1 GBP = 97.50 INR                       

BREAKING NEWS

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തവിടുപൊടിയായപ്പോള്‍ എന്തേ സഹതപിക്കാന്‍ ആരും ഇല്ലാതെ പോയത്?ആര്‍പ്പുവിളിച്ചുകൊണ്ട് ജനങ്ങള്‍ കയ്യടിച്ചത് നീതി നടക്കുന്ന ഇന്ത്യയെ ഓര്‍ത്ത് അഭിമാനിച്ചുകൊണ്ടെന്ന് ഇനിയെങ്കിലും നിയമ ലംഘകര്‍ക്ക് ഓശാന പാടാന്‍ കുത്തിയിരുന്ന നേതാക്കള്‍ തിരിച്ചറിയട്ടെ;മുത്തൂറ്റ് മുതലാളിക്കു വേണ്ടി നിയമം ലംഘിക്കാന്‍ നിവേദനത്തില്‍ ഒപ്പിട്ട തമ്പുരാക്കന്മാര്‍ക്കും ഇത് പാഠമാവട്ടെ

Britishmalayali
kz´wteJI³

രടിലെ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലം പതിച്ചപ്പോള്‍ എന്തേ ആരും ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉടമകളോടോ നിര്‍മ്മാതാക്കളോടോ സഹതാപം കാട്ടാതെ പോയത്. അത് മറ്റൊന്നും കൊണ്ടല്ല. ഈ നാട്ടില്‍ നിയമം വാഴണം എന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ എന്നതുകൊണ്ടുമാത്രമാണ്. പതിറ്റാണ്ടുകളായി കായലും തോടും സമുദ്രങ്ങള്‍ പോലും കയ്യേറി അവിടെ സ്വാധീനമുള്ളവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമായി നിര്‍മ്മിക്കുന്നു. അവര്‍ക്ക് തികയാതെ വന്നാല്‍ സര്‍ക്കാര്‍ ഭൂമി പോലും കയ്യേറ്റം നടത്തുന്നു.

ഒടുവില്‍ നിയമപോരാട്ടം നടത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരത്തിലുള്ള തലതിരഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമാനുസൃതമുള്ള അനുമതി കൊടുക്കുന്നു. അങ്ങനെ സര്‍ക്കാരിന്റെ ഭൂമി പ്രകൃതിയുടെ ഭൂമി അതിസമ്പന്നര്‍ പോക്കറ്റിലിടുന്ന ഇതുവരെയുള്ള തീവെട്ടിക്കൊള്ളയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി. അതാണ് മരടില്‍ സംഭവിച്ചത്. മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉടമകളൊക്കെ സ്വാധീനമുള്ളവരായിരുന്നു സമ്പന്നരായിരുന്നു.

ആ നിയമവിരുദ്ധനിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി കൊടുത്തത് ഈ സര്‍ക്കാരുകളുടെ ഭാഗമായ ഉദ്യോഗസ്ഥരായിരുന്നു. ആ നിയമലംഘനത്തിന് കുടപിടിച്ചത് അസിസമ്പന്നരായ ചില മുതലാളിമാരായിരുന്നു. അവര്‍ നേതാക്കമ്മാരുടെ പിന്തുണയോട് കൂടി അവസാനം വരെ പോരാടിയിട്ടും ഒരു ജഡ്ജിയുടെ നിയമത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത സീപനം അവരുടെ ദുരന്തത്തിലും തകര്‍ച്ചയിലുമെത്തി.

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ തകരുമ്പോള്‍ നിയമവാഴ്ചയെ പിന്തുണക്കുന്നവരൊക്കെ കയ്യടിക്കുന്നത് അതുകൊണ്ട് മാത്രമാണ്. ഇവിടെ ലജ്ജിക്കേണ്ടത് ഇപ്പോള്‍ ഇതിന് സാക്ഷിയാകാന്‍ ഈ നാട്ടിലില്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്.

സുപ്രീംകോടതിയുടെ അന്തിമവിധി വന്നപ്പോള്‍ ഇത് സുപ്രീംകോടതി വിധിയാണ് നടപ്പിലാക്കണം എന്ന് പറയേണ്ട ഭരണഘടനാ ബാധ്യതയുള്ള നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രതിനിധിയായ കോടിയേരി ബാലകൃഷ്ണന്‍ എന്താണ് പറഞ്ഞത്. ഈ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങി പോകേണ്ടി വരില്ലെന്നും അങ്ങനെ ഇറങ്ങി പോയാല്‍ ഞങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞ് കുത്തിയിരിക്കുകയായിരുന്നു.

സമ്പന്നര്‍ക്ക് വേദനിച്ചപ്പോള്‍ അവരുടെ വേദനയുടെ ഭാഗമാകാന്‍ കോടിയേരിക്കൊപ്പം ഓടിപോയവരില്‍ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും, ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു. മൗനം പാലിച്ച് ഇരിക്കുകയായിരുന്നു ദേശീയമാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുന്ന ഇരട്ട ചങ്കന്‍. ഇന്‍സ്റ്റന്റ് റെസ്പോണ്‍സിന്റെ പൂര്‍ണരൂപം വീഡിയായി കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category