1 GBP = 92.80 INR                       

BREAKING NEWS

ക്രിസ്മസ് ന്യൂഇയര്‍ അപ്പീലില്‍ ആകെ ലഭിച്ചത് 5562 പൗണ്ട്; അഞ്ചു പേര്‍ക്കും ഒരു ലക്ഷം രൂപ വീതം കൈമാറുന്നത് ജനുവരി 31നു തലസ്ഥാനത്തു വച്ച്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ സമാഹരിച്ചത് 5562.25 പൗണ്ട്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 4506 പൗണ്ട് ലഭിച്ചത് ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്തപ്പോള്‍ 5282.25 പൗണ്ടായി മാറി. 280 പൗണ്ടാണ് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ചത്. ഇങ്ങനെയാണ് ആകെ തുകയായ 5562.25 പൗണ്ട് ലഭിച്ചത്. വിര്‍ജിന്‍ മണി വഴി ലഭിച്ച 4506 പൗണ്ടിന്റെ 4.5 ശതമാനം വിര്‍ജിന്‍ മണിക്ക് കമ്മീഷനായി നല്‍കേണ്ടതാണ്. 202.77 പൗണ്ടാണ് കമ്മീഷന്‍ ഇനത്തില്‍ നല്‍കേണ്ടത്.

ആകെ ലഭിച്ച തുകയില്‍ നിന്നും കമ്മീഷന്‍ ചാര്‍ജ്ജ് കഴിച്ച് 5359.48 പൗണ്ടാണ് ഉള്ളത്. ജനറല്‍ ഫണ്ടില്‍ നിന്നും 140.52 പൗണ്ടു കൂടി ചേര്‍ത്ത് 5500 പൗണ്ടായാണ് അഞ്ചു കുടുംബങ്ങള്‍ക്ക് കൈമാറുക. എല്ലാവര്‍ക്കും ഒരുപോലെയാണ് തുക വീതം വയ്ക്കുന്നത്. ഇതുപ്രകാരം ഒരു കുടുംബത്തിന് 1100 പൗണ്ടാണ് നല്‍കുക. ഈമാസം 31നു തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിലാണ് ധനസഹായം വിതരണം ചെയ്യുക. ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിലേക്ക് സംഭാവന നല്‍കിയ എല്ലാ വായനക്കാര്‍ക്കും നന്ദി പറയുന്നു.
ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ അഞ്ചു കുടുംബങ്ങളാണ് ചെറിയ സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി യുകെ മലയാളികള്‍ക്കു മുന്നിലെത്തിയത്. സഹായം അഭ്യര്‍ത്ഥിച്ച അഞ്ചു കുടുംബങ്ങളും ഒന്നിനു പുറകെ ഒന്നായി ദുരിതവും ബുദ്ധിമുട്ടുകളും മൂലം ജീവിതത്തിന്റെ നരകയാതനയില്‍ കഴിയുന്നവരാണ്. നാട്ടുകാരുടെയും സ്നേഹം നിറഞ്ഞ മനുഷ്യരുടെയും കാരുണ്യം കൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ഈ കുടുംബങ്ങള്‍ക്ക് ചെറിയ ആശ്വാസമെങ്കിലും നല്‍കുവാന്‍ യുകെ മലയാളികളും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ഈ സഹായത്തിനു സാധിക്കും. കാരണം, അങ്ങനെ നൂറുകണക്കിനു പേരുടെയും കുടുംബങ്ങളുടെയും കണ്ണീരൊപ്പിയ യുകെ മലയാളികളുടെ ചരിത്രത്തിലേക്ക് ഇതു കൂടി എഴുതിച്ചേര്‍ക്കാം.

കിഡ്‌നി രോഗം ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ആര്‍പ്പൂക്കര സ്വദേശി ഇരുപത്തെട്ടുകാരന്‍ അലന്‍ അഗസ്റ്റിന്‍, രണ്ടു കുഞ്ഞുങ്ങളുടെ വൃക്കരോഗവും അമ്മയുടെ കാന്‍സര്‍ രോഗവും ഭര്‍ത്താവിന് സംഭവിച്ച അപകടവും മൂലം കഷ്ടപ്പെടുന്ന കോട്ടയം മാങ്ങാനം സ്വദേശി എമിലി, രണ്ടു കിഡ്നികളും ബ്ലാഡറും തകരാറിലായ കൊല്ലം സ്വദേശി അനന്തു, ജന്മനാ തന്നെ അസുഖങ്ങള്‍ മൂലം മരുന്നു കഴിച്ച് ഒടുവില്‍ രണ്ടു കിഡ്‌നികളും തകരാറിലായ എറണാകുളം കോട്ടപ്പുറം ആലങ്ങാട് തെക്കിനടത്തു വീട്ടില്‍ അമില്‍ അഗസ്റ്റിന്‍, ശരീരത്തിലെ എല്ലുകള്‍ ഒടിയാന്‍ കാരണമാവുന്ന മള്‍ട്ടിപ്പിള്‍ മൈലോമഅസുഖം ബാധിച്ച കോട്ടയം അതിരമ്പുഴ സ്വദേശി ജാന്‍സി എന്നിവരാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ചത്.
വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category