1 GBP = 92.80 INR                       

BREAKING NEWS

മകളുടെ വിവാഹത്തിന് സദ്യ കൊടുക്കാനെന്ന പേരില്‍ പിരിവെടുത്തത് അമ്മയെ പോലെ കരുതി സ്നേഹിച്ച സ്ത്രീ; അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ആ സ്ത്രീ വിവാഹ മണ്ഡപത്തില്‍ നിന്നു പ്രശസ്തരടക്കം പലരില്‍ നിന്നും പണം പിരിച്ചു: അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇത് ആ സ്ത്രീയുടെ സ്ഥിരം കലാപരിപാടിയെന്നും: നടി മഹാലക്ഷ്മിയുടെ വിവാഹത്തിന് വീട്ടുകാര്‍ അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണം പിരിച്ചെന്ന വെളിപ്പെടുത്തലുമായി നടിയുടെ അച്ഛന്‍: പത്മശ്രീയ്ക്ക് വരെ നോമിനേഷന്‍ നല്‍കിയ ആ സ്ത്രീ ആരെന്ന് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

നടി മഹാലക്ഷ്മിയുടെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ പോലും അറിയാതെ പ്രശസ്തയായ ഒരു സ്ത്രീ പണ പിരിവ് നടത്തി എന്ന ആരോപണവുമായി നടിയുടെ അച്ഛന്‍ രംഗത്തെത്തി. അറിയപ്പെടുന്ന നര്‍ത്തകിയും തന്റെ കുടുംവുമായി 35 വര്‍ഷത്തെ അടുപ്പവുമുള്ള സ്ത്രീയാണ് പണപ്പിരിവ് നടത്തിയതെന്നാണ് മഹാലക്ഷ്മിയുടെ പിതാവും മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ സര്‍വ്വേശ്വരന്‍ പറയുന്നത്. വിവാഹത്തിനെത്തിയ പ്രശസ്തരടക്കം പലരില്‍ നിന്നും ഈ സ്ത്രീയാണ് വിവാഹ സദ്യ നടത്തുന്നതെന്നും സദ്യ നടത്താനെന്ന പേരില്‍ പണപ്പിരിവ് നടത്തിയതായുമാണ് നടിയുടെ അച്ഛന്‍ പറയുന്നത്. എന്നാല്‍ സ്വപ്നത്തില്‍ പോലും ഇത്തരം ഒരു കാര്യം വിചാരിച്ചിട്ടില്ലെന്നും സദ്യയുടെ പണം മുഴുവനും താന്‍ വിവാഹത്തിന് മുന്നേ തന്നെ കൊടുത്തു തീര്‍ത്തിരുന്നതായും സര്‍വേശ്വരന്‍ പറയുന്നു.

മകളുടെ വിവാഹത്തിന് ആരില്‍ നിന്നും സംഭാവന വാങ്ങിയിരുന്നില്ല. സംഭാവന സ്വീകരിക്കില്ലെന്ന വിവരം വിവാഹ ക്ഷണക്കത്തില്‍ രേഖപ്പെടുത്തിയിരുന്നതായും നടിയുടെ അച്ഛന്‍ ഫേസ്ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തി. മനസ്സറിവില്ലാതെയാണ് ഇത്തരം ഒരു അപമാനം തങ്ങളുടെ കുടുംബത്തിലേക്ക് വന്നത്. ഇത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും നടിയുടെ അച്ഛന്‍ പറഞ്ഞു. വിവാഹ ദിവസം വേദിയില്‍ നിന്നാണ് ആ സ്ത്രീ പണപ്പിരിവ് നടത്തിയത്. തന്റെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന പ്രശസ്തയായ ആ സ്ത്രീ സദ്യ ചെയ്തത് താനാണെന്ന പേരിലാണ് മണ്ഡപത്തില്‍ നിന്നും പണം പിരിച്ചത്. എന്നാല്‍ അവിടെ അങ്ങിനെ ഒരു പിരിവ് നടക്കുന്ന വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കല്ല്യാണം കഴിഞ്ഞ് തങ്ങളുടെ ഡാന്‍സ് സ്‌കൂളിലെ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞാണ് ഈ വിവരം അറിയുന്നത്.

പണപ്പിരിവിനെ കുറിച്ച് തിരക്കിയപ്പോള്‍ ഈ പേരില്‍ അവര്‍ ഒരുപാട് പേരുടെ കയ്യില്‍ നിന്നും പണം പിരിച്ചതായി അറിയാന്‍ കഴിഞ്ഞെന്നും നടിയുടെ അച്ഛന്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ എത്ര രൂപ അവര്‍ പിരിച്ചെന്ന് അറിവില്ല. എന്നാലും ഒരു വലിയ തുക അവര്‍ പിരിച്ചതായാണ് മനസ്സിലാക്കുന്നത്. പിരിച്ച പണം മുഴുവനും തിരികെ നല്‍കി ഇവര്‍ മാപ്പു പറയണമെന്നാണ് സര്‍വേശ്വരന്റെ ആവശ്യം. മഹാലക്ഷ്മിയുടെ കഴുത്തില്‍ കിടന്ന രണ്ട് മാലയുടെ എണ്ണം കുറച്ചിരുന്നെങ്കില്‍ സദ്യ നടത്താമായിരുന്നില്ലേ എന്ന് പലരും ചോദിച്ചതായും നടിയുടെ അച്ഛന്‍ പറയുന്നു. തങ്ങളുടെ കുടുംബത്തിന് വലിയ അപമാനമാണ് ഇവര്‍ വരുത്തി വെച്ചതെന്നും സര്‍വേശ്വരന്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ ഇതുവരെ നിയമപരമായി നീങ്ങിയിട്ടില്ല. അത് അവരെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാകാമെന്ന് കരുതിയിട്ടണ്. എന്നാല്‍ അവര്‍ ഫോണ്‍ എടുക്കുന്നില്ല. ഇനി നിയമത്തിന്റെ വഴിയേ നീങ്ങുമെന്നും സര്‍വേശ്വരന്‍ പറയുന്നു. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ പിരിവുകള്‍ നടത്തിയിട്ടുള്ളതായാണ് താന്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും സര്‍വേശ്വരന്‍ പറഞ്ഞു. ഒപ്പം പ്രവര്‍ത്തിച്ച ഒരാള്‍ മരിച്ചപ്പോള്‍ അയാളുടെ വീിട്ടില്‍ എത്തിയവരില്‍ നിന്നും പിരിവ് നടത്തി. ഈ സ്ത്രീ ഇപ്പോള്‍ പത്മശ്രീയ്ക്ക് വേണ്ടി നോമിനേഷന്‍ നല്‍കിയതായും സര്‍വേശ്വരന്‍ വെളിപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category