1 GBP = 92.30 INR                       

BREAKING NEWS

രാജകുമാരനെ കെട്ടി ലോകം കീഴടക്കാന്‍ കച്ചകെട്ടിയിറങ്ങിയവള്‍; ബ്രിട്ടീഷ് ജീവിതം ഇഷ്ടപ്പെടാതിരിക്കുമ്പോഴും നേട്ടത്തിന് വേണ്ടി കിരീടം ചൂടിയവള്‍; മേഗന്റെ സ്വപ്നത്തില്‍ കുടുങ്ങി ഹാരി ഒറ്റപ്പെടുമ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ തന്നെ

Britishmalayali
kz´wteJI³

യാദൃശ്ചികമായി ഹാരി രാജകുമാരനെ കണ്ട് ഇഷ്ടപ്പെട്ടല്ല മേഗന്‍  വിവാഹം കഴിച്ചതെന്നും മറിച്ച്  വ്യക്തമായ ലക്ഷ്യ ബോധത്തോടെയാണിത് നിര്‍വഹിച്ചതെന്നും വെളിപ്പെടുത്തി മേഗന്റെ സുഹൃത്തും ബിസിനസ് അഡൈ്വസറുമായ ഗിന നെല്‍തോര്‍പ്-കൗനെ രംഗത്തെത്തി. രാജകുമാരനെ വിവാഹം കഴിച്ച് ബ്രിട്ടനില്‍ ജീവിക്കുന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്ന് താന്‍ സൂചിപ്പിച്ചപ്പോള്‍ തനിക്ക് വ്യക്തമായ അജണ്ടയുണ്ടെന്നും അതിനനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതെന്നുമായിരുന്നു മേഗന്‍ മറുപടി പറഞ്ഞിരുന്നതെന്നും ഗിനെ വെളിപ്പെടുത്തുന്നു.

ബ്രിട്ടീഷ് ജീവിതം ഇഷ്ടപ്പെടാതിരിക്കുമ്പോഴും നേട്ടത്തിന് വേണ്ടി കിരീടം ചൂടിയവളാണ് മേഗനെന്നാണ് ഗിനെ പറയുന്നത്. മേഗന്റെ സ്വപ്നത്തില്‍ കുടുങ്ങി ഹാരി രാജകുമാരന്‍ ഒറ്റപ്പെടുമ്പോള്‍ പുറത്ത് വരുന്നത് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങളാണ്.മേഗന്‍ സ്യൂട്ട്സില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ അതായത് 2014ല്‍ ആയിരുന്നു താന്‍ ആദ്യമായി മേഗന് അടുത്തെത്തുന്നതെന്നാണ് ഗിന പറയുന്നത്. തുടര്‍ന്ന് മേഗന്റെ ബിസിനസ് അഡൈ്വസറായി വര്‍ത്തിക്കുകയുംചെയ്തു. ഇതിന് പുറമെ മേഗന് വിവിധ സ്പോണ്‍സര്‍ഷിപ്പുകളും ബ്രാന്‍ഡ് ഡീലുകളും ലഭിക്കുന്നതില്‍ ഗിന നിര്‍ണായക വ്യക്തിയായി വര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് മേഗനുമായി ഗിനക്ക് അടുത്ത ബന്ധമുണ്ടാവുകയും തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പോലും മേഗന്‍ ഗിനയോട് പങ്ക് വയ്ക്കുകയും ചെയ്തിരുന്നത്.എന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ ജീവിതത്തെ പറ്റി ഗിന ആശങ്ക രേഖപ്പെടുത്തിയത് മുതല്‍ ഗിനയും മേഗനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. ഹാരിയെ വിവാഹം കഴിക്കുന്നതിലൂടെ തന്റെ നല്ല സമയം തുടങ്ങുകയായിരുന്നുവെന്നാണ് മേഗന്‍ ഗിനയോട് പറഞ്ഞിരുന്നത്.  എന്നാല്‍ ബ്രിട്ടീഷ് ജീവിതത്തോടും പാരമ്പര്യത്തോടും മേഗന്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചില്ലെന്നാണ് ഗിന ആവര്‍ത്തിക്കുന്നത്.

രാജകുടുംബാംഗമാവുകയെന്ന പ്രൗഢിയും കുലീനതയും മേഗന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന്റെ ഭാഗമായുള്ള അച്ചടക്കവും ചിട്ട വട്ടങ്ങളും പാലിക്കാന്‍ ആഗ്രഹിച്ചില്ലെന്നാണ് ഗിന വെളിപ്പെടുത്തുന്നത്. തന്റെ അമ്മയുടെ അകാലവിയോഗത്തെ തുടര്‍ന്ന് ദുര്‍ബലഹൃദയനും സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന ആളുമായിത്തീര്‍ന്ന ഹാരിയെ മേഗന്‍ സ്നേഹം നടിച്ച് വശത്താക്കുകയായിരുന്നുവെന്നും ഗിന പറയുന്നു. പരിചയപ്പെട്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരെയും വശത്താക്കുന്നതിനുള്ള വശീകരണ ശക്തി മേഗനുണ്ട്. മുന്‍ കൂട്ടി താന്‍ നിശ്ചയിച്ച പ്രകാരമാണ് രാജകീയ പദവികളുപേക്ഷിച്ച് ഹാരിയെ കാനഡയിലേക്കോ യുഎസിലേക്കോ കൂട്ടിക്കൊണ്ടു പോകാന്‍ മേഗന്‍ ഇപ്പോള്‍ ഒരുങ്ങുന്നതെന്നും അതില്‍ തനിക്ക് അത്ഭുതം തീരെയില്ലെന്നും ഗിന പറയുന്നു.രാജകീയ പ്രൗഢി തന്റെ തുടങ്ങാനിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് പ്രയോജനപ്പെടുത്തി ലോകം കീഴടക്കാനാണ് മേഗന്റെ പദ്ധതിയെന്നും ഗിന ആവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category