1 GBP = 94.20 INR                       

BREAKING NEWS

ബ്രിട്ടനില്‍ ജീവിക്കാന്‍ ഒട്ടും കൊള്ളാത്ത സ്ഥലം പീറ്റര്‍ബറോ തന്നെ; നോട്ടിങാമും റോഥര്‍ഹാമും മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് വരെ മോശം പത്തു സ്ഥലങ്ങളില്‍; വീട് വാങ്ങും മുമ്പ് ഓര്‍ത്തിരിക്കാന്‍ ഒരു സ്ഥല പരിചയ വാര്‍ത്ത

Britishmalayali
kz´wteJI³

ജീവിതച്ചിലവും സൗകര്യങ്ങളും ഒക്കെ നോക്കി വീട് വാങ്ങി താമസിക്കുന്നവരാണ് യുകെയിലെ മിക്ക മലയാളി കുടുംബങ്ങളും. പലരും ജോലി സൗകാരാര്‍ത്ഥ്യം പല നഗരങ്ങളിലും മാറി മാറി താമസിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്കടി അക്രമങ്ങളും ജീവിതച്ചിലവിന്റെ കൂടുതലും ഒക്കെ മൂലം ബ്രിട്ടനിലെ പേരെടുത്ത നഗരങ്ങളില്‍ നിന്നൊക്കെ മലയാളികളടക്കമുള്ള പ്രവാസികള്‍ കൊഴിഞ്ഞ് പോയ്ക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ നീങ്ങള്‍ വീട് വാങ്ങും മുമ്പ് അറിഞ്ഞിരിക്കാനും
സ്ഥലത്തെ സംബന്ധിച്ച് ഇടനിലക്കാരും, ഏജന്റുമാരും പറയുന്ന നുണകളില്‍ വീഴാതിരിക്കാനുമായി രാജ്യത്തെ ഏറ്റവും മോശം പട്ടണങ്ങളുടെ പട്ടിക തന്നെ പുറത്തു വിട്ടിരിക്കുകയാണ് ഐലിവ്ഹിയര്‍.കോ.യുകെ എന്ന വെബ്സൈറ്റ്. ഈ പട്ടിക പ്രകാരം ഇംഗ്ലണ്ടില്‍ താമസിക്കാന്‍ ഏറ്റവും മോശം പീറ്റര്‍ബറോയാണ്.എല്ലാ വര്‍ഷവും അന്‍പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വ്വെയിലാണ് രാജ്യത്തെ മോശം പട്ടണങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

പീറ്റര്‍ബറോയെ കൂടാതെ രണ്ടാം സ്ഥാനത്ത് ഡോണ്‍കാസ്റ്റര്‍, മൂന്നാമതായി ഹഡേഴ്സ് ഫീല്‍ഡ് എന്നിവയും ഇടംപിടിച്ചു. പിന്നാലെറോച്ച്‌ഡേല്‍,ഹാലിഫാക്സ്, നോട്ടിങ്ഹാം, സ്റ്റോക് ഓണ്‍ ട്രന്റ്, വെക്ക്ഫീല്‍ഡ് എന്നിവയുള്‍പ്പെടെ മറ്റ് സ്ഥലങ്ങളും മോശം നഗരങ്ങളായി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടണങ്ങളിലൊന്നായ ബ്ലാക്ക്പൂള്‍ പോലുള്ള പട്ടണങ്ങള്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല.

പീറ്റര്‍ബറോ
രാജ്യത്തെ പഴക്കമേറിയ നഗരവും, ഏറ്റവും മികച്ച കത്തീഡ്രലും സ്ഥിതി ചെയ്യുന്ന പീറ്റര്‍ബറോ സര്‍വ്വേയില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് തികച്ചും ഒറ്റപ്പെട്ടു' എന്ന് താമസക്കാര്‍ പീറ്റര്‍ബറോയെ വിലയിരുത്തുന്നു.

ഡോണ്‍കാസ്റ്റര്‍
ഡോണ്‍ നദിക്ക് സമീപമുള്ള യോര്‍ക്ക്ഷെയറിലെ ഒരു പട്ടണമാണ് ഡോണ്‍കാസ്റ്റര്‍, ചരിത്രപരമായ ബഫുകള്‍ സന്ദര്‍ശിക്കാന്‍ റോമന്‍ മതില്‍ പോലും ഉണ്ട്.എന്നാല്‍ നഗരത്തില്‍ താമസിക്കുന്ന 300,000-ത്തിലധികം നിവാസികളില്‍ ചിലര്‍ ഈ കാഴ്ചകള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് സര്‍വ്വേയില്‍ തെളിയുന്നു.

ഹഡേഴ്സ് ഫീല്‍ഡ്
ഹഡേഴ്സ്ഫീല്‍ഡ് മുമ്പ് 2018 ല്‍ ഏറ്റവും മോശം നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥലത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഒരു കുന്നുകളും.  വലിയ സര്‍വ്വകലാശാലയും മാര്‍ക്കറ്റ് ടൗണ്‍ ആണെന്നതുമാണ്. എന്നാല്‍ വ്യത്തിയില്ലായ്മയാണ് ഇവിടുത്തെ പ്രധാന വിഷയമായി ഉയരുന്നത്.

