1 GBP = 92.00 INR                       

BREAKING NEWS

പരമ്പര സ്വന്തമാക്കിയെങ്കിലും സഞ്ജുവിന്റെ രണ്ടാം വരവ് അത്ര ഗംഭീരമായില്ലെന്ന നിരാശയില്‍ ആരാധകര്‍; 78 റണ്‍സിന് ലങ്കയെ തകര്‍ത്ത ഇന്ത്യ നേടിയത് രാജ്യാന്തര ട്വന്റി20യില്‍ ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡും; ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തുകാട്ടി ഷാര്‍ദുല്‍ താക്കൂര്‍ കളിയിലെ കേമനായി

Britishmalayali
kz´wteJI³

പുണെ: ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജഴ്സില്‍ കളിക്കളത്തിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ക്രീസില്‍ തിളങ്ങാന്‍ കഴിയാത്തത് ആരാധകരെ കണ്ണീരിലാഴ്ത്തി. ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ച് മടങ്ങിവരവ് സഞ്ജു ഉഷാറാക്കിയെങ്കിലും വിധിയുടെ വിളയാട്ടം പിന്നീടായിരുന്നു. രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജുവിന് ഗാലറിയിലേക്ക് മടങ്ങേണ്ടി വന്നു. ഇതോടെ ആരാധകരും നിരാശയിലായി. എന്നാല്‍, 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിന് 201 റണ്‍സ് എടുത്ത ടീം ഇന്ത്യ ബൗളിംഗില്‍ ലങ്കയെ പിടിച്ചു കെട്ടുകയായിരുന്നു. 78 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കുകയായിരുന്നു.

ട്വന്റി20യില്‍ റണ്‍ അടിസ്ഥാനത്തില്‍ ശ്രീലങ്കയുടെ ഏറ്റവും വലിയ ആറാമത്തെ തോല്‍വിയാണിത്. ആദ്യ അഞ്ചു തോല്‍വികളില്‍ രണ്ടെണ്ണവും ഇന്ത്യയുടെ വകതന്നെ. രാജ്യാന്തര ട്വന്റി20യില്‍ ഒരു ടീമിനെതിരെ മറ്റൊരു ടീം നേടുന്ന കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡും ഇനി ഇന്ത്യയ്ക്കാണ്. ഇതുവരെ ശ്രീലങ്കയ്‌ക്കെതിരെ 19 മത്സരങ്ങളില്‍ മുഖാമുഖമെത്തിയതില്‍ 13ാം ജയമാണ് ഇന്ത്യ കുറിച്ചത്. പാക്കിസ്ഥാന്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരെയും ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെതിരെയും 13 ജയം നേടിയിട്ടുണ്ടെങ്കിലും അതെല്ലാം 21 മത്സരങ്ങളില്‍നിന്നാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (36 പന്തില്‍ 52), കെ.എല്‍. രാഹുല്‍ (36 പന്തില്‍ 54) എന്നിവരുടെ അര്‍ധസെഞ്ചുറികളും ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 97 റണ്‍സ് കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ ഇന്നിങ്സിന് ഇന്ധനമായത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും (18 പന്തില്‍ പുറത്താകാതെ 31), ഷാര്‍ദൂല്‍ താക്കൂറും (8 പന്തില്‍ പുറത്താകാതെ 22) ചേര്‍ന്നു നടത്തിയ ബാറ്റിങ് വിസ്ഫോടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ (രണ്ട് പന്തില്‍ നാല്), വിരാട് കോലി (17 പന്തില്‍ 26), വാഷിങ്ടന്‍ സുന്ദര്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നല്‍കിയത്. ഇരുവരും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തത് 97 റണ്‍സ്. അര്‍ധസെഞ്ചുറിക്കു പിന്നാലെ ധവാനെ ലക്ഷന്‍ സന്ദാകന്‍ പുറത്താക്കിയതോടെ രണ്ടാമനായി സഞ്ജു എത്തി. ആദ്യ പന്തു സിക്സ് പറത്തി തുടങ്ങിയ സഞ്ജു രണ്ടാം പന്തില്‍ തന്നെ എല്‍ബി ആയി പുറത്തുപോയി. വനിന്തു ഹസരങ്കയാണ് സഞ്ജുവിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ രാഹുലും ശ്രേയസ് അയ്യരും പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. പിന്നീടു വിക്കറ്റിനു പിന്നില്‍ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി.

മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് വിരാട് കോലി റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കോലി റണ്ണൗട്ടായി പുറത്തുപോയി. വാഷിങ്ടന്‍ സുന്ദര്‍ പൂജ്യത്തിന് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഷാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് സിക്സും ഒരു ഫോറുമുള്‍പ്പെടെ 8 പന്തില്‍ 22 റണ്‍സെടുത്തു നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സന്ദാകന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, വനിന്തു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബാറ്റുകൊണ്ടും ബോളുകൊണ്ടും കരുത്തുകാട്ടിയ ഷാര്‍ദുല്‍ താക്കൂറാണ് കളിയിലെ കേമന്‍. നവ്ദീപ് സെയ്നി പരമ്പരയുടെ താരമായി. ട്വന്റി20യില്‍ തന്റെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റണ്‍സാണ് ധനഞ്ജയയുടെ സമ്പാദ്യം. ധനഞ്ജയയ്ക്കു പുറമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത് ഒരാള്‍ മാത്രം. 20 പന്തില്‍ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസ്. അഞ്ചാം വിക്കറ്റില്‍ വെറും 37 പന്തില്‍നിന്ന് മാത്യൂസ് ധനഞ്ജയ സഖ്യം അടിച്ചുകൂട്ടിയ 68 റണ്‍സാണ് ശ്രീലങ്കയുടെ തോല്‍വിഭാരം ഇത്രയെങ്കിലും കുറച്ചത്.

ധനുഷ്‌ക ഗുണതിലക (ഒന്ന്), ആവിഷ്‌ക ഫെര്‍ണാണ്ടോ (ഒന്‍പത്), കുശാല്‍ പെരേര (10 പന്തില്‍ ഏഴ്), ഒഷാഡ ഫെര്‍ണാണ്ടോ (അഞ്ച് പന്തില്‍ രണ്ട്), ദസൂണ്‍ ഷാനക (ഒന്‍പതു പന്തില്‍ 9), വാനിന്ദു ഹസരംഗ (0), ലക്ഷണ്‍ സന്ദാകന്‍ (ഒന്ന്), ക്യാപ്റ്റന്‍ ലസിത് മലിംഗ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം. ലഹിരു കുമാര ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്നി 3.5 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു ലങ്കന്‍ താരങ്ങള്‍ റണ്ണൗട്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category