1 GBP = 97.50 INR                       

BREAKING NEWS

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങാമില്‍; ഫെബ്രുവരി മാസ കണ്‍വെന്‍ഷന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ. സോജി ഓലിക്കല്‍ ഇത്തവണ കണ്‍വെന്‍ഷന്‍ നയിക്കും. ഫെബ്രുവരി മാസ കണ്‍വെന്‍ഷന്‍ സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ സ്ഥാപകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കും.

ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ സീറോ മലങ്കര സഭയുടെ ആത്മീയ നേതൃത്വം ഫാ. തോമസ് മടുക്കുംമൂട്ടില്‍ ഇത്തവണ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കും. സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ പ്രമുഖ വചന ആത്മീയ വചന ശുശ്രൂഷകരായ ബ്രദര്‍ ജോസ് കുര്യാക്കോസ്, രജനി മനോജ്, ഷെറില്‍ ജോണ്‍ എന്നിവരും ഇത്തവണ വചനവേദിയിലെത്തും.

ഇത്തവണയും കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ക്രിസ്മസിനെ മുന്‍നിര്‍ത്തിയുള്ള ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കിങ്ഡം റെവലേറ്റര്‍ മാഗസിന്‍ സൗജന്യമായും നല്‍കിവരുന്നു. ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും നാളെ രണ്ടാം  ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Birmingham Bethel Convention Centre, Kelvin Way, West Bromwich, Birmingham, ( Near J1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സന്‍ +44 7506 810177, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, ബിജു എബ്രഹാം 07859 890267, ജോബി ഫ്രാന്‍സിസ് 07588 809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category