1 GBP = 98.80INR                       

BREAKING NEWS

ജീവിതത്തിന്റെ ട്രാക്കിലേക്ക് ഇനി ടിന്റുവിന്റെ ഓട്ടം; മലയാളികളുടെ പ്രിയപ്പെട്ട ഒളിംപ്യന്‍ ടിന്റു ലൂക്ക വിവാഹിതയായി; വരന്‍ സ്പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ അനൂപ് ജോസഫ്; എടൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും; താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്ന് കായികലോകം

Britishmalayali
kz´wteJI³

കണ്ണൂര്‍: ഒളിംപ്യന്‍ വിവാഹിതയായി. സ്പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ അനൂപ് ജോസഫാണ് വരന്‍. എടൂര്‍ സെന്റ് മേരീസ് പള്ളിയിലാണ് മിന്നുകെട്ട് നടന്നത്. പല വേദികളില്‍ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു പ്രതികരിച്ചത്.

സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ പനമ്പള്ളി നഗര്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്‌സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.ടിന്റുവിനെക്കുറിച്ച് പറയുമ്പോള്‍ അനൂപിനും നൂറ് നാവ്. ട്രിപ്പിള്‍ജംപ് താരമായിരുന്ന അനൂപ് ജോസഫ് അഞ്ച് അത്ലറ്റുകളുമായി കണ്ണൂര്‍ കായികോത്സവത്തില്‍ എത്തിയിട്ടുണ്ട്.

കണ്ണൂര്‍ സ്പോര്‍ട്ട് മേളയില്‍ ഒളിംപിക് ദീപം തെളിച്ചത് ടിന്റു ലൂക്കയായിരുന്നു. ഇവിടെ കായിക പരിശീലകനായ അനൂപുമുണ്ടായിരുന്നു. ഇതോടെയണ് ഇരുവരും കണ്ടുമുട്ടിയ വാര്‍ത്ത മാധ്യനമങ്ങള്‍ ആഘോഷമാക്കുന്നത്. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. ഇരിട്ടി എടൂര്‍ സ്വദേശിയായ അനൂപ് ട്രിപ്പിള്‍ ജംപ് താരംകൂടിയാണ്. ജനുവരി നാലിന് ഇരിട്ടി തന്തോട് പള്ളിയിലാണ് മനസ്സമ്മത ചടങ്ങുകള്‍ നടന്നത്.

പി.ടി. ഉഷയുടെ ഉഷ സ്‌കൂള്‍ ഓഫ് അതലറ്റിക്‌സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോള്‍ഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്‌പോണ്‍സര്‍.800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ല്‍, ജക്കാര്‍ത്തയില്‍ വച്ച് നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്‌സ് ച്യാമ്പന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടാന്‍ ടിന്റുവിന് കഴിഞ്ഞിരുന്നു.2010 ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ 2:01.25 സെക്കന്റു കൊണ്ട് പൂര്‍ത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.

മെഡല്‍ പട്ടികയില്‍ അത്തരമൊരു ദയനീയ സാഹചര്യത്തിലാണ് ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ടിന്റു സ്വര്‍ണവും വെള്ളിയും നേടിയെടുത്തത്.  പി.ടി ഉഷാ കായിക സ്‌കൂള്‍ പഴയ പ്രൗഡിയിലേക്ക് കുതിച്ചുയരുകയും ചെയ്തു. 2008ല്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തൊന്‍പതുകാരി മത്സരിക്കാനിറങ്ങുന്നതാണ് കേരളം ഉറ്റുനോക്കിയത്.എല്ലാ പരിമിതികളെയും തരണം ചെയ്ത് ആ കരിക്കോട്ടക്കരിക്കാരി തന്റെ ആദ്യത്തെ രാജ്യാന്തര മെഡല്‍ 800 മീറ്ററില്‍ നേടിയപ്പോള്‍, രാജ്യം കണ്ടത് ഒരു പുതിയ താരത്തിന്റെ ഉദയമായിരുന്നു.

അന്നു മുതല്‍ ടിന്റു ലൂക്ക മലയാളികള്‍ക്ക് ഏറ്റവും പരിചിതരായ അത്ലിറ്റുകളിലൊരാളും മെഡല്‍ പ്രതീക്ഷയുമായി മാറുകയായിരുന്നു. പി.ടി ഉഷ സ്‌കൂളിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായി ടിന്റു വിലയിരുത്തപ്പെട്ടു. പതിമൂന്നാം വയസ്സില്‍ പി.ടി ഉഷയുടെ കൈയിലെത്തി, വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ വിലയേറിയ താരമായി മാറിയ ടിന്റു ലൂക്ക, വളരെപ്പെട്ടന്നാണ് കായികരംഗത്തിന്റെ നെറുകയിലെത്തിപ്പെട്ടത്.

ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകള്‍ ടിന്റുവിന്റെ അക്കൗണ്ടില്‍ വന്നു. 2012 ലണ്ടന്‍ ഒളിംപിക്സില്‍ സെമി ഫൈനലില്‍ ആറാമതായെത്തി ഫൈനലില്‍ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ടിന്റു ലൂക്ക എന്ന പേരിനൊപ്പം മലയാളിക്ക് ഓര്‍മയിലെത്തുന്ന പല ചിത്രങ്ങള്‍ ഇവയെല്ലാമാണ്.

ഏറ്റവുമൊടുവില്‍ ടിന്റു ജക്കാര്‍ത്തയില്‍ നടന്ന 2018ലെ ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറിയ വാര്‍ത്തയായി.പരിക്കിന്റെ പിടിയിലകപ്പെട്ട് ട്രാക്കില്‍ നിന്നും 2017ല്‍ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല. പിന്നീട് ടിന്റുവിനെ മാധ്യമങ്ങള്‍ കാണുന്നത് കായികോത്സവത്തില്‍ പ്രതിശ്രുത വരന്റെയൊപ്പം.

.2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം. 2014 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി. 2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം - സ്വപ്ന തുല്യമായിരുന്നു ലക്ഷ്യത്തിലേക്കുള്ള ടിന്റുവിന്റെ യാത്ര. മലാളികളുടെ പ്രിയ കായികതാരത്തിന് ആശംസ നേര്‍ന്നാണ് കായികപ്രേമികള്‍ രംഗത്തെത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category