1 GBP = 92.00 INR                       

BREAKING NEWS

ഹാരിയെ വിവാദങ്ങളിലേക്ക് തള്ളിയിട്ട് മേഗന്‍ വീണ്ടും കാനഡയ്ക്ക് പോയി; വിളിച്ച് വരുത്തി മനസ് മാറ്റാന്‍ എലിസബത്ത് രാജ്ഞി; സാമ്പത്തിക സഹായം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി അച്ഛന്‍ ചാള്‍സ്; പെണ്ണിന്റെ വാക്ക് കേട്ട് ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഒറ്റുകാരനാവുമ്പോള്‍ എങ്ങും ആശങ്ക

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജപദവികള്‍ ഉപേക്ഷിച്ച് ഹാരി രാജകുമാരനും പത്നി മേഗന്‍ മാര്‍കിളും പോകാനൊരുങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്ന് അധികം വൈകുന്നതിന് മുമ്പ് തന്നെ മേഗന്‍ വീണ്ടും കാനഡയിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. ഹാരിയെ വിവാദങ്ങളിലേക്ക് തള്ളിയിട്ട് കൊണ്ടായിരുന്നു മേഗന്റെ കനേഡിയന്‍ ട്രിപ്പ്. എന്നാല്‍ മേഗനെ വിളിച്ച് വരുത്തി മനസ് മാറ്റാന്‍ എലിസബത്ത് രാജ്ഞി ശ്രമിച്ചുവെന്നും സൂചനയുണ്ട്. അതിനിടെ ഹാരിക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി അച്ഛന്‍ ചാള്‍സ് രാജകുമാരനും മുന്നോട്ട് വന്നിട്ടുണ്ട്. പെണ്ണിന്റെ വാക്ക് കേട്ട് ഹാരി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഒറ്റുകാരനാവുമ്പോള്‍ എങ്ങും ആശങ്ക പടരുകയാണ്.

കൊട്ടാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുന്ന വേളയിലാണ് ഇന്നലെ വീണ്ടും കാനഡയിലേക്ക് പറന്നിരിക്കുന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹാരിയും മേഗനും രണ്ടാഴ്ച നീണ്ട കനേഡിയന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയിരുന്നത്. മകന്‍ ആര്‍ച്ചിയെ കാനഡയില്‍ നാനിയുടെ അടുത്താക്കിയായിരുന്നു ഇവര്‍ യുകെയിലേക്ക് മടങ്ങിയിരുന്നത്. തുടര്‍ന്നാണ് തങ്ങള്‍ രാജപദവികള്‍ ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാനൊരുങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം ഇവര്‍ നടത്തിയിരുന്നത്. രണ്ടാഴ്ചത്തെ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തി വെറും മൂന്നു ദിവസം മാത്രം യുകെയില്‍ തങ്ങി വീണ്ടും മേഗന്‍ കാനഡയിലേക്ക് തിരിച്ച് പോയതില്‍ രാജ്ഞിയടക്കമുള്ളവര്‍ക്ക് കടുത്ത നീരസമാണുള്ളത്.

വടക്കെ അമേരിക്കയില്‍ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള സാധ്യതകളാണ് മേഗന്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നത്. അതിനായി ഇനിയുള്ള നാളുകളില്‍ മേഗന്‍ കാനഡയില്‍ ചെലവഴിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ ചെറുമകനും ഭാര്യയും രാജപദവികള്‍ ഉപേക്ഷിച്ച് പോകുന്നതിന് വഴിയൊരുക്കിയ സാഹചര്യങ്ങളേതായാലും അവയെ ഇല്ലാതാക്കുന്നതിനും അവരെ കൊട്ടാരത്തില്‍ നിലനിര്‍ത്തുന്നതിനുമുള്ള വഴികള്‍ രാജ്ഞി തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്. ഇതിനായി ഹാരി, വില്യം എന്നിവരെ രാജ്ഞി വിളിച്ച് വരുത്തുകയും പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ എന്ത് തന്നെ വന്നാലും യുകെയില്‍ ഇനി അധികനാള്‍ ജീവിക്കാന്‍ മേഗന്‍ ആഗ്രഹിക്കുന്നില്ലെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഹാരിയെയും മേഗനെയും റോയല്‍ ടൈറ്റിലുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുകയും അതേ സമയം അവരെ സ്വതന്ത്രരായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യാന്‍ കൊട്ടാരം തയ്യാറായേക്കുമെന്ന പ്രവചനങ്ങള്‍ ഉയര്‍ത്തി കൊട്ടാരവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ അത്ര വേഗം പരിഹരിക്കാനാവില്ലെന്നാണ് സൂചന. തങ്ങള്‍ കൊട്ടാരത്തില്‍ തുടരുന്നതിന് ഹാരിയും മേഗനും മുന്നോട്ട് വച്ച ഡിമാന്റുകള്‍ കൊട്ടാരത്തിന് ഒരിക്കലും അനുവദിച്ച് കൊടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുമേറെയുണ്ട്.

സാമ്പത്തിക സഹായം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി അച്ഛന്‍ ചാള്‍സ്
രാജപദവി ഉപേക്ഷിക്കുകയും പബ്ലിക്ക് ഡ്യൂട്ടികളില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ ഹാരിക്ക് അനുവദിച്ച് കൊണ്ടിരിക്കുന്ന വാര്‍ഷിക സാമ്പത്തിക സഹായമായ 2.3 പൗണ്ട് നിര്‍ത്തി വയ്ക്കുമെന്ന ഭീഷണിയുമായി അച്ഛന്‍ ചാള്‍സ് രാജകുമാരന്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഒരിക്കലും ഹാരിക്ക് ഒരു ബ്ലാങ്ക് ചെക്ക് എഴുതിക്കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ചാള്‍സ് വ്യക്തമാക്കിയിരിക്കുന്നത്. അധികകാലം രാജകീയ സഹായം സ്വീകരിക്കാന്‍ ഹാരിയും മേഗനും ആഗ്രഹിക്കുന്നില്ലെന്നാണ് യുഗോവ് പോളില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ശേഷിക്കുന്ന കാലം സ്വന്തം കാലില്‍ നില്‍ക്കാനും യുകെയിലും കാനഡയിലുമായി കഴിയാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഹാരിയും മേഗനും വ്യക്തമാക്കിയിട്ടുണ്ട്. അതിനായി ബിസിനസുകള്‍ ആരംഭിക്കാനും തങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. മേഗന്റെ അമ്മ ഡോറിയ രാഗ് ലാന്റ് യുഎസിലുള്ളതിനാല്‍ വര്‍ഷത്തില്‍ കുറച്ച് സമയം അവിടെ ചെലവഴിക്കാനും ഇരുവരും പദ്ധതിയിട്ടിട്ടുണ്ട്. ഹാരിയും മേഗനും കൊട്ടാരത്തില്‍ നിന്നും വിട്ട് പോകുന്നതിനായി എയ്ഡുകള്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇരുവരും തള്ളിയതിനെ തുടര്‍ന്നാണ് ഹാരിക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കാന്‍ ചാള്‍സ് തീരുമാനിച്ചിരിക്കുന്നത്.

ക്രിസ്മസിന് വരുന്നോയെന്ന് രാജ്ഞി നേരിട്ട് വിളിച്ചിട്ടും ഹാരിക്ക് തണുത്ത സമീപനമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ക്രിസ്മസ് അടുത്ത് വരുന്ന വേളയില്‍ ഹാരിയും മേഗനും കാനഡ ടൂറിലായിരുന്നു. ആ സമയത്ത് സാന്‍ഡ്രിഗ്രാമില്‍ വച്ച് രാജ്ഞി വര്‍ഷം തോറും നടത്തുന്ന രാജകുടുംബങ്ങള്‍ക്കുള്ള വിരുന്നില്‍ പങ്കെടുക്കാനെത്തില്ലേയെന്ന് രാജ്ഞി ഹാരിയോട് ഫോണില്‍ വിളിച്ച് ചോദിച്ചിട്ടും ഹാരിക്ക് തണുത്ത പ്രതികരണമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കൊട്ടാരവുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. താന്‍ കൊട്ടാരത്തിലേക്ക് വരുന്നില്ലെന്നും ക്രിസ്മസ് കാനഡയിലാണ് ആഘോഷിക്കുന്നതെന്നുമുള്ള ഹാരിയുടെ മറുപടി രാജ്ഞിയെ ദുഖിതയാക്കിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹാരിയും രാജബന്ധുക്കളും തമ്മിലുള്ള വിടവ് അപ്പോള്‍ തന്നെ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റോയല്‍ ഉറവിടങ്ങള്‍ എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category