1 GBP = 92.50 INR                       

BREAKING NEWS

ഏറ്റവും വിലയേറിയ പാസ്‌പോര്‍ട്ട് അമേരിക്കയിലേയും ബ്രിട്ടനിലേയുമല്ല; ജപ്പാന്റെയും സിംഗപ്പൂരിന്റെയും കൊറിയയുടെയും; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ അംഗീകാരം 84-ാം റാങ്കില്‍: ഓരേ പാസ്‌പോര്‍ട്ടും വ്യക്തിയുടെ മാന്യത തീര്‍ക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ജപ്പാന്റെ പാസ്പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി തെരഞ്ഞെടുത്തു. ഹെന്‍ലെ പാസ്പോര്‍ട്ട് ഇന്‍ഡെക്സിന്റെ റാങ്കിംഗിലാണ് ജപ്പാന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരു പാസ്പോര്‍ട്ടുപയോഗിച്ച് എത്ര മാത്രം രാജ്യങ്ങളില്‍ വിസയില്ലാതെ പോകാന്‍ സാധിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച റാങ്കിംഗ് നിര്‍വഹിച്ചിരിക്കുന്നത്. അതായത് ജപ്പാനിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാനാവുമെന്നതിനാലാണ് ഇതിനെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട് രണ്ടാം സ്ഥാനവും സൗത്ത് കൊറിയയുടെയും ജര്‍മനിയുടെയും പാസ്പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനവുമാണ് കൈവരിച്ചിരിക്കുന്നത്. ഏറ്റവും ശക്തി കുറഞ്ഞ പാസ്പോര്‍ട്ടെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാന്‍ പാസ്പോര്‍ട്ടിനാണ്. ഈ പാസ്പോര്‍ട്ടിന്റെ ബലത്തില്‍ വിസയില്ലാതെ വെറും 26 രാജ്യങ്ങളില്‍ മാത്രമേ പോകാനാവൂ.രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 190 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാനാവും. മൂന്നാം സ്ഥാനത്തുള്ള സൗത്ത് കൊറിയ, ജര്‍മനി എന്നിവയുടെ പാസ്പോര്‍ട്ടുകളുപയോഗിച്ച് 189 രാജ്യങ്ങളിലാണ് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്നത്.

ഈ ഇന്‍ഡെക്സ് പ്രകാരമുള്ള റാങ്കിംഗില്‍ യുഎസിന്റെയും യുകെയുടെയും പാസ്പോര്‍ട്ടുകളുടെ റാങ്കുകള്‍ ഇടിഞ്ഞ് താഴുകയാണ് ചെയ്തിരിക്കുന്നത്. അതായത് ഇക്കാര്യത്തില്‍ ബെല്‍ജിയം, ഗ്രീസ്, നോര്‍വേ എന്നിവയ്ക്കൊപ്പം എട്ടാം സ്ഥാനമാണ് യുകെയുടെയും യുഎസിന്റെയും പാസ്പോര്‍ട്ടുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഈ അഞ്ച് രാജ്യങ്ങളിലെയും പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 184 രാജ്യങ്ങളിലാണ് സഞ്ചരിക്കാനാവുന്നത്.2015ല്‍ ഈ ഇന്‍ഡെക്സില്‍ യുഎസും യുകെയുമായിരുന്നു ഏറ്റവും മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ രണ്ട് ശക്തികളും ആറാം സ്ഥാനത്തേക്ക് ഇടിയുകയും ഈ വര്‍ഷം അത് എട്ടാം സ്ഥാനമായിത്തീരുകയുമാണുണ്ടായിരിക്കുന്നത്.

ഇക്കാര്യത്തില്‍ ആദ്യത്തെ പത്തില്‍ സ്ഥാനം പിടിച്ച ഫിന്‍ലാന്‍ഡും ഇറ്റലിയും നാലാം സ്ഥാനത്താണുള്ളത്. ഇവയുടെ പാസ്പോര്‍ട്ടുപയോഗിച്ച് 187 രാജ്യങ്ങളില്‍ സഞ്ചരിക്കാനാവും. ആറാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെയും സ്വീഡന്റെയും പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 186 രാജ്യങ്ങളില്‍ സഞ്ചരിക്കാനാവും. ഓസ്ട്രിയ, അയര്‍ലണ്ട്, നെതര്‍ലന്‍ഡ്സ്, പോര്‍ട്ടുഗല്‍, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ ഏഴാം സ്ഥാനത്താണുള്ളത്. ഓസ്ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്ക്, മാള്‍ട്ട, ന്യൂസിലാന്‍ഡ്, എന്നിവയും ടോപ് ടെണ്ണില്‍ ഉള്‍പ്പെടുന്നു.  ഒമ്പതാം സ്ഥാനത്തുള്ള ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 183 രാജ്യങ്ങളിലാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്.

പത്താം സ്ഥാനത്തുള്ള ഹംഗറി, ലിത്വാനിയ, സ്ലൊവാക്യ എന്നിവയുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് 181 രാജ്യങ്ങളിലാണ് വിസയില്ലാതെ സഞ്ചരിക്കാനാവുന്നത്. പാസ്പോര്‍ട്ടിന് ശക്തി ക്രമത്തില്‍ സ്ഥിരമായി വര്‍ധിക്കുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ യുഎഇ 47 സ്ഥാനങ്ങളാണ് കയറിയിരിക്കുന്നത്. നിലവില്‍ പാസ്പോര്‍ട്ടിന്റെ ശക്തിയുടെ കാര്യത്തില്‍ 18-ാം സ്ഥാനത്തുള്ള യുഎഇയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 171 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഏറ്റവും പുറകിലുള്ള മൂന്നു രാജ്യങ്ങളില്‍ അഫ്ഗാന് പുറമെ ഇറാഖ്, സിറിയ, എന്നിവയും ഉള്‍പ്പെടുന്നു. ഇവയുടെ സ്‌കോര്‍ യഥാക്രമം 28ഉം 29ഉം ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category