1 GBP = 92.00 INR                       

BREAKING NEWS

നെല്‍വയലുകള്‍ നിറഞ്ഞ ചെമ്മീന്‍ വാറ്റ് കേന്ദ്രം; താമസിച്ചിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍; ഈശ്വര പിള്ളയും രത്നാ ഈശ്വര പിള്ളയും ചേര്‍ന്ന് സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയത് കുവൈറ്റിലെ കാപ്പിക്കോ കമ്പനിക്ക് വേണ്ടി; ജെട്ടി തകര്‍ത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തി കെട്ടി ഉയര്‍ത്തിയത് 350 കോടിയുടെ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട്; മുടക്ക് മുതലില്‍ 200 കോടിയും ബാങ്ക് ലോണ്‍; മത്സ്യത്തൊഴിലാളികളുടെ പോരാട്ട വീര്യത്തിന് മുന്നില്‍ മുട്ടുകുത്തി മിനി മുത്തൂറ്റിന്റെ സംരഭം; കാപ്പികോ റിസോര്‍ട്ട് നഷ്ടമുണ്ടാക്കുക ബാങ്കുകള്‍ക്കും

Britishmalayali
kz´wteJI³

ചേര്‍ത്തല: കാപ്പികോ റിസോര്‍ട്ട് പൊളിച്ചാലും മുത്തൂറ്റിന് നഷ്ടമുണ്ടാകില്ല. അത്ര കരുതലോടെയാണ് നിയമ ലംഘനത്തിന് അവര്‍ ഫണ്ട് ഉണ്ടാക്കിയത്. കാപികോ കേരള റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദേശസാത്കൃത ബാങ്കുകളില്‍നിന്നും കെ.എസ്ഐ.ഡി.സി.യില്‍ നിന്നുമായി എടുത്തത് 200 കോടിയുടെ വായ്പയാണ്.

2007-ല്‍ നിര്‍മ്മാണം തുടങ്ങിയതുമുതല്‍ 2011 വരെയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ തുക ഇനി മുത്തൂറ്റ് തിരിച്ചടയ്ക്കില്ല. തൊഴിലിടങ്ങള്‍ നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലിലാണ്, കോടികളുടെ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പഞ്ചനക്ഷത്ര റിസോര്‍ട്ട് പൊളിക്കുന്നത്. ഊന്നിവല തൊഴിലാളികളായ 12 പേരും തൈക്കാട്ടുശ്ശേരി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘടനയും ജനസമ്പര്‍ക്ക സമിതിയും നല്‍കിയ ഹര്‍ജിയിലാണ് 2013 ജൂലായില്‍ ആദ്യം റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീകോടതി ഇതാണ് അംഗീകരിക്കുന്നത്.

150 കോടിയാണ് പ്രാഥമികഘട്ടത്തില്‍ മുതല്‍മുടക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 350 കോടിയും കടന്നെന്നാണു വിലയിരുത്തല്‍. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളില്‍നിന്നുള്ള വിവരം. 2012-ല്‍ ഗ്രൂപ്പ് പാണാവള്ളി പഞ്ചായത്തില്‍ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. പിന്നീട് നികുതി അടച്ചിട്ടില്ല. കേസ് കാരണമായിരുന്നു ഇത്. ബാങ്കുകളുടെ വായ്പയിലും ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സൂചന. ദിവസം നാലുലക്ഷം ലിറ്റര്‍വെള്ളമാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനു കണക്കാക്കിയിരുന്നത്.

ഇതിനായി ജപ്പാന്‍ കുടിവെള്ളപദ്ധതി വഴി വെള്ളംകിട്ടാന്‍ ശ്രമിച്ചെങ്കിലും പ്രാദേശികമായ എതിര്‍പ്പുകളെത്തുടര്‍ന്നു നടന്നില്ല. കണ്ടല്‍ക്കാടുകളടക്കം നിറഞ്ഞിരുന്ന നെടിയതുരുത്ത് മത്സ്യങ്ങളുടെ പ്രജനനത്തിനു പറ്റിയ ഇടമായിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിലൂടെ ഇതിന്റെ സാധ്യതകളെല്ലാം ഇല്ലാതായതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പൊളിക്കാന്‍ ഉത്തരവുണ്ടായ ഘട്ടത്തില്‍ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം റിസോര്‍ട്ടുടമകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, അതു പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ തള്ളി. ഇതാണ് പിന്നീട് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ചേര്‍ത്തല പാണാവള്ളിയില്‍ വേമ്പനാട് കായല്‍ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോര്‍ട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായല്‍ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. വേമ്പനാട് കായല്‍ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കര്‍ വിസ്തീര്‍ണ്ണമാണുണ്ടായിരുന്നത്. നെല്‍വയലുകളും ചെമ്മീന്‍ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാര്‍.

പലരുടെയും ഉടമസ്ഥതയില്‍ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ല്‍ ഇവര്‍ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തര്‍ദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വന്‍കിട റിസോര്‍ട്ട് നിര്‍മ്മിച്ച് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബന്യന്‍ ട്രീ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിന് കൈമാറുക എന്നതായിരുന്നു രത്നാ ഈശ്വരന്‍ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടര്‍ന്ന് നെടിയാതുരുത്തിലെ 9.5 ഏക്കര്‍ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗ്ഗം തടസ്സപ്പെട്ടു.

കായലിനടിയിലൂടെ വൈദ്യുതി കേബിള്‍ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞെങ്കിലും പിന്നീട് അവര്‍ അത് സാധ്യമാക്കി. തീരത്തുനിന്നും 50 മീറ്റര്‍ അകലം, കെട്ടിടങ്ങള്‍ തമ്മിലുള്ള അകലം 20 മീറ്റര്‍, പരമാവധി ഉയരം ഒന്‍പത് മീറ്റര്‍ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേല്‍വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി.

മത്സ്യത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായല്‍ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള കേസ് നടത്തിയത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category