1 GBP = 92.40 INR                       

BREAKING NEWS

ഇത്രയും നാള്‍ ഞാന്‍ അവന്റെ തോളില്‍ കൈയിട്ടാണ് ജീവിച്ചത്; ഇനിയെനിക്കതിന് കഴിയില്ല; ഹാരിയുടെ തേപ്പിലെ സങ്കടം തുറന്ന് പറഞ്ഞ് വില്യം രാജകുമാരന്‍; കൊച്ചുമകനെ ഭാര്യ കെണിയില്‍ ചാടിച്ചെന്ന് ആശങ്കപ്പെട്ട് രാജ്ഞി; മേഗന്റെ അടിമയായി നാട് വിട്ട രാജകുമാരന് വേണ്ടി ഒരു പോലെ കൈകോര്‍ത്ത് ബ്രിട്ടന്‍

Britishmalayali
kz´wteJI³

രാജപദവികള്‍ ഉപേക്ഷിച്ച് യുകെയോട് ഗുഡ്ബൈ പറയാന്‍ തീരുമാനിച്ച തന്റെ സഹോദരനായ ഹാരി രാജകുമാരനെ ഓര്‍ത്ത് സങ്കടപ്പെട്ട് ചേട്ടനായ വില്യം രാജകുമാരന്‍ രംഗത്തെത്തി. ഇത്രയും നാള്‍ താന്‍ അനിയന്‍ മാത്രമായിട്ടല്ല ഹാരിയെ കണ്ടിരുന്നതെന്നും മറിച്ച് തങ്ങള്‍ സുഹൃത്തുക്കളെ പോലെ തോളില്‍ കൈയിട്ടാണ് ജീവിച്ചിരുന്നതെന്നും എന്നാല്‍ ഇനി തനിക്കതിന് കഴിയില്ലെന്നും വില്യം ഒരു സുഹൃത്തിനോട് തുറന്നടിച്ചിരിക്കുകയാണ്. തന്റെ കൊച്ചുമകനായ ഹാരിയെ ഭാര്യ കെണിയില്‍ ചാടിച്ചുവെന്ന് ആശങ്കപ്പെട്ട് രാജ്ഞിയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ പത്നി മേഗന്റെ അടിമയായി നാട് വിട്ട രാജകുമാരന് വേണ്ടി ഒരു പോലെ കൈകോര്‍ത്താണ് ബ്രിട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ നിലവിലെ സഹോദരന്റെ പോക്ക് കാരണം തനിക്ക് അവന്റെ തോളില്‍ കൈയിട്ട് നടക്കുന്നത് തുടരാനാവാത്ത അവസ്ഥയാണുള്ളതെന്നും വില്യം തുറന്നടിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വിള്ളല്‍ വര്‍ധിച്ച് വരുകയായിരുന്നു. രാജകീയ പദവികള്‍ ഉപേക്ഷിക്കാന്‍ മേഗനും ഹാരിയും ഇക്കഴിഞ്ഞ ദിവസം തീരുമാനിച്ചതിനാല്‍ ഹാരിയും വില്യവും തമ്മിലുളള ബന്ധത്തില്‍ കൂടുതല്‍ വിടവാണുണ്ടായിരിക്കുന്നത്. എന്നാല്‍ കൊട്ടാരം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി തിങ്കളാഴ്ച സാന്‍ഡിഗ്രാമില്‍ രാജ്ഞി വിളിച്ച് കൂട്ടിയ യോഗത്തില്‍ സഹോദരന്‍മാര്‍ തമ്മില്‍ മുഖാമുഖം കണ്ടിരുന്നു.

രാജകീയ പദവികല്‍ ഉപേക്ഷിച്ച് സാമ്പത്തികമായി സ്വതന്ത്രമാകുന്നതിനുള്ള തീരുമാനമെടുത്ത ഹാരിയുമായി ഇനി പൊരുത്തപ്പെട്ട് പോവുക സാധ്യമല്ലെന്നും വില്യം ഇന്നലെ തുറന്നടിച്ചിട്ടുണ്ട്. ഇന്നലെ വളരെ ദുഖിതയായിട്ടായിരുന്നു രാജ്ഞിയെ ലാന്‍ഡ് റോവറില്‍ കാണപ്പെട്ടിരുന്നത്. തന്റെ കൊച്ചുമകന്റെ മാനസികമായ നിഷ്‌കളങ്കത ഭാര്യ ദുരുപയോഗപ്പെടുത്തി കെണിയില്‍ പെടുത്തിയതാണോ എന്ന ആശങ്കയും രാജ്ഞി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഒരു രാജകീയ ഉറവിടം വെളിപ്പെടുത്തുന്നു. ഹാരിയുടെയും മേഗന്റെയും  ഭാവിയിലെ രാജകീയ റോളുകളെ കുറിച്ച് തീരുമാനിക്കുന്നതിന് വെള്ളിയാഴ്ച രാജ്ഞി ചാള്‍സ് രാജകുമാരന്‍ വില്യം , ഹാരി  എന്നിവരെ തന്റെ നോര്‍ഫോക്ക് എസ്റ്റേറ്റിലേക്ക് വിളിച്ച് വരുത്തുന്നുണ്ട്.

രാജകുടുംബത്തിനുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. കാനഡയിലുള്ള മേഗന്‍ കോണ്‍ഫറന്‍സ് കോളിലൂടെ ഈ ചര്‍ച്ചയില്‍ ഭാഗഭാക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറിയ സാഹര്യത്തില്‍ ഹാരിയുടെയും മേഗന്റെയും റോയല്‍ റാങ്കുകള്‍ തീരുമാനിക്കുന്നതിനായി പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സാന്‍ഡ്രിഗ്രാം സമ്മിറ്റ് പുതിയ സാഹചര്യത്തില്‍ വ്യാപിപ്പിച്ചേക്കാമെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നത്. രാജകുടുംബം നിര്‍ണായകമായ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴെല്ലാം ഇത്തരത്തില്‍ സമ്മിറ്റ് വിളിച്ച് ചേര്‍ത്തിരുന്നു. അതായത് ചാള്‍സും ഡയാനയും ആന്‍ഡ്ര്യൂവും സാറാ ഫര്‍ഗൂസനും വിവാഹ മോചനം നേടിയപ്പോഴൊക്കെ ഈ സമ്മിറ്റ് വിളിച്ച് കൂട്ടിയിരുന്നു.

തനിക്കും മേഗനും സാമ്പത്തികമായി മെച്ചമേകാത്ത വിധത്തില്‍ കൊട്ടാരവുമായി ഒരു ഒത്ത് തീര്‍പ്പിന് വഴങ്ങാന്‍ ഹാരി തയ്യാറാവില്ലെന്നാണ് സൂചന. ഇതുവരെയുള്ള ജീവിതത്തില്‍ പരസ്പരം പിന്തുണച്ച് കൊണ്ടായിരുന്നു വില്യം-ഹാരി സഹോദരന്‍മാര്‍ മുന്നോട്ട് പോയിരുന്നത്. തങ്ങളുടെ അമ്മ ഡയാന രാജകുമാരി അകാലത്തില്‍ പൊലിഞ്ഞപ്പോഴും അവര്‍ പരസ്പരം താങ്ങും തണലുമായായിരുന്നു മുന്നോട്ട് പോയിരുന്നത്.രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായി വളര്‍ന്നപ്പോഴും തങ്ങളുടെ പ്രവര്‍ത്തികളിലും കര്‍ത്തവ്യങ്ങളിലും ഇരുവരും പരസ്പരം സഹായിച്ചിരുന്നു.

വില്യം കേയ്റ്റിനെ വിവാഹം കഴിച്ചതിന് ശേഷവും സഹോദരന്‍മാര്‍ തമ്മിലുളള ഊഷ്മള ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നില്ല. മൂവരും ഒരുമിച്ചായിരുന്നു ഇവന്റുകളില്‍ ആവേശത്തോടെ പങ്കെടുക്കാനെത്തിയിരുന്നത്. എന്നാല്‍ ഹാരി മേഗനെ വിവാഹം കഴിച്ചതോടെ മേഗനും കേയ്റ്റും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉടലെടുക്കുകയും അത് സഹോദരന്‍മാരിലേക്ക് കൂടി പടരുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത് മൂര്‍ധന്യത്തിലെത്തിയിരുന്നത്. നാല് പേരും ചേര്‍ന്നുള്ള ഫാബ് ഫോര്‍ എന്ന ചാരിറ്റബിള്‍ എന്‍ടിറ്റിയില്‍ നിന്നും ഹാരിയും മേഗനും വിട്ട് പോയത് ഇവരുടെ ബന്ധം വഷളാക്കുകയായിരുന്നു.അതിനിടെ മേഗന്റെ ചൊല്‍പ്പടിക്ക് നിന്ന് ഹാരി രാജതാല്‍പര്യത്തിന് വിരുദ്ധമായി എടുത്ത് ചാടി ഓരോന്ന് ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധമാണ് ബ്രിട്ടീഷ് ജനതയില്‍ ഭൂരിഭാഗത്തിനുമുള്ളതെന്ന് അടുത്തിടെ നടന്ന ഇത് സംബന്ധിച്ച പോളുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category