1 GBP = 92.50 INR                       

BREAKING NEWS

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം; വാട്സാപ്പിലൂടെ പെണ്‍കുട്ടി നഗ്‌ന ചിത്രങ്ങള്‍ കാമുകന് നല്‍കിയത് ചൂഷണത്തിന് കാരണമായി; ചിത്രങ്ങള്‍ കാട്ടിയുള്ള പീഡനത്തിന് ഒടുവില്‍ കൂട്ടുകാരികളുടെ നഗ്‌നതയും കാണണമെന്ന് ബിഎ വിദ്യാര്‍ത്ഥിയുടെ നിര്‍ബന്ധം പിടിക്കല്‍; പെണ്‍കുട്ടിയില്‍ നിന്ന് എല്ലാം മനസ്സിലാക്കി സഹപാഠികള്‍ കച്ചകെട്ടിറങ്ങിയപ്പോള്‍ സേനാപതിയിലെ വില്ലന്‍ അഴിക്കുള്ളില്‍; ശാന്തന്‍പാറ സര്‍ക്കാര്‍ കോളേജിലെ ഷഹില്‍ ഷാജന്‍ പൊലീസ് പിടിയിലായത് ഇങ്ങനെ

Britishmalayali
kz´wteJI³

രാജകുമാരി: പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ വിദ്യാര്‍ത്ഥി അറസ്റ്റിലാകുന്നത് പീഡനത്തിന് ഇരയായ കുട്ടികളുടെ ഇടപെടലിനെ തുടര്‍ന്ന്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെയാണ്(20) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസാണ് ഇത്. പെണ്‍കുട്ടിക്ക് 17 വയസ്സ് തികയാത്തതു കൊണ്ടാണ് ഇത്.

ഷഹില്‍ ശാന്തന്‍പാറ ഗവ. കോളജ് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടിയുമായി സ്‌കൂള്‍ പഠനകാലത്തു തന്നെ പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി തന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്നു സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. ഇതോടെയാണ് രണ്ടു പേരും തമ്മില്‍ അകലുന്നത്.

പെണ്‍കുട്ടിയില്‍നിന്നു വിവരമറിഞ്ഞ സഹപാഠികള്‍ ഇതു കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെ പ്രശ്നം രൂക്ഷമായി. തുടര്‍ന്നാണ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുന്നത്. പെണ്‍കുട്ടിക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category