1 GBP = 102.10 INR                       

BREAKING NEWS

ആദ്യ പ്രധാനമന്ത്രിയുടെ മൂന്ന് മക്കളില്‍ ഇളയവന്‍; ഓക്‌സ്‌ ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം; പീംബോ ര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനവും; സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ മുറുകെ പിടിച്ചത് ഖാബൂസിന്റെ വികസന മന്ത്രം; മുന്‍ഗാമിയുടെ വഴിയേ രാജ്യത്തിന് പുതിയ വികസന മുഖം നല്‍കുമെന്ന് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുക്കല്‍; ഹൈതം ബിന്‍ താരിഖ് അല്‍ സൈദി ചുമതലയേല്‍ക്കുന്നത് ഏവരേയും ഞെട്ടിച്ച്; വിദേശകാര്യ വിദഗ്ധന്‍ പുതിയ ഒമാന്‍ സുല്‍ത്താനാകുമ്പോള്‍

Britishmalayali
kz´wteJI³

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിന്‍ താരിഖ് അല്‍ സൈദി ചുമതലയേല്‍ക്കുന്നത് ഏവരേയും ഞെട്ടിച്ച്. ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ മരണത്തെ തുടര്‍ന്ന് അമ്മാവന്റെ മൂത്തമകനായ അസദ് ബിന്‍ താരിഖ് അധികാര കസേരയില്‍ എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിദേശകാര്യ വിദഗ്ധനാണ് ഹൈതം. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. രാജ്യ പുരോഗതിക്ക് ഇത് രണ്ടും തുണയാകുമെന്ന വിലയിരുത്തലിലാണ് നിയമനം.

രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദിന്റെ മൂന്നു മക്കളില്‍ ആരെങ്കിലും ഒരാള്‍ ഭരണാധികാരിയാകും എന്നാണ് കരുതപ്പെട്ടിരുന്ന്. ആദ്യ മകനായ അസദ് ബിന്‍ താരിഖ് ഉപപ്രധാനമന്ത്രിയായിരുന്നു. 2017ലായിരുന്നു ഇദ്ദേഹം ഉപപ്രധാനമന്ത്രിയാത്. അതുകൊണ്ട് തന്നെ അസദിന് സാധ്യത കല്‍പ്പിച്ചു. തൈമുറിന്റെ മറ്റൊരു മകന്‍ ഷിഹാബ് റിട്ടയേഡ് നാവിക കമാന്‍ഡറാണ്. മൂന്നാമത്തെ മകനാണ് ഹൈസം. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു ഹൈതം. പ്രായക്കുറവാണ് ഹൈതത്തിന് തുണയായത്. ഒമാനെ കൂടുതല്‍ ഉയരത്തിലേക്ക് നയിക്കാന്‍ ഹൈതത്തിന് കഴിയുമെന്ന് ഏവരും വിലയിരുത്തി. ഇതാണ് തുണയായത്. ഖാബുസിന്റെ പിന്‍ഗാമിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. അവിവാഹിതനായ ഖാബൂസിന് മക്കളില്ലാത്തതായിരുന്നു ഇതിന് കാരണം.

അവ്യക്തതകള്‍ നീക്കിയാണ് നിശ്ചിത സമയത്തിനുള്ളില്‍ പുതിയ ഭരണാധികാരി അധികാരത്തിലെത്തുന്നത്. ഹൈതം ഒമാന്‍ ഭരണത്തിന് കൂടുതല്‍ ചുറുചുറക്ക് നല്‍കുമെന്നാണ് പ്രതീക്ഷ. ഒമാന്‍ കൗണ്‍സിലിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്താണ് ഹൈതം അധികാരമേറ്റത്. ഖാബൂസിന്റെ സംസ്‌കാര ചടങ്ങിന് മുമ്പ് തന്നെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. കൗണ്‍സില്‍ ഓഫ് ഒമാന്റെ അടിയന്തര യോഗം ഇന്ന് രാവിലെ ചേര്‍ന്നിരുന്നു. ഈ യോഗമാണ് ഖാബൂസിന്റെ അമ്മാവന്റെ ഇളയ മകനെ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ഖാബൂസ് കാട്ടിയ വഴിയിലൂടെ ഒമാനെ വികസനത്തിന്റെ പുതിയ തലത്തിലെത്തിക്കുമെന്ന് ഹൈതം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഖാബൂസിന്റെ സന്തതസഹചാരികളായ ബന്ധുക്കള്‍ക്കാണ് രാജാവാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. സുല്‍ത്താന്റെ പ്രതിനിധിയുമായ അസാദ് ബിന്‍ താരിഖ്, സാംസ്‌കാരിക വകുപ്പ് മന്ത്രി ഹൈതം ബിന്‍ താരിഖ്, മുന്‍ നാവിക കമാന്‍ഡറും ഉപദേശകനുമായ ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ് എന്നിവരായിരുന്നു ആദ്യപേരുകാര്‍. ഇവര്‍ മൂന്നുപേരും ഒമാന്റെ പ്രഥമ പ്രധാനമന്ത്രിമാരായ താരിഖ് അല്‍ സെയ്ദിന്റെ മക്കളായിരുന്നു. സുല്‍ത്താന്റെ പ്രതിനിധിയും ഒമാന്‍ സ്റ്റേറ്റ് സയന്റിഫിക് റിസര്‍ച്ച് കൗണ്‍സില്‍ സീനിയര്‍ ഉദ്യോഗസ്ഥനുമായ തൈമൂര്‍ ബിന്‍ അസദിനും സാധ്യത കല്‍പ്പിച്ചിരുന്നു. തൈമൂര്‍ ബിന്‍ അസദ്, അസദ് ബിന്‍ താരിഖിന്റെ മകനായിരുന്നു.

