്ചു കുറ്റിയിടുകയായിരുന്നു. കഴുത്തറുക്കുന്നുവെന്ന് അഷിക നിലവിളിച്ചെങ്കിലും വൃദ്ധ ദമ്പതികള്‍ക്ക് ഒന്നും ചെയ്യാനായില്ല. ഓടിയെത്തിയ നാട്ടുകാര്‍ കതക് തല്ലിപ്പൊളിച്ചു കയറിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്.

അഷിക മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അനുവും മരിച്ചു. കാരക്കോണം മെഡിക്കല്‍ കോളജിനു സമീപം കുന്നുവിള തുറ്റിയോട്ടു കോളനിയില്‍ രാവിലെ 9.30ന് ആയിരുന്നു സംഭവം. രാവിലെ സുഹൃത്തിന്റെ ബൈക്കില്‍ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചു. സോഡാക്കുപ്പി പൊട്ടിച്ച് കൈയില്‍ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അഷികയെ പിന്തുടര്‍ന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ബഹളം കേട്ടു വന്ന സമീപവാസികളാണ് പൂട്ടു തകര്‍ത്ത് അനുവിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവ സമയം അഷികയുടെ പിതാവ് പെയിന്റിങ് തൊഴിലാളിയായ അജിയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സീമയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അഷികയുടെ സഹോദരന്‍ 10ാംക്ലാസ് വിദ്യാര്‍ത്ഥി അഭിഷേക്. മനുവാണ് അനുവിന്റെ സഹോദരന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category