1 GBP = 92.50 INR                       

BREAKING NEWS

ലണ്ടന്റെ അടിമത്തം ഞങ്ങള്‍ക്ക് വേണ്ട; ടോറി ഭ്രാന്തന്‍മാര്‍ പുറത്ത് പോവുക; സ്‌കോട്ട്‌ലന്‍ഡിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ഇംഗ്ലണ്ടിനെ തള്ളിപ്പറഞ്ഞും പതിനായിരങ്ങള്‍ തെരുവില്‍

Britishmalayali
kz´wteJI³

ല്‍പകാലത്തെ ഇടവേളക്ക് ശേഷം സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനുളള പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടന്റെ അടിമത്തം ഞങ്ങള്‍ക്ക് വേണ്ടെന്നും ടോറി ഭ്രാന്തന്‍മാര്‍ പുറത്ത് പോവുകയെന്നും ആവശ്യപ്പെട്ടാണ് നിരവധി പേര്‍ ഗ്ലാസ്‌കോയിലെ തെരുവില്‍ ഇന്നലെയിറങ്ങിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ഇംഗ്ലണ്ടിനെ തള്ളിപ്പറഞ്ഞും പതിനായിരങ്ങളാണ് പ്രകടനത്തില്‍ അണിനിരന്നിരിക്കുന്നത്. വെസ്റ്റ് എന്‍ഡിലെ കെല്‍വിന്‍ഗ്രോവ് പാര്‍ക്കില്‍ നിന്നും രാവിലെ 11 മണിക്കായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഗ്ലാസ്‌കോ ഗ്രീനിലേക്ക് ഇവര്‍ മാര്‍ച്ച്  ചെയ്യുകയായിരുന്നു.

സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഒരു കൊടിക്കീഴില്‍ അണിനിരന്ന് കൊണ്ടുള്ള മാര്‍ച്ചാണ് നടന്നിരിക്കുന്നത്. ' ഗ്രാസ്റൂട്ട്സ് പ്രഷര്‍ ഗ്രൂപ്പ്സ് ഫോര്‍ സ്‌കോട്ടിഷ് ഇന്റിപെന്റന്‍സ്' എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മാര്‍ച്ചിന് ശേഷം ഒരു റാലി ആസൂത്രണം ചെയ്തായിരുന്നു ഇവര്‍ സംഘടിച്ചിരുന്നതെങ്കിലും മോശപ്പെട്ട കാലാവസ്ഥ മൂലം ഇത് നടന്നില്ല. എന്നാല്‍ മോശപ്പെട്ട കാലാവസ്ഥയെ അതിജീവിച്ച് സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവര്‍ ആവേശത്തോടെയാണ് ആര്‍ത്തിരമ്പിയെത്തിയിരുന്നത്.

അതായത് കടുത്ത മഴയെയും കാറ്റിനെയും അതിജീവിച്ച് നിരവധി പേരാണ് ബസുകളിലും ട്രെയിനുകളിലുമായി ഗ്ലാസ്‌കോയിലേക്കെത്തിയിരുന്നത്. പരിപാടിക്ക് ഏതാണ്ട് ഒരുലക്ഷത്തോളം പേരെത്തിയിരുന്നുവെന്നാണ് ഗ്ലാസ്‌കോ സിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തുന്നത്. തങ്ങളുടെ പരിപാടിയില്‍ ഏതാണ്ട് 80,000 പേര്‍ പങ്കെടുത്തുവെന്നാണ് ഓള്‍ അണ്ടര്‍ വണ്‍ ബാനര്‍ പിന്നീട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധവുമായി താരതമ്യേന ഒരു ചെറി യ ഗ്രൂപ്പ് ഗ്ലാസ്‌കോയിലെ തെരുവുകളിലിറങ്ങിയിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടലുകളൊന്നുമുണ്ടായിട്ടില്ല.  

മാര്‍ച്ചിന്റെ ഫലമായി യാത്രാ തടസങ്ങളും റോഡ് അടച്ചിടലും ഉണ്ടാവുമെന്ന മുന്നറിയിപ്പും പോലീസ് ഉയര്‍ത്തിയിരുന്നു.മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ബോറിസിനെയും മറ്റും പരിഹസിക്കുന്ന രീതിയിലുള്ള ബാനറുകളും ടീ ഷര്‍ട്ടുകളും ധരിച്ചിരുന്നു. കടുത്ത രീതിയിലുള്ള പോലീസ് സാന്നിധ്യം ഗ്ലാസ്‌കോയില്‍ പ്രകടമായിരുന്നു. ഗ്ലാസ്‌കോയില്‍ സ്വാതന്ത്ര്യത്തിനായി നിരവധി പേര്‍ മാര്‍ച്ച് നടത്തിയത് സ്വാഗതാര്‍ഹമാണെന്നാണ് ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്ടര്‍ജന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മോശപ്പെട്ട കാലാവസ്ഥ കാരണം തനിക്കവിടെ എത്തിച്ചേരാന്‍ സാധിക്കാഞ്ഞതില്‍ നിക്കോള് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category