1 GBP = 92.00 INR                       

BREAKING NEWS

കന്യാചര്‍മം തുന്നിപ്പിടിപ്പിക്കാന്‍ ഇംഗ്ലണ്ടിലേക്ക് ഒഴുകിയെത്തുന്നത് അനേകം യുവതികള്‍; ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദിവസവും ആവശ്യക്കാര്‍; മുസ്ലീം യുവതികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക ക്ലിനിക്ക്; ബ്രിട്ടനിലെ ഹൈമെനോപ്ലാസ്റ്റി സര്‍ജറി സൂപ്പര്‍ഹിറ്റാവുമ്പോള്‍

Britishmalayali
kz´wteJI³

തുവരെ തോന്നിയ പോലെ ജീവിച്ച് വിവാഹമടുക്കുമ്പോള്‍ മാന്യതയുടെ മൂടുപടമണിയുന്നതിനായി കന്യാ ചര്‍മം തുന്നിപ്പിടിപ്പിക്കാന്‍ അഥവാ ഹൈമെനോപ്ലാസ്റ്റി  സര്‍ജറിക്കായി ബ്രിട്ടനിലെ ക്ലിനിക്കുകളിലേക്ക് എത്തുന്ന വിവിധ രാജ്യക്കാരായ യുവതികള്‍ പെരുകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിത്യേന ഇതിനായി നിരവധി ആവശ്യക്കാരാണെത്തുന്നത്. ഇത്തരം സര്‍ജറിക്കെത്തുന്ന മുസ്ലീം യുവതികള്‍ക്ക് വേണ്ടി മാത്രം പ്രത്യേക ക്ലിനിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബ്രിട്ടനിലെ ഹൈമെനോപ്ലാസ്റ്റി സര്‍ജറി സൂപ്പര്‍ഹിറ്റായിത്തീര്‍ന്നിരിക്കുകയാണ്.

തങ്ങള്‍ കന്യകമാരാണെന്ന് വരന്‍മാരെ ധരിപ്പിക്കുന്നതിന് വേണ്ടിയാണ് യുവതികള്‍ ഇത്തരത്തില്‍ സര്‍ജറിക്ക് വിധേയരാകുന്നത്. യോനിയുടെ കവാടത്തില്‍  ഒരു നേര്‍ത്ത തൊലി തുന്നിച്ചേര്‍ക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. വിവാഹത്തിന് മുമ്പ് അവിഹിത ബന്ധം കാരണമോ അല്ലെങ്കില്‍ മറ്റ് ചില കാരണങ്ങളാലോ കന്യാ ചര്‍മം പൊട്ടിപ്പോയവരാണ് ഇത്തരം ശസ്ത്രക്രിയക്കെത്തുന്നത്. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളിലെയും ഏഷ്യയിലെയും മുസ്ലീം കുടുംബങ്ങളിലെ യുവതികളെ ഇത്തരം ശസ്ത്രക്രിയക്ക് നിര്‍ബന്ധിച്ച് ബ്രിട്ടനിലേക്ക് പറഞ്ഞയക്കുന്ന പ്രവണത വര്‍ധിച്ച് വരുകയാണിപ്പോള്‍.

കന്യാചര്‍മം പൊട്ടിപ്പോയ യുവതികള്‍ പിഴച്ചവരാണെന്ന് നിരവധി കുടുംബങ്ങളുടെ പരമ്പരാഗത , യാഥാസ്ഥിതിക വിശ്വാസം കാരണമാണ് ഇത്തരം ഓപ്പറേഷനായി യുവതികള്‍ എത്താന്‍ നിര്‍ബന്ധിതരാകുന്നത്. ലോക്കല്‍ അനസ്തെറ്റിക് നല്‍കി ഒരു മണിക്കൂര്‍ കൊണ്ട് നിര്‍വഹിക്കാവുന്ന ശസ്ത്രക്രിയയാണിത്. ഇത്തരത്തില്‍ ബ്രിട്ടനില്‍ ചുരുങ്ങിയത് 22 ക്ലിനിക്കുകളെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ മിക്കവയും ലണ്ടനിലാണുള്ളതെന്നും സണ്‍ഡേ ടൈംസ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരുന്നു. ഇതിലൊന്ന് സെന്‍ട്രല്‍ ലണ്ടനിലെ ദി ഗൈനെ സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്.

വളരെ ചെറിയ ഓപ്പറേഷനിലൂടെ പൊട്ടിപ്പോയ കന്യാ ചര്‍മം പുനസ്ഥാപിക്കാമെന്നാണീ ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നത്.നിരവധി രാജ്യങ്ങളില്‍ കന്യാ ചര്‍മ മതപരവും സാംസ്‌കാരികപരവുമായ കാരണങ്ങളാല്‍  കന്യകാത്വത്തിന്റെ ചിഹ്നമായാണ് കണക്കാക്കുന്നതെന്നും ഇതിന് വിവാഹ വേളയില്‍ നിര്‍ണായകമായ സ്വാധീനമുണ്ടെന്നും അതിനാലാണ് നിരവധി പേര്‍ ഇത്തരം സര്‍ജറിക്കെത്തുന്നതെന്നും ഈ ക്ലിനിക്ക് വിശദീകരിക്കുന്നു. ചില പ്രൈവറ്റ് ക്ലിനിക്കുകള്‍ ഇത്തരം ഓപ്പറേഷനായി 3000 പൗണ്ടാണ് ഫീസായി വാങ്ങുന്നത്.

ആകര്‍ഷകങ്ങളായ പരസ്യങ്ങളാല്‍ ഇവര്‍ കസ്റ്റമര്‍മാരെ ഇവിടേക്കെത്തിക്കുകയും ചെയ്യുന്നു. നൂറ് ശതമാനം സുരക്ഷിതത്വത്തോടെ നൂറ് ശതമാനം കന്യാചര്‍മം പുനസ്ഥാപിക്കുമെന്നും ചില ക്ലിനിക്കുകള്‍ ഉറപ്പേകുന്നു. എന്നാല്‍ ഇത്തരം ഏത്  ഓപ്പറേഷന്‍ നടത്തുന്നതിന് മുമ്പും രോഗികളെ ഇതിനെക്കുറിച്ച് കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും കുടുംബത്തിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയുടേതോ സമ്മര്‍ദം മൂലം ഒരിക്കലും ഈ സര്‍ജറിക്ക് യുവതികള്‍ ഇറങ്ങിത്തിരിക്കരുതെന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഗൈഡന്‍സ് മുന്നറിയിപ്പേകുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category