റോച്ചഡേല്‍
മൂന്നാം സ്ഥാനം നേടിയ റോച്ച്ഡേലില്‍ പാര്‍പ്പിട നഗരങ്ങളിലൊന്നാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലുംഅസുഖകരമായ ഗന്ധവും, പുരോഗമിക്കാത്ത അവസ്ഥയും ആണ് നഗരത്തെ പിന്നോട്ടടിപ്പിക്കുന്നു. കുത്തഴിഞ്ഞ ജീവിതവും, എലികള്‍ ഓടി നടക്കുന്ന ഫ് ളാറ്റുകളും നഗരത്തിലുണ്ടെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.

റോതര്‍ഹാം
മുമ്പ് കല്‍ക്കരി ഖനനനഗരമായി അറിയപ്പെട്ടിരുന്നു നഗരം ഉരുക്ക് വ്യവസായത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. ന്നാലിപ്പോള്‍ നഗരം അക്രമനഗരമായി വിലയിരുത്തപ്പെട്ടുന്നു. ശക്തമായ പൈതൃകം ഉണ്ടായിരുന്നിട്ടും, സര്‍വേയില്‍ പങ്കെടുത്തവര്‍ ഈ നഗരത്തെ അനുകൂലിക്കുന്നവരായിരുന്നില്ല.

നോട്ടിങ്ഹാം
കാസില്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും പോലെ നിരവധി സന്ദര്‍ശകരെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നുണ്ടെങ്കിലും രാത്രിജീവിതത്തെ മോശമായാണ് ആളുകള്‍ സര്‍വ്വേയില്‍ ചിത്രികരിക്കുന്നത്. നഗരത്തിലെ ചില പ്രദേശങ്ങള്‍ വേശ്യകളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പ്രധാന ആരോപണമായി ഉയരുന്നത്.

കീഹ്ലി
യോര്‍ക്ക്ഷയര്‍ ടൂറിസ്റ്റ് ബോര്‍ഡ്, കീര്‍ലിയെ എയ്‌ഡേഡേലിനും ഹാവോര്‍ത്ത് മൂര്‍ലാന്‍ഡിനും ഇടയിലുള്ള മനോഹരമായ ഒരു പട്ടണമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും താമസക്കാര്‍ക്ക് ഈ നഗരം താത്പര്യമില്ലെന്നാണ് കണ്ടെത്തല്‍. വിഷാദനഗരമെന്നാണ് ഇവിടെയുള്ളവര്‍ സ്ഥലത്തെ വിശേഷിപ്പിച്ചത്.

വെക്ക്ഫീല്‍ഡ്
വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഒരു കത്തീഡ്രല്‍ നഗരമാണ് വേക്ക്ഫീല്‍ഡ്, മുമ്പ് കമ്പിളി വ്യവസായത്തിന്റെ ഒരു പ്രധാന മാര്‍ക്കറ്റ് സെന്ററും പട്ടണവുമായിരുന്നു ഇവിടം. പ്രദേശത്തെ മികച്ച സൈറ്റുകളില്‍ വേക്ക്ഫീല്‍ഡ് കത്തീഡ്രല്‍, വേക്ക്ഫീല്‍ഡ് മ്യൂസിയം, ആര്‍ട്ട് ഗ്യാലറി, സമകാലിക ഗാലറിയായ ഹെപ്വര്‍ത്ത്, പതിനഞ്ചാം നൂറ്റാണ്ടിലെ തകര്‍ന്നുകിടക്കുന്ന കോട്ടയായ ചന്ദന കാസില്‍ എന്നിവ ഉള്‍പ്പെട്ടിട്ടും താമസക്കാര്‍ക്ക് ഈ പ്രദേശത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളാണ് ഉയരുന്നത്. പലരും ഈ പ്രദേശത്ത് മികച്ചത് ട്രെയിന്‍ സ്റ്റേഷന്‍ മാത്രമാണെന്നാണ് അഭിപ്രായപ്പെട്ടത്.

സ്റ്റോക് ഓണ്‍ ട്രെന്റ്
മുമ്പ് മണ്‍പാത്ര വ്യവസായത്തിന് പേരുകേട്ട നഗരമായിരുന്നു ഇത്. എന്നാല്‍ സമീപകാലത്ത് ഇവിടം ുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഒരു യാത്രാ ബെല്‍റ്റായി മാറി. ചര്‍നെറ്റ് വാലി റെയില്‍വേ, ഗ്ലാഡ്‌സ്റ്റോണ്‍ മണ്‍പാത്ര മ്യൂസിയം, ഒരു പൈതൃക കേന്ദ്രം എന്നിവ ഈ പ്രദേശത്തുണ്ടെങ്കിലും താമസക്കാര്‍ക്ക് പലരും ഈ പ്രദേശത്തെയും ്മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഹാലിഫാക്സ്
ഹാലിഫാക്സ് ഈ വര്‍ഷം പട്ടികയില്‍ പുതിയതാണ്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ഇംഗ്ലണ്ടിന്റെ കമ്പിളി നിര്‍മ്മാണ കേന്ദ്രം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പീസ് ഹാള്‍, ചില്‍ഡ്രന്‍സ് മ്യൂസിയം എന്നിവ ഈ പ്രദേശത്തെ പ്രധാന കാര്യങ്ങളാണെങ്കിലും ഇവിടെയുള്ള താമസക്കാര്‍ പ്രദേശവാസികളുമായി ആശയവിനിമയം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category