ഖാബൂസിന്റെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന ഹൈതം ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. പുതിയ സുല്‍ത്താന് ആശംസകള്‍ നേരുകയാണ്് രാജ്യം. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം മന്ത്രിസഭയിലെ തന്നെ പ്രമുഖനായിരുന്നു. മുന്‍ ഭരണാധികാരിയുടെ കുടുംബത്തില്‍ നിന്നുള്ള പുതിയ സുല്‍ത്താന്‍ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്. പുതിയ സുല്‍ത്താന്‍ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഫോറീന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടിയിട്ടുണ്ട്. പീംബോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത പഠനവും പൂര്‍ത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുണ്ട്.

അസദ് ബിന്‍ താരിഖ് സുല്‍ത്താനുകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി അസദ് എത്തുന്നത് 2017ലാണ്. രാജ കുടുംബത്തില്‍ ഖബൂസ് സുല്‍ത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഖബൂസിന് രോഗം ബാധിച്ച ശേഷം അദ്ദേഹം പങ്കെടുക്കേണ്ട പൊതു പരിപാടികളിലും എത്തിയിരുന്നത് അസദായിരുന്നു. എന്നാല്‍ സുപ്രീം കൗണ്‍സിലിന്റെ തീരുമാനം അസദിന്റെ ഇളയ സഹോദരന് അനുകൂലമായി. തന്റെ പിന്‍ഗാമിയാരാകണമെന്ന് മാര്‍ച്ച് മൂന്ന് തന്നെ രഹസ്യ കത്തില്‍ ഖാബൂസ് വ്യക്തമാക്കിയിരുന്നു. സുപ്രീം കൗണ്‍സിലിന് തീരുമാനം എടുക്കാനായില്ലെങ്കില്‍ ഇത് പരിഗണിക്കുമായിരുന്നു. ഇതുണ്ടായില്ലെന്നാണ് സൂചന.

മറ്റു അറബ് ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തമായി, മക്കളില്ലാത്തു കൊണ്ട് സുല്‍ത്താന്‍ ഖാബൂസ് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താല്‍ മരിച്ചാല്‍ കുടുംബ കൗണ്‍സില്‍ ചേര്‍ന്ന അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്. 1970ല്‍ രക്തരഹിത വിപ്ലവത്തിലൂടെയാണ് ഖാബൂസ് അധികാരത്തിലെത്തിയത്. ജൂലൈ 23നായിരുന്നു ഖാബൂസ് അധികാരമേറിയത്. രാജ്യത്തിന്റെ പേരുമാറുന്നു അധികാരമേറുമ്പോള്‍ 29 വയസ്സായിരുന്നു ഖാബൂസിന്റെ പ്രായം. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേരു മാറ്റുകയാണ് ഭരണാധികാരി എന്ന നിലയില്‍ സുല്‍ത്താന്‍ ഖാബൂസ് ആദ്യം ചെയ്തത്. ദ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നായിരുന്നു പുതിയ പേര്. വടക്കന്‍ യമനില്‍ രൂപപ്പെട്ടുവന്ന ധൊഫാര്‍ വിമതരെ (1962-1976) എങ്ങനെ നേരിടും എന്നതായിരുന്നു ഖാബൂസ് നേരിട്ട ആദ്യ വെല്ലുവിളി.

ഇറാന്‍ ഭരണാധികാരിയായ ഷാ, ജോര്‍ദാന്‍ രാജവ് ഹുസൈന്‍, ബ്രിട്ടീഷ് എയര്‍ഫോഴ്സ് എന്നിവരുടെ സഹായത്തോടെ വിമതരെ അടിച്ചൊതുക്കാന്‍ ഖാബൂസിനായി. പിന്നീട് ആധുനിക ഒമാന്‍ കെട്ടിയുയര്‍ത്തി. ഖാബൂസ് ബിന്‍ സഈദ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മില്‍ ഊര്‍ജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നല്‍കി. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഞാന്‍ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

2018-ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്‌സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടെ റോയല്‍ ബോക്‌സില്‍ നിന്നുകൊണ്ടാണ് അന്ന് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനിച്ച ഖാബൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്.

ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു. ഇന്ത്യന്‍ പ്രവാസികള്‍ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. ഒമാനിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുല്‍ത്താന്‍ ഖാബൂസ്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ വേര്‍പാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഗള്‍ഫ് മേഖയിലെ തര്‍ക്കങ്ങളില്‍ സംഘര്‍ഷങ്ങളിലും അദ്ദേഹം നിര്‍ണായക ഇടപെടല്‍ നടത്തി സമാധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. സൗദി അറേബ്യ-ഖത്തര്‍ തര്‍ക്കത്തില്‍ അദ്ദേഹം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു. നേരത്തെ അമേരിക്ക ഇറാന്‍ പ്രശ്നം ഉണ്ടായപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി.ഫാ. ടോം ഉഴുന്നലിന്റെ മോചനത്തിന് പിന്നിലും ഖാബൂസായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category