kz´wteJI³
രാജകുടുംബത്തില്‍ നിന്നും രാജ്ഞിയോട് പോലും പറയാതെ പുറത്ത് പോകാനുള്ള ഹാരി രാജകുമാരന്റെയും പത്നി മേഗന്റെയും നെറി കെട്ട തീരുമാനം കാരണം ബ്രിട്ടീഷ് ജനതയില്‍ ഭൂരിഭാഗം പേരും ഈ ദമ്പതികള്ക്കെതിരായിത്തീര്ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും സര്‍വേഫലങ്ങളും വെളിപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നലെ വരെ തലയിലേറ്റി നടന്ന ബ്രിട്ടീഷുകാര്‍ ഒരു സുപ്രഭാതത്തില്‍ ഇരുവരെയും തള്ളിപ്പറഞ്ഞിരിക്കുകയാണ്. രണ്ട് പേരുടെയും രാജപദവികളും രാജശമ്പളവും പിന്‍വലിക്കാന്‍ മുറവിളി കൂട്ടി രംഗത്തെത്തുന്നവരുടെ എണ്ണം നാള്‍ക്ക് നാള് വര്‍ധിച്ച് വരുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തന്റെ കൊച്ചുമോനായ ഹാരിയെ കൊണ്ട് എലിസബത്ത് രാജ്ഞി കടുത്ത ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
രാജകുടുംബത്തെ ഉപേക്ഷിച്ച നോര്‍ത്ത് അമേരിക്കയിലേക്ക് പോകാനൊരുങ്ങുന്ന ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള യാതൊരു ആനുകൂല്യങ്ങളും മേല്‍ അനുവദിക്കരുതെന്നാണ് ഡെയിലി മെയില്‍ നടത്തിയ ഒരു പോളില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവരെ വിന്‍ഡ്സര്‍ കോട്ടേജില്‍ നിന്നും പുറത്താക്കണമെന്നും ഇതു പുതുക്കിപ്പണിയുന്നതിന് പൊതുഖജനാവില്‍ നിന്നും അനുവദിച്ചിരുന്ന 2.4 മില്യണ്‍ പൗണ്ട് ഇവരില്‍ നിന്നും തിരിച്ച് വാങ്ങണമെന്നും ഈ പോളില്‍ പങ്കെടുത്ത മിക്കവരും ആവശ്യപ്പെടുന്നു.
ദമ്പതികളുടെ ഇത്തരത്തിലുള്ള നെറികെട്ട നീക്കങ്ങള്‍ക്ക് പുറകില്‍ മേഗനാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഹാരിയെ കുറ്റപ്പെടുത്തുന്നവര്‍ വെറും നാല് ശതമാനം മാത്രമേയുള്ളൂ. ഹാരി നേരിടാനിരിക്കുന്ന പ്രതിസന്ധികളുടെ തുടക്കം മാത്രമാണിതെന്നും തന്റെ മകന് കൂടുതല്‍ അപകടത്തിലേക്കാണ് മേഗന് മൂലം നീങ്ങാന്‍ പോകുന്നതെന്ന ആശങ്ക ചാള്‍സ് രാജകുമാരനെ വേട്ടയാടാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.തങ്ങള്‍ രാജകുടുംബത്തില്‍ നിന്നും വിട്ട് പോവുകയാണെന്ന ബുധനാഴ്ചത്ത പ്രസ്താവനക്ക് ഇരുവരും നല്ല വില കൊടുക്കേണ്ടി വരുമെന്നാണ് ഡെയിലി മെയില്‍ നടത്തിയ പോളില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.
.jpg)
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മേഗന്റെ പബ്ലിക്ക് റേറ്റിംഗ് മൈനസ് രണ്ട് ശതമാനമായി ഇടിഞ്ഞു താണിട്ടുണ്ട്. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പത്തെ റേറ്റിംഗില്‍ നിന്നും 22 പോയിന്റാണ് ഇടിഞ്ഞിരിക്കുന്നത്. തുടക്കത്തില്‍ രാജകുടുംബത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട അംഗമായി മേഗനെ ജനം വാഴ്ത്തിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും ജനകീയനായ രാജകുമാരനായി ഹാരിയെ വാഴ്ത്തിയിട്ടും അധികം കാലമായിരുന്നില്ല. നിലവില്‍ ഹാരിയുടെ റേറ്റിംഗ് 20 പോയിന്റുകളില്‍ നിന്നും വെറും അഞ്ച് പോയിന്റായാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. ജനപ്രീതിയുടെ കാര്യത്തില്‍ കഠിനാധ്വാനിയായ തന്റെ അമ്മായിയായ ആന്‍ രാജകുമാരിയെ വരെ ഹാരി മറി കടന്ന കാലമുണ്ടായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam