1 GBP = 94.40 INR                       

BREAKING NEWS

റിസര്‍വ് ബെഞ്ചില്‍ കാത്തിരു ന്നു മടുത്ത സഞ്ജു സാംസണ്‍ പൂണെയില്‍ എങ്കിലും കളിക്കുമോ? മലയാളി താരത്തെ തുടര്‍ച്ചായായി തഴയുന്നതില്‍ ക്ഷമകെട്ട് ആരാധകര്‍; സഞ്ജു തുടര്‍ച്ചയായി പുറത്തിരിക്കേണ്ടി വന്നത് എട്ട് മത്സരങ്ങളില്‍; ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ അനായാസ ജയം നേടിയതോടെ ഇന്ന് പൂണെയില്‍ സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന സൂചന നല്‍കി മാനേജ്മെന്റ്

Britishmalayali
kz´wteJI³

പുണെ: തുടര്‍ച്ചയായി എട്ടു ക്രിക്കറ്റ് മത്സരത്തിലാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ റിസര്‍വ് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. തിരുവനന്തപുരത്ത് മത്സരം ഉണ്ടായിട്ടു കൂടി സഞ്ജുവിനെ കളത്തില്‍ ഇറക്കാന്‍ വിരാട് കോലിയും രവി ശാസ്ത്രിയും തയ്യാറായിരുന്നില്ല. ഇങ്ങനെ സഞ്ജുവിനെ തുടര്‍ച്ചയായി അവഹേളിക്കുന്നതില്‍ കട്ടക്കലിപ്പിലായിരുന്നു മലയാളികളായ ആരാധകര്‍. അവര്‍ അനിഷ്ടം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനും എന്ന നിലയില്‍ ഋഷബ് പന്ത് പരാജയം ആയിട്ടും സഞ്ജുവിനെ പരിഗണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ സഞ്ജു സാംസണ് ഇന്ത്യന്‍ കുപ്പായത്തില്‍ ടീമില്‍ കളിക്കാന്‍ ആകുമെന്ന പ്രതീക്ഷയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പൂണെയില്‍ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്ന പ്രതീക്ഷയുണ്ട്. രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യ അനായാസ ജയം നേടിയതോടെ പുണെയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ സഞ്ജുവും മനീഷ് പാണ്ഡെയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീം മാനേജ്മെന്റ് അവസരം നല്‍കിയേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ടാം മത്സരം ജയിച്ച ഇന്ത്യ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബെഞ്ചിലിരിക്കുന്ന ഇരുവര്‍ക്കും ഇന്ത്യ അവസരം നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ക്യാപ്ടന്‍ കോലിയുടെ തീരുമാനം അടക്കം നിര്‍ണായകമാണ്.

ദീര്‍ഘനാളായി ടീമിനൊപ്പമുള്ള ഇരുവര്‍ക്കും ഇനിയെങ്കിലും അവസരം നല്‍കിയില്ലെങ്കില്‍ അതു കടുത്ത നീതികേടാകുമെന്ന് ഒരു വിഭാഗം ആരാധകരും ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ ഫോമില്‍ ഇന്ത്യയേപ്പോലൊരു ടീമിന് ഒത്ത എതിരാളികളല്ല ശ്രീലങ്കയെന്ന യാഥാര്‍ഥ്യം ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തോടെ തന്നെ ഒരിക്കല്‍ക്കൂടി വ്യക്തമായതാണ്. രോഹിത് ശര്‍മയെ കൂടാതെ ഇറങ്ങിയിട്ടും സമീപകാലത്തെ ഏറ്റവും അനായാസ ജയമാണ് ഇന്‍ഡോറില്‍ ഇന്ത്യ നേടിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം നല്‍കാനുള്ള നീക്കം. കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലായി ഇരുവരും ദേശീയ ടീമിനൊപ്പമുണ്ട്. ഇതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മനീഷ് പാണ്ഡെയ്ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ മൂന്നു പരമ്പരകളിലായി ടീമിനൊപ്പമുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ബംഗ്ലാദേശിനെതിരെ നവംബറില്‍ നടന്ന ട്വന്റി20 പരമ്പര മുതല്‍ സഞ്ജു ദേശീയ ടീമിനൊപ്പമുണ്ട്.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി വിവിധ താരങ്ങളെ പരീക്ഷിക്കുന്ന തിരക്കിലാണ് ടീമെന്നാണ് സിലക്ടര്‍മാരും ടീം മാനേജ്മെന്റും ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. ബോളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ എല്ലാ താരങ്ങള്‍ക്കും മാറിമാറി അവസരം ഉറപ്പാക്കുമ്പോഴും ബാറ്റിങ്ങില്‍ അതല്ല സ്ഥിതി. ലോകകപ്പ് അടുത്തുവരവെ ഇക്കാര്യം കൂടി പരിഗണിച്ച് സഞ്ജുവിനും മനീഷ് പാണ്ഡെയ്ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഉള്‍പ്പെടെയുള്ള ബോളര്‍മാര്‍ക്കു പരുക്കേറ്റ സാഹചര്യത്തില്‍ ടീമില്‍ അവസരം ലഭിച്ച ഷാര്‍ദുല്‍ താക്കൂറും നവ്ദീപ് സെയ്നിയും മികച്ച പ്രകടനം കാഴ്ചവച്ച കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അഞ്ചു വിക്കറ്റ് പിഴുത ഇവരാണ് ശ്രീലങ്കയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. സഞ്ജുവിനൊപ്പം ടീമിലെത്തിയ ശിവം ദുബെയ്ക്ക് അവിടുന്നിങ്ങോട്ട് മിക്ക മത്സരങ്ങളിലും അവസരം ലഭിച്ചു. വാഷിങ്ടന്‍ സുന്ദറിന്റെ കാര്യവും അങ്ങനെതന്നെ.

അതേസമയം, പരമ്പര നേട്ടമെന്ന ലക്ഷ്യത്തില്‍നിന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യതിചലിക്കാനും ഇടയില്ല. രണ്ടാം മത്സരത്തില്‍ ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും ആധികാരികമായ പ്രകടനത്തോടെയാണ് ഇന്ത്യ ജയിച്ചുകയറിയത്. വിക്കറ്റിനു പിന്നില്‍ സ്ഥിരമായി ചീത്തവിളി കേള്‍ക്കുന്ന ഋഷഭ് പന്തുപോലും ഇന്‍ഡോറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കന്‍ ടീമില്‍ ഒട്ടേറെ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്മാരുള്ളതിനാല്‍ കുല്‍ദീപ് യാദവും വാഷിങ്ടന്‍ സുന്ദറും ടീമില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ബോളിങ്ങില്‍ ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സെയ്നി എന്നിവര്‍ മികവു കാട്ടിയ സാഹചര്യത്തില്‍ സ്ഥാനത്തിന് ഇളക്കം തട്ടാനിടയില്ല. അതേസമയം, രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ പഴയ മികവ് വീണ്ടെടുക്കാനാകാതെ പോയ ജസപ്രീത് ബുമ്രയുടെ പ്രകടനം പുണെയില്‍ ശ്രദ്ധയോടെ വീക്ഷിക്കപ്പെടും. താളം കണ്ടെത്താന്‍ പാടുപെട്ട ഓപ്പണര്‍ ശിഖര്‍ ധവാന്റെ കാര്യവും അങ്ങനെതന്നെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category