1 GBP = 92.40 INR                       

BREAKING NEWS

രാജപദവി ഒഴിയുമ്പോഴും ഹാരിയെയും മേഗനെയും കാത്തിരിക്കുന്നത് ശതകോടികള്‍; ലോകത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളാവാന്‍ ഒരുങ്ങി രാജകുമാരനും ഭാര്യയും രംഗത്തെത്തുമ്പോള്‍ ഒഴുകി എത്തുക കോടികള്‍

Britishmalayali
kz´wteJI³

ഹാരി രാജകുമാരനും പത്നി മേഗന്‍ മാര്‍കിളും പരമ്പരാഗതമായി കിട്ടിയ രാജപദവികള്‍ വേണ്ടെന്ന് വച്ച് തികച്ചും സാധാരണക്കാരായി ജീവിക്കാന്‍ ഒരുങ്ങുന്നുവെന്നത് വന്‍ വാര്‍ത്തയായിരിക്കുകയാണല്ലോ. എന്നാല്‍ ഇത്തരത്തില്‍ രാജപദവി ഒഴിയുമ്പോഴും ഇരുവരെയും കാത്തിരിക്കുന്നത് ശതകോടികളാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളാവാന്‍ രാജകുമാരനും ഭാര്യയും രംഗത്തെത്തുമ്പോള്‍ ഒഴുകി എത്തുക കോടികളാണ്. ലോകത്തെ ഏറ്റവും സമ്പത്തുള്ള സെലിബ്രിറ്റി ദമ്പതികളാവാനാണ് ഇരുവരും തയ്യാറെടുക്കുന്നതെന്നാണ് ഇന്നലെ പിആര്‍ എക്സ്പര്‍ട്ടുകള്‍ പ്രവചിച്ചിരിക്കുന്നത്.

സ്വന്തം കാലില്‍ നില്‍ക്കാനായി നിരവധി ഉല്‍പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കാനും ഇരുവരും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ സൂപ്പര്‍ സ്റ്റാറുകളെന്ന നിലയില്‍ ഇരുവര്‍ക്കും ഒരു ഇവന്റില്‍ പങ്കെടുത്താല്‍ ആറ് അല്ലെങ്കില്‍ ഏഴക്ക സംഖ്യ ഫീസായി വാങ്ങാനാവും. ഗൂഗിള്‍ അല്ലെങ്കില്‍ ആപ്പിള്‍ പോലുള്ള ഒരു ആഗോള ഭീമന്റെ അംബാസിഡര്‍മാരാകുന്നതിലൂടെ ഇവര്‍ക്ക് വര്‍ഷം തോറും മില്യണ്‍ കണക്കിന് പൗണ്ട് നേടാനാവുമെന്നാണ് വിദഗ്ധര്‍ പ്രവചിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഇവര്‍ക്ക് വര്‍ഷത്തില്‍ 100 മില്യണ്‍ പൗണ്ടെങ്കിലും നേടാനാവുമെന്നും ഒരു ദശാബ്ദം കൊണ്ട്  760 മില്യണ്‍ പൗണ്ട് നേടാനാവുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്.

ഹാരിയുടെ രാജകീയ പാരമ്പര്യത്തിന്റെ കുലീനതയും ഒരു ഹോളിവുഡ് അഭിനേത്രിയെന്ന മേഗന്റെ താരപ്പൊലിമയും ഒന്നിച്ച് ചേരുന്നതോടെ ഈ ദമ്പതികള്‍ക്ക് വന്‍ തുക സമ്പാദിക്കാനാവുമെന്നാണ് പ്രവചിക്കപ്പെടുന്നത്. വ്യക്തിപരമായും ദമ്പതികളെന്ന നിലയിലും ഇവര്‍ക്ക് പണം സമ്പാദിക്കുന്നതിന് പരിധികളില്ലെന്നാണ്  ന്യൂയോര്‍ക്കിലെ പിആര്‍ സ്ഥാപനമായ 5 ഡബ്ല്യൂ പബ്ലിക്ക് റിലേഷന്‍സിലെ റോന്‍ ടോറോസിയാന്‍ പറയുന്നത്.ഇവന്റുകളിലെ സാന്നിധ്യം കൊണ്ടും ബ്രാന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പുകള്‍ കൊണ്ടും മറ്റ് പലവിധ വഴികളിലൂടെയും ഇവര്‍ക്ക്  എട്ട് അല്ലെങ്കില്‍ ഒമ്പതക്ക സംഖ്യ സമ്പാദിക്കാനാവുമെന്നാണ് റോണ്‍ പ്രവചിക്കുന്നത്.

100 ല്‍ അധികം ഉല്‍പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കാനൊരുങ്ങി മേഗനും ഹാരിയും
സ്വന്തം കാലില്‍ നില്‍ക്കാനായി സ്വന്തം ബ്രാന്‍ഡില്‍ നൂറില്‍ അധികം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ മേഗനും ഹാരിയും ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പെന്‍സിലുകള്‍, സോക്സുകള്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങളാണിവര്‍ പുറത്തിറക്കാന്‍ പോകുന്നത്. സാമ്പത്തികമായി സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യം വച്ച് ഇരുവരും ചേര്‍ന്ന് ഈ ആഴ്ച Sussexroyal.com എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്തിരുന്നു.

തങ്ങളുടെ പേരും എംബ്ലവും ഉപയോഗിച്ച് കൊണ്ട് വിവിധ ഉല്‍പന്നങ്ങള്‍ ലോകമാകമാനം പുറത്തിറക്കാനായി ഇരുവരും കഴിഞ്ഞ ജൂണില്‍ ട്രേഡ് മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. പുതിയ സസെക്സ് പ്രൊഡക്ടുകളിലൂടെ ഇരുവര്‍ക്കും 400 മില്യണ്‍ പൗണ്ട് സമ്പാദിക്കാനാവുമെന്നാണ് റീട്ടെയില്‍ എക്സ്പര്‍ട്ടായ ആന്‍ഡി ബാര്‍ അഭിപ്രായപ്പെടുന്നത്. ചൈന, അമേരിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യ, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഹാരിയും മേഗനും തങ്ങളുടെ ബ്രാന്‍ഡിലുളള ഉല്‍പന്നങ്ങള്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category