1 GBP = 92.50 INR                       

BREAKING NEWS

മലയാളികള്‍ ബോറിസിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്തത് വെറുതെയായില്ല; കൂടുതല്‍ കുട്ടികള്‍ക്ക് ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാന്‍ അവസരം ഒരുങ്ങുന്നു; കെന്റിലും റഗ്ബിയിലും അടുത്ത വര്‍ഷം ആണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ലഭിക്കും; ബിര്‍മിങ്ഹാമില്‍ പുതിയ സ്‌കൂളുകള്‍ ഈ വര്‍ഷം തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: തിരഞ്ഞെടുപ്പ് സമയത്തു ബോറിസ് ജോണ്‍സണും പാര്‍ട്ടിയും നല്‍കിയ വാക്ക് പാലിക്കപ്പെടുന്നു എന്ന തോന്നലില്‍ കെന്റിലും റഗ്ബിയിലും ബിര്‍മിങ്ഹാമിലും ഒക്കെ പുതിയ ഗ്രാമര്‍ സ്‌കൂള്‍ ക്ലാസുകളിലേക്കു നൂറുകണക്കിന് കുട്ടികള്‍ക്ക് പഠനവസരം ഒരുങ്ങുന്നു. റഗ്ബിയിലും കെന്റിലും അടുത്ത വര്‍ഷമാണ് അവസരം എങ്കില്‍ ബര്‍മിങ്ഹാമില്‍ ഈ വര്‍ഷം തന്നെ പുതിയ ക്ലാസുകളിലേക്കു അപേക്ഷിക്കാനാകും. റഗ്ബിയിലും കെന്റിലെ സ്‌കൂളിലും പഠനവസരം ഒരുങ്ങുന്നത് ആണ്‍കുട്ടികള്‍ക്ക് ആണെന്ന പ്രത്യേകതയും ഉണ്ട്.

സാധാരണ സ്‌കൂളിനെ അപേക്ഷിച്ചു ഗ്രാമര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചിലവേറിയതു ആയതിനാല്‍ കൗണ്‍സിലുകള്‍ നല്‍കുന്ന ഫണ്ടിങ് ആശ്രയിച്ചാണ് ഇത്തരം സ്‌കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം ഉള്ള കൗണ്‍സിലുകളില്‍ ഗ്രാമര്‍ സ്‌കൂള്‍ ഫണ്ടിങ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അധ്യാപക - വിദ്യാര്‍ത്ഥി ആനുപാതം അടക്കം നിരവധി കാര്യങ്ങളില്‍ സ്റ്റേറ്റ് സ്‌കൂളുമായി വന്‍ അന്തരമാണ് ഗ്രാമര്‍ സ്‌കൂളുകള്‍ പുലര്‍ത്തുന്നത്.

മികച്ച പഠന നിലവാരവും ഉയര്‍ന്ന അച്ചടക്ക ബോധവുമാണ് ഗ്രാമര്‍ സ്‌കൂളുകളിലേക്ക് മലയാളി സമൂഹത്തെ ആശ്രയിക്കുന്നത്. ഇപ്പോള്‍ മിക്ക ഗ്രാമര്‍ സ്‌കൂളുകളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നു വരികയാണ്. ആഫ്രിക്കന്‍, ചൈനീസ്, ഫിലിപ്പീന്‍സ് വിദ്യാര്‍ത്ഥികളും ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തില്‍ ഉള്ളവരാണ്. ഭാവിയിലേക്കുള്ള നേതാക്കളെ സൃഷ്ടിക്കുകയാണ് ഗ്രാമര്‍ സ്‌കൂളുകളുടെ ജോലി എന്ന വിശേഷണം പോലും യുകെയിലെ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്നുണ്ട്.

ഗ്രാമര്‍ സ്‌കൂള്‍ എന്ന ആശയത്തോടു തന്നെ ലേബര്‍ പാര്‍ട്ടിക്ക് വിമുഖത ഉള്ളതിനാല്‍ അവരുടെ തെരഞ്ഞെടുപ്പ് പത്രിക കാര്യമായി ഇതില്‍ ഊന്നല്‍ നല്‍കിയിരുന്നില്ല കൂടാതെ, ഈറ്റണ്‍, ഹാരോ എന്നിവിടങ്ങളിലെ പ്രശസ്തമായ ഗ്രാമര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചു. രണ്ടിടത്തും കണ്‍സര്‍വേറ്റീവുകള്‍ക്കു സ്വാധീനം ഉള്ള സ്ഥലങ്ങള്‍ കൂടിയാണ്. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഗ്രാമര്‍ സ്‌കൂള്‍ ഫണ്ടിങ്ങിനു കാര്യമായ ശ്രദ്ധ നല്‍കും എന്ന് വ്യക്തമാക്കിയിരുന്നു.

പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങും എന്ന ഉറപ്പു നല്‍കിയാണ് ടോറി നേതാക്കള്‍ വിവിധ ഇടങ്ങളില്‍ പ്രസംഗിച്ചതും. ഇപ്പോള്‍ യുകെയില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രാമര്‍ സ്‌കൂളുകള്‍ ഉള്ളത്. ഈ സ്‌കൂളുകളുടെ പ്രത്യേകത തിരിച്ചറിഞ്ഞു കുടിയേറ്റ സമൂഹത്തില്‍ ഉള്ളവര്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി സ്‌കൂളിന്റെ സാമീപ്യം നോക്കി വീടുകള്‍ വാങ്ങുന്ന തിരക്കിലാണ്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് സമീപം വീടുകളുടെ വില ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

റഗ്ബി ഗ്രാമര്‍ സ്‌കൂളിന് സമീപം വീടുകളുടെ ശരാശരി വില മൂന്നര ലക്ഷം പൗണ്ടായി മാറിയിട്ടുണ്ട്. കവന്‍ട്രി, നനീട്ടന്‍, നോര്‍ത്താംപ്ടണ്‍, കേറ്ററിംഗ്, ലെസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ മലയാളി സമൂഹത്തില്‍ ഉള്ളവര്‍ റഗ്ബിയിലേക്കു താമസം മാറാന്‍ ഏക കാരണം ഗ്രാമര്‍ സ്‌കൂളിന്റെ സാമീപ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രത്യേകം സ്‌കൂളുകള്‍ ഉണ്ടെന്നതും ആകര്‍ഷക ഘടകമാണ്.

കെന്റില്‍ മൂന്നു വര്‍ഷം മുന്‍പ് പെണ്‍കുട്ടികളുടെ സ്‌കൂളില്‍ നടന്ന എക്സ്പാന്‍ഷന്‍ പ്ലാനിനു സമാനമായാണ് ഇപ്പോള്‍ ആണ്‍ കുട്ടികളുടെ സ്‌കൂളിലും പുതിയ പഠന സൗകര്യം സൃഷ്ടിക്കണത്. പുതുതായി 90 കുട്ടികള്‍ക്ക് കൂടി പഠനവസരം ലഭിക്കും. ഇതേതരത്തിലുള്ള വികസന പദ്ധതികള്‍ തന്നെയാണ് റഗ്ബിയിലും നടക്കാനിരിക്കുന്നത്. 2021 ലെ അധ്യയന വര്‍ഷം മുതല്‍ രണ്ടിടത്തും കൂടുതല്‍ കുട്ടികളുടെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം എന്ന സ്വപനം സാക്ഷാല്‍ക്കരിക്കപ്പെടും. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നതിനു സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചാല്‍ മാത്രമേ നിയമ മാറ്റം സാധിക്കൂ. എന്നാല്‍ നിലവിലെ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠനവസരം നല്‍കുന്നത് സര്‍ക്കാരിന് അധിക ബാധ്യത ഇല്ലാതെ പ്രശനം പരിഹരിക്കാന്‍ കൂടി അവസരം ഒരുക്കുകയാണ്.

പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നതിനു ബജറ്റ് വിഹിതം കൂടി ആവശ്യമാണ് എന്നതിനാല്‍ തല്‍ക്കാലം നിലവിലെ സ്‌കൂളുകളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയാകും സര്‍ക്കാര്‍ വാക്ക് പാലിക്കാന്‍ തയ്യാറാകുക. ബര്‍മിങ്ഹാം സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് സ്‌കൂളില്‍ 25 ശതമാനം അധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളും വിധമാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സെലക്ടീവ് സ്‌കൂള്‍ എക്സ്പാന്‍ഷന്‍ ഫണ്ട് എന്ന പേരില്‍ 200 മില്യണ്‍ പൗണ്ട് ആണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category