1 GBP = 92.50 INR                       

BREAKING NEWS

റോഡിലെ ഉപദേശത്തിന് റിട്ടേ ഡിവൈഎസ്പിയെ പിന്തുടര്‍ന്ന് വട്ടംപിടിച്ച് അസഭ്യം പറഞ്ഞുവെന്ന് ആദ്യ പരാതി; ബൈക്കിന് രേഖകള്‍ കിട്ടാത്തതിനാല്‍ വണ്ടി കോടതിയില്‍ കൊടുത്തു; സ്വകാര്യ സ്ഥാപനത്തിലെ പെണ്‍കുട്ടിയുടെ ചെകിടത്ത് അടിച്ചതും കേസാക്കി; ബന്ധുവീട്ടിലെ ആക്രമണത്തിലും പൊലീസ് നടപടി; ആക്സിഡന്റിലെ വാക്കു തര്‍ക്കത്തിന് ആകര്‍ഷ് നല്‍കേണ്ടി വരുന്നത് വലിയ പിഴ; കൊല്ലങ്കോട് പൊലീസ് കേസെടുത്ത് പീഡിപ്പിക്കുന്ന കുടുംബത്തിന്റെ കഥ

Britishmalayali
kz´wteJI³

പാലക്കാട്: വിരമിച്ച പൊലീസ് ഉന്നതന്റെ പകയില്‍ യുവാവിനും കുടുംബത്തിനുമെതിരെ കേസുകള്‍ കെട്ടിച്ചമച്ച് പൊലീസിന്റെ പീഡനം. വടവന്നൂര്‍ സ്വദേശി നന്ദന ആകര്‍ഷാണ് കൊല്ലേങ്കാട് പൊലീസിനെതിരെ പാലക്കാട് എസ് പിക്ക് പരാതി നല്കിയത്. നിലവില്‍ തനിക്കെതിരെ നാലോളം കേസുകളാണ് കൊല്ലേങ്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ആകര്‍ഷ് പറഞ്ഞു.

വിരമിച്ച പൊലീസ് ഉന്നതന്‍ ഓടിച്ചിരുന്ന വാഹനം റോംഗ് സൈഡിലെത്തി താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചിട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലും കേസിലും പ്രതികാരം തീര്‍ക്കാനെന്ന പോലെ പൊലീസ് തുടരേ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും നന്ദനയും ഭര്‍ത്താവ് ആകര്‍ഷും ആരോപിച്ചു. സംഭവത്തില്‍ 1000 രൂപ പിഴ ഈടാക്കിയശേഷം തന്റെ വാഹനം പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നത്. വീടിനുനേരെ സംഘം ചേര്‍ന്ന് ഒരുവിഭാഗം നടത്തിയ ആക്രമണത്തില്‍ 26 ദിവസം മാത്രമുള്ള കുഞ്ഞിന് പരിക്കേറ്റു. അജ്ഞാതരായ ചിലര്‍ തന്നെ അപായപ്പെടുത്തുമെന്ന് ഫോണില്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.

എന്നാല്‍ പൊലീസ് പറയുന്നത് മറ്റൊരു കഥയാണ്. ഒക്ടോബര്‍ ആറിന് കൊല്ലങ്കോട് പുതുനഗരം പാതയില്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും കൊല്ലങ്കോട് ടൗണ്‍ ഭാഗത്തേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി തങ്കപ്പന്‍ സഞ്ചരിച്ച കാറിനുനേരെ പൊലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെറിയ റോഡില്‍ ഇരുചക്രവാഹനത്തില്‍ വന്ന ആകര്‍ഷ് (25) എന്ന യുവാവ് കാറില്‍ ഇടിക്കാന്‍ ശ്രമിച്ചു. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചുവേണമെന്നും പറഞ്ഞ കാര്‍ യാത്രക്കാരെ അരക്കിലോമീറ്റര്‍ പിന്തുടതുര്‍ന്ന് ബൈക്കുകൊണ്ട് കാറിനെ വട്ടംപിടിച്ച് കാറിലുണ്ടായവരെ അസഭ്യം പറഞ്ഞ് ഭീഷണി ഉയര്‍ത്തി സംസാരിച്ചുവെന്നാണ് ആകര്‍ഷിനെതിരെ കിട്ടിയ പരാതി.

റിട്ടയേഡ് ഡിവൈഎസ്പി തങ്കപ്പന്‍ കൊല്ലങ്കോട് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് വടവന്നൂര്‍ മലയാന്പള്ളം കണ്ടനാറയില്‍ ആകര്‍ഷിനെതിരേ (25) കേസെടുത്ത് അന്വേഷണം നടത്തിയതെന്ന് സിഐ കെ.പി.ബെന്നി പറഞ്ഞു. ബൈക്കിന്റെ മതിയായ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്കിയിട്ടും ഹാജാക്കാത്തതിനെ തുടര്‍ന്ന് വാഹനം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

കൂടാതെ അയല്‍വക്കത്തെ ആളുകളുമായും ബന്ധുക്കളുടെ വീട്ടില്‍കയറി അക്രമം നടത്തിയതിന്റെ പേരിലും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ചെകിടത്ത് അടിച്ചത് ഉള്‍പ്പെടെ ആകര്‍ഷിന്റെ പേരില്‍ മൂന്നോളം കേസുകള്‍ എടുത്തിട്ടുള്ളതായും കൊല്ലങ്കോട് പൊലീസ് സമ്മതിച്ചു. ഇതിനെല്ലാം പരാതിